അവർ അവനെ അവിടെ ഇട്ടിട്ടു പോയി.ആളുകൾ ഓരോന്നും പറഞ്ഞുകൊണ്ട് പിരിഞ്ഞു. കച്ചവടക്കാരൻ അവനെ പിടിച്ചു എഴുന്നേപ്പിച്ചു.
‘ഒലിവിൻ നിന്നോട് ഞാൻ പറഞ്ഞതല്ലേ വേണ്ടാത്ത പണിക്കൊന്നും പോവല്ലെന്നു?’
അവൻ രക്‌തം ഒലിപ്പിച്ച മുഖത്തോടെ അയാളെ നോക്കി പുഞ്ചിരിച്ചു.
‘നീ എന്താ ചെയ്തേ?’
ഒലിവിൻ അയാളെ നോക്കി.
‘അവർ നമ്മളിൽ നിന്ന് എത്ര മാത്രം കപ്പമാണ് പിരിക്കുന്നത്?അതും പോരാഞ്ഞിട്ട് കപ്പം കൊടുക്കാതെത്തിനു ലിലോയെ ഉപദ്രവിക്കുകയും ചെയ്താൽ! താങ്കളുടെ മകളായിരുന്നെങ്കിൽ എന്തു ചെയ്യുമോ അത്രയേ ഞാനും ചെയ്തോള്ളൂ.’
അയാൾ ഒന്നും മിണ്ടിയില്ല.അയാൾ അവനെ പിടിച്ചു കടയിൽ കൊണ്ടിരുത്തി അവന്റെ മുറിവിൽ മരുന്ന് വച്ചു.അവൻ വെച്ച് വെച്ച് അവന്റെ മുറിയിലേക്ക് നടന്നു.
ഒരു വലിയ ഇരുണ്ട മുറി. അവിടെ കുറെ കസേരകൾ നിരത്തിയിരുന്നു.അതിന്റെ നടുക്കായി ഒരു വലിയ ഓക്ക് തടിയിൽ നിർമിച്ച മേശ ഉണ്ടായിരുന്നു. ആ മേശയിൽ വലിയ ഒരു ഭൂപ്രദേശം രേഖപ്പെടുത്തിയിരുന്നു.അത് നോമയുടെ ഭൂപടം ആയിരുന്നു.മേശയുടെ അറ്റത്തു മുന്ന് വലിയ കസേരകൾ നിരത്തിയിരുന്നു. ആ മുറിയുടെ ഓരോ മുലയിലും രാജകീയ പതാക തൂക്കിയിരുന്നു.പെട്ടന്നു ആ മുറിയുടെ വാതിൽ തുറന്നു.മാസ്റ്റർ ലാംബർട്ട് അകത്തേക്ക് കയറി.അയാൾ അയാളുടെ നീളമുള്ള ഒരു വെള്ള ഉടുപ്പും കൈയിൽ ഒരു ഇരുമ്പ് ദണ്ഡ് പിടിച്ചുകൊണ്ട് അകത്തേക്കു നടന്നു ഒരു കസേരയിൽ ഇരുന്നു.അയാൾ അവിടെ മുഴുവൻ നോക്കി. പെട്ടന്നു ലോർഡ് ബോൾട്ടനും എറിനും അവിടേക്കു വന്നു.അവർ രണ്ടുപേരും മാസ്റ്ററെ വണങ്ങി.
’20 വർഷം, 20 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഈ മുറിക്കു ആ പഴയ പ്രൗഢി ഉണ്ട്.’
ലോർഡ് ബോൾട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘രാജാവ് അവസാനമായി വിളിച്ചത് യുദ്ദത്തിനായിരുന്നു.’
എറിൻ രണ്ടുപേരെയും നോക്കി പറഞ്ഞു. അവിടെ ഒരു കനത്ത മൂകത രൂപപ്പെട്ടു.
‘നമ്മുക്ക് നല്ലതിന് വേണ്ടി ആശിക്കാം’
എല്ലാവരും വാതിലിന്റെ നേരെ നോക്കി. ഒരു ചുമന്ന കുപ്പായം ഇട്ട ഒരാൾ കേറി വന്നു.
‘എല്ലാം നല്ലതിന് വേണ്ടി തന്നെയാണ്’
ലോർഡ് റൂസ് അകത്തേക്ക് കയറി വന്ന അയാളുടെ കസേരയിൽ ഇരുന്നു.
‘സ്വർണം ചിലവാവാതിരുക്കുന്നതാണ് എന്നെ സംബദ്ധിച് നല്ലത്.’
ലോർഡ് ബോൾട്ടൻ അയാൾ നോക്കി ചിരിച്ചു.റൂസ് അയാളെ നോക്കി പറഞ്ഞു
‘എനിക്കു ഇഷ്ടം രക്തം ഒഴുക്കാനാണ്.’
‘രക്തം ഒഴുക്കുന്നതോ ഒഴുക്കാതിരിക്കുന്നതോ അത് രാജാവിന്റെ ഇഷ്ടമാണ് ലോർഡ് റൂസ്.’
Bro adipoli next episode vekam ayakan noke
Thank you bro ❤.ഇനിയും support ചെയ്യുക.
Nice
Ilash ❤
Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu
Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.