ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

പുറപ്പെടുവാൻ ഒരുങ്ങുന്നതിനിടയിൽ അങ്ങനെ ചോദിച്ചുകൊണ്ട് അർദ്ധോക്തിയിൽ നിർത്തിയ ശേഷം അവൾ കുസൃതിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.

വെറുതെ എന്നെ പ്രകോപിപ്പിക്കുവാനുള്ള കുനുഷ്ട് ചോദ്യമാണെന്നറിയാം…..

“അങ്ങനെയാണെങ്കിൽ തന്നെ നിന്നോടിപ്പോൾ സത്യം പറയുവാൻ പറ്റുമോ….”

ചിരിയോടെ ഞാനും തിരിച്ചടിച്ചു.

“ഞങ്ങളൊന്നും കൂടെയില്ലെന്നു കരുതി ആട്ന്ന് കണ്ടമാനം കുടിക്കാനൊന്നും പാടില്ല ട്ടോ…..”

കാലിലേക്ക് സോക്സ് വലിച്ചുകയറ്റുന്നതിടയിലാണ് അവളുടെ ഉപദേശം.

“ഇല്ല ……നിന്നാണെ….മക്കളാണെ……….”

പൂർത്തിയാക്കുവാൻ അവൾ സമ്മതിച്ചില്ല അതിനുമുന്നേ ചിരിയോടെ ഇടയിൽ കയറി.

“വേണ്ട….വേണ്ട…..ദയവുചെയ്ത് ഞങ്ങളെ പിടിച്ചു സത്യം ചെയ്യേണ്ട വേണമെങ്കിൽ ദൈവത്തെ പിടിച്ചോ…..”

“അതെയതെ…….”

അമ്മയ്ക്ക് മക്കൾ കോറസായി പിന്തുണ അറിയിച്ചതുകണ്ടപ്പോൾ ചിരിവന്നുപോയി.

റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കടുത്തേക്ക് അമ്മയും മക്കളും അനുയാത്ര ചെയ്യുമ്പോൾ ചെറിയകുട്ടികളോടെന്നപ്പോലെ അവൾക്ക് പിന്നെയും ഉപദേശിക്കുവാനുണ്ടായിരുന്നു.

“കാട്ടിൽ ഇറങ്ങി നടക്കരുത്…..
തണുത്ത വെള്ളം കുടിക്കരുത്…..
രാവിലെയും വൈകുന്നേരവും പുറത്തിറങ്ങുമ്പോൾ തലയിൽ തൂവാലയിടണം….
ഭക്ഷണം കഴിക്കണം…..
ബസിൽ ഉറങ്ങിപ്പോകരുത്…..
മൊബൈൽ സ്വിച്ച് ഓഫ് ചെയ്യരുത്…

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.