“എവിടെയെത്തി…..”
“പുറപ്പെടാറായില്ലേ……”
ഇന്നു വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ചോദിച്ചു.
“ഇത്രയും ദൂര എനക്കറിയാത്ത ഏത് ചെങ്ങായിയാന്ന് നിങ്ങക്കില്ലത്…..”
“എന്റെ കൂടെ ദുബായിലുണ്ടായ ചെങ്ങായി…..”
മുഖത്തു നോക്കാതെ പരുങ്ങലോടെ മറുപടികൊടുത്തു.
“അയിന് ചെങ്ങായീൻറെ വീട്ടിലല്ലേ പോന്നത്….
ആട എന്നീം പിള്ളേറേയും കൂട്ടുന്നയിനെന്നാ…..
നിങ്ങളോപ്പരം നമ്മക്ക് കറങ്ങൂം ചെയ്യാ….
സ്‌ഥലവും കാണാം…..
അവരെയെല്ലാം പരിച്ചപ്പെടൂം ചെയ്യാ……”
അവൾക്ക് സംശയം തീരുന്നില്ല…..!
“നീയൊന്നു മിണ്ടാണ്ട് നിന്നേപ്പാ…..
ഇപ്പം ഞാൻ പോയിറ്റ് ഓന്റെ വീടെല്ലാം കണ്ടിറ്റ് വെരാം രണ്ടു മൂന്നുമാസം കഴിഞ്ഞാൽ ഓന്റെ കല്ല്യാണമുണ്ട് അയിന് പോമ്പം നമ്മക്കെല്ലാരിക്കും പോകാം പോരെ…..”
അങ്ങനെ പറഞ്ഞാണ് അവസാനം അവളെ സമാധാനിപ്പിച്ചത്.
“അല്ല ശെരിക്കും നിങ്ങ ചെങ്ങായിന കാണാൻ തന്നെയന്നോ പോന്നത്…..
അല്ല ഫേസ്ബുക്കിലെ ഏതെങ്കിലും…..
പതിവില്ലാത്ത ഒരുക്കം കാണുമ്പോൾ ഒരു സംശ്യം……”
ethinte bhakki edu mashe
കഥ കൊള്ളാം. ഇതിനിയും തുടരണം
നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…