എത്രനേരമാണ് അങ്ങനെയിരുന്നതെന്നറിയില്ല…!
പ്രകൃതി പകലിൽനിന്നും സന്ധ്യയിലേക്കും…. സന്ധ്യയിൽനിന്നും ഇരുട്ടിലേക്കും….
ഇരുട്ടിൽ നിന്നും വീണ്ടും നിലാവിലേക്കും വേഷപകർച്ച നടത്തി ….!
മലമുഴക്കി വേഴാമ്പലുകളുടെ കൂവലും രാത്രിയിൽ ഇണചേരുവാൻ പെണ്പക്ഷികളെ ക്ഷണിക്കുന്ന രാപ്പാടികിളികളുടെ കുതൂഹലഹവുമൊഴിച്ചു ആരെയോ ഭയക്കുന്നതുപോലെ പ്രകൃതിയാകെ നിശ്ശബ്ദമാണ്……
കാറ്റുപോലും വീശുന്നില്ലെങ്കിലും അസ്ഥി തുളച്ചുകയറുന്ന തണുപ്പ്….
മരങ്ങളുടെ ഇലക്കീറുകൾക്കിടയിലൂടെ ഭൂമിയിലേക്ക് അരിച്ചിറങ്ങുന്ന നിലാവെട്ടത്തിനു വല്ലാത്തൊരു മനോഹാരിതയും ആദ്യസമാഗമത്തിനെത്തിയ കാമുകിയുടെതുപോലുള്ള വശ്യതയുമുണ്ടായിരുന്നു….!
തലച്ചോറിനുള്ളിൽ വോഡ്കയുടെ ലഹരി പതഞ്ഞുകയറുവാൻ തുടങ്ങിയപ്പോൾ മുതൽ മനസിൽ കൂടുകെട്ടിയിരുന്ന ഭയം എങ്ങോട്ടോ ഓടിയൊളിച്ചെന്നു തോന്നുന്നു……!
വീണ്ടും കാടിന്റെ നിഗൂഢതയിലേക്ക് കണ്ണയച്ചപ്പോൾ ഒരു വശ്യമോഹിണിയെപ്പോലെ അതെന്നെ ക്ഷണിക്കുകയാണ്…..!
വന്മരങ്ങളുടെ പതിയെ കൈമാടി വിളിക്കുകയാണ്…..!
പക്ഷികൾ ചിലച്ചുകൊണ്ടു സ്വാഗതമോതുകയാണ്…..!
ഏതോ കാട്ടുപൂക്കൾ മാസ്മരിക ഗന്ധം പരത്തിക്കൊണ്ടു എന്നെ കൊതിപ്പിക്കുകയും മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുകയാണ്…..!
എവിടെയോ എന്നോ അടുത്തറിഞ്ഞ ഗന്ധം……!
അല്ലെങ്കിൽ എന്നോ ഒരിക്കൽ കൊതിപ്പിച്ചതോ…..!
ലഹരി നുരയുന്ന തലച്ചോറും……
ഇടറിയ കാലുകളും….
ethinte bhakki edu mashe
കഥ കൊള്ളാം. ഇതിനിയും തുടരണം
നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…