ലോർഡ് ബോൾട്ടൻ അതിശയത്തോടെ ചോദിച്ചു.
‘ബഹുമാനം കിട്ടിണമെങ്കിൽ അതിനനുസരിച്ചു പെരുമാറണം.’
തോറിൻ ഒറിൻനെ നോക്കി പറഞ്ഞു.
‘നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് അതിനേക്കാൾ പ്രധാനപെട്ട ഒരു വിഷയം ചർച്ച ചെയ്യാനാണ്. നമ്മൾ 300 വർഷങ്ങൾക്കു മുൻപ് അവസാനിപ്പിച്ച ശത്രു ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു.ഒരു pureblood ജന്മം എടുത്തിരിക്കുന്നു. പക്ഷെ ഇതു ബാക്കിയുള്ളവരെ പോലെയല്ല.സാധാരണ ഒരു pureblood ജനിച്ചാൽ 18 ദിവസത്തിനു മുൻപ് മരിച്ചിരിക്കും എന്നാൽ ഈ കുട്ടി 18 ദിവസം തികച്ചിരിക്കുന്നു. അത് നമ്മൾക്കു ഏറ്റവും വലിയ ആപത്താണ്.’
തോറിൻ പറഞ്ഞു നിർത്തി. എറിൻ എഴുന്നേറ്റു.
‘യുവർ ഗ്രേസ്, നമ്മുക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ചു ഇപ്പോൾ ഈ കുഞ്ഞിനെ സംരക്ഷിക്കുന്നത് ലോർനെർസ് ആണ്.’
‘ലോർനെർസ് അവരെല്ലാം ഡോണ്ടാരിൽ അല്ലെ.’
മാസ്റ്റർ ചോദിച്ചു.എറിൻ തുടർന്നു
‘അതെ മാസ്റ്റർ പക്ഷെ അവരുടെ ചെറിയ ഒരു ഭാഗം ആളുകൾ ഇപ്പോഴും ഈ രാജ്യത്തുണ്ട്. Rivals ഇപ്പോഴും ഉണ്ട്. അവർ ഈ കുഞ്ഞിനെ കണ്ടെത്തുകയാണെങ്കിൽ നോമ നശിക്കും. അവളുടെ കൂടെ rivals ഉം പിന്നെ ലോർനെർസ്
ഉം കൂടിയുള്ള ഒരു വലിയ സൈനമായിരിക്കും നമ്മളെ ആക്രമിക്കുന്നത്’.
‘യുവർ ഗ്രേസ്, എന്റെ അഭിപ്രായത്തിൽ നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ അറിയണം എന്നാണ്. അഥവാ ഡോണ്ടാർ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ നോക്കുകയാണെങ്കിൽ നമ്മൾ തിരിച്ചടിക്കണം. ഡോണ്ടാർ നേരെ യുദ്ധം പ്രഖ്യാപിക്കണം.’
ലോർഡ് റൂസ് വലിയ ശബ്ദത്തിൽ എല്ലാവരെയും നോക്കി പറഞ്ഞു.
‘യുവർ ഗ്രേസ് ഇപ്പോൾ തന്നെ രാജ്യം വലിയ സാമ്പത്തിക നഷ്ടം നേരിടുകയാണ്.നമ്മൾക്ക് ഇതുവരെ വേറെ രാജ്യങ്ങളുമായി കച്ചവടം ഒന്നുമില്ല. എന്തിനേറെ പറയുന്നു പല ലോർഡ്സും ഇതുവരെ അവരുടെ കപ്പം പോലും നൽകിയിട്ടില്ല.ഇതിന്റെ ഇടയിൽ ഒരു യുദ്ധം കൂടി.’
ബോൾട്ടൻ റൂസ്നെ നോക്കി. റൂസ് ദേഷ്യത്തിൽ മുഖം തിരിച്ചു.
‘യുവർ ഗ്രേസ്, നമ്മൾക്കു എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ നിൽക്കുന്ന ഈ സമയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.’
മിസെല്ല എല്ലാവരെയും നോക്കി പറഞ്ഞു. തോറിൻ എല്ലാവരെയും നോക്കി. റൂസ് മിസെല്ല പറഞ്ഞത് കേട്ടുകൊണ്ട് ചിരിച്ചു. ലോർഡ് ബോൾട്ടൻ മിസെല്ലയുടെ വാക്കുകൾ അംഗീകരിച്ചു. ലോർഡ് മാർവിൻ എഴുന്നേറ്റു.
‘യുവർ ഗ്രേസ്, നമ്മൾ ഒരു സൈന്യത്തെ അവിടേക്കു വിടണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്. പക്ഷെ നമ്മൾ കേട്ടതെല്ലാം സത്യം ആണെങ്കിൽ അവരെ നമ്മുക്ക് ഒരു രഹസ്യ നിക്കത്തിലൂടെ നശിപ്പിക്കാം.അപ്പോൾ നമ്മുക്ക് ഡോണ്ടാർ മായി ഒരു യുദ്ധം നടത്തുന്നന്തിന്റ ആവിശ്യം ഇല്ല. ഈ ഒരു അക്രമണത്തിന് പിന്നിൽ വലിയ ഒരു കവർച്ച സംഘത്തെ പെടുത്താം.’
‘യുവർ ഗ്രേസ്,സൈന്യം സജ്ജമാണ്.അതിപ്പോൾ യുദ്ധത്തിനാണെങ്കിലും.’
സർ ബാരിസ് ധീരതയോടെ പറഞ്ഞു. തോറിൻ അദേഹത്തിന്റെ അഭിപ്രായം കേട്ടു.
‘ഒറിൻ നിനക്ക് എന്താണ് പറയാൻ ഉള്ളത്?’
എല്ലാവരും ഒറിനെ നോക്കി.
‘യുവർ ഗ്രേസ്, ഒരു ചെറിയ കുട്ടിയെ ആണോ നിങ്ങൾ പേടിക്കുന്നത്.300 വർഷങ്ങൾക്കു മുൻപ് 5000 വരുന്ന purebloods നെയാണ് നമ്മൾ കൊന്ന് കളഞ്ഞത്. എന്താ ഇപ്പോൾ എല്ലാവരുടെയും ധീരത ചോർന്നു പോയി എന്നാണോ? ഇത്രയും വലിയ ഒരു രാജ്യത്തിലെ രാജാവ് ഒരു ചെറിയ കുട്ടിയെ കൊല്ലാൻ കൗൺസിൽ വിളിച്ചിരിക്കുന്നു!എന്തൊരു ലോകമാണ് ഇത്?’
എറിൻ വേഗത്തിൽ എഴുന്നേറ്റു
Bro adipoli next episode vekam ayakan noke
Thank you bro ❤.ഇനിയും support ചെയ്യുക.
Nice
Ilash ❤
Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu
Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.