അതിന് അപവാദമായി നിൽക്കുന്നത് അങ്ങിങ്ങായി വളർന്നു പന്തലിച്ചു നിൽക്കുന്ന മുൾപ്പടർപ്പുകളോട് കൂടിയ പൊന്തക്കാടുകളും മുളയുടെ കൂട്ടങ്ങളും മാത്രം….!
മുളങ്കാടുകൾ കണ്ടപ്പോൾ അതിനുപിന്നിലെങ്ങാനും കൊലയാളികളായ കൊലകൊമ്പന്മാർ പതുങ്ങിനിൽക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിയപ്പോൾ ഇരുട്ടിനൊപ്പം മനസിലെ ഭീതിക്കും കട്ടികൂടിതുടങ്ങി.
കാടിന്റെ നിഗൂഢതയും വന്യമായ ശാന്തതയും എന്നും വല്ലാതെ കൊതിപ്പിച്ചിട്ടുണ്ടെങ്കിലും അതാസ്വദിക്കുവാൻ വേണ്ടിമാത്രം എത്രയോ തവണ വയനാട് ചുരം കയറിയിട്ടുണ്ടെങ്കിലും ഇത്തവണ കാടിന്റെ ശാന്തതയും നിഗൂഢതയും മനസിൽ അകാരണമായ ഭീതിയുണർത്തുന്നത് ഞാനറിഞ്ഞു.
ഉൾവനത്തിനുള്ളിൽ നിന്നും ഏതൊക്കെയോ മൃഗങ്ങളുടെയും പക്ഷികളുടെയും അലർച്ചയും കരച്ചിലും ബഹളവുമൊക്കെ കേട്ടുതുടങ്ങി.സ്വന്തം ചില്ലകളിൽ ചേക്കേറുവാൻ പക്ഷികളൊക്കെ ധൃതിപിടിച്ചു പറക്കുന്നുണ്ടായിരുന്നു…..!
എനിക്കേറ്റവും അത്ഭുതം തോന്നിയത് ഇതിനിടയിൽ ഒരൊറ്റ വാഹനംപോലും അതുവഴി കടന്നുപോകാത്തത്തിലാണ്….
ബസ് യാത്രക്കാരും ജീവനക്കാരുമൊഴികെ വേറൊരു മനുഷ്യജീവിപോലും ആ പരിസരത്തെങ്ങുമില്ലെന്നു ഏതാണ്ട് ഉറപ്പിച്ചു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു വർക്ക്ഷോപ്പിലെ പണിക്കാരെ കൊണ്ടുവരുവാൻ പോയിരുന്ന കിളിയുടെയും പണിക്കാരുടെയും യാതൊരു വിവരവുമില്ല…..!
ചെറിയ തണുപ്പിനൊപ്പം മഞ്ഞുവീഴ്ചയും തുടങ്ങിയതോടെ യാത്രക്കാർ സംഭ്രമരും അക്ഷമരുമായി തുടങ്ങി….
പിറുപിറുത്തു കൊണ്ടു പലരും ബസിനുള്ളിലേക്കു തന്നെ പതിയെ വലിഞ്ഞു….!
ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സന്തത സഹചാരിയായ തുണിസഞ്ചിയിൽ നിന്നും നേരത്തെതന്നെ പയ്യന്നൂരിലെ ബാറിൽവച്ചു കൃത്യമായ അളവിൽ ചെറുനാരങ്ങയും പച്ചമുളകിന്റെ കഷണങ്ങളും വെള്ളവും സമം ചേർത്തു തയ്യാറാക്കി വച്ചിരിക്കുന്ന വോഡ്കയുടെ പ്ലാസ്റ്റിക് കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തിയത്.
നാലഞ്ച് തവണ പടപടാ കമിഴ്ത്തിയപ്പോൾ നല്ല സുഖം….!
ഇതുവരെയും പൊറുതി തരാതെ ചെവികൾക്കും ചുറ്റും മൂളിപ്പറന്നുകൊണ്ടു ആക്രമിച്ചിരുന്ന ഹെലികോപ്റ്ററിന്റെ വലുപ്പമുള്ള കൊതുകുകളൊക്കെ എങ്ങോട്ടോ വഴിമാറിപ്പോയതുപോലെ…..!
ethinte bhakki edu mashe
കഥ കൊള്ളാം. ഇതിനിയും തുടരണം
നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…