ചാമുണ്ഡി പുഴയിലെ യക്ഷി – 1 20

കൊതിപ്പിച്ചും മോഹിപ്പിച്ചും കൊണ്ടിരിക്കുകയും അടുത്തെത്തുമ്പോഴൊക്കെ അകന്നകന്നു പോകുകയും ചെയ്യുന്ന മദിപ്പിക്കുന്ന മാസ്മര സുഗന്ധം…..

എത്രനേരം നടന്നെന്നോ എവിടെയെത്തിയെന്നോ ഒന്നും ഓർമ്മയില്ല.
ഇത്തിരി വിശ്രമിക്കാമെന്നുകരുതി വലിയൊരു മരത്തിന്റെ ചുവട്ടിൽ സ്ഥാനമുറപ്പിച്ചപ്പോഴാണ് തൊട്ടുപിറകിലുള്ള മുളങ്കൂട്ടം ഓടിയുന്ന ശബ്ദം കേട്ടത്…..!

ഞെട്ടലോടെ തിരിഞ്ഞുനോക്കിയപ്പോഴാണ്
വനത്തിനു മുകളിൽ നിവർത്തിപ്പിടിച്ച പച്ചക്കുടയുടെ കീറലുകൾകിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടത്തിൽ ഭയംകൊണ്ടു രക്തം കട്ടയായിപ്പോകുന്ന ആ കാഴ്ച്ച ഞാൻ കണ്ടത്…..!

മുളങ്കൂട്ടത്തിനിടയിൽ എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു നിൽക്കുന്നൊരു ഒറ്റകൊമ്പൻ…..!
ഭയംകൊണ്ടു അസ്ഥികൾപോലും വിറച്ചുപോയി….!
കഴിച്ചിരുന്ന ലഹരിയൊക്കെ ഒരു നിമിഷംകൊണ്ടു ആവിയായിപ്പോയി….!
തൊണ്ടവരണ്ടു പോയതുകാരണം ഇത്തിരി വെള്ളം കുടിക്കാമെന്നുകരുതി കൂടെ കരുതിയിരുന്ന സഞ്ചിക്കുവേണ്ടി തപ്പിനോക്കിയപ്പോൾ സഞ്ചിയുമില്ല കുപ്പിയുമില്ല…..!

മരണം തൊട്ടടുത്തെത്തിയെന്നറിഞ്ഞപ്പോൾ കുറെ സമയത്തിനുശേഷം അവളുടെയും മക്കളുടെയും മുഖം ഒരിക്കൽ കൂടെ ഓർമ്മയിൽ വന്നു…..
ഒറ്റയ്ക്ക് കാട്ടിലേക്കിറങ്ങുവാൻ തോന്നിയ നിമിഷത്തെ മനസാ ശപിച്ചു…..

അപ്പോഴേക്കും ഒറ്റകൊമ്പൻ എന്നെ ലക്ഷ്യമാക്കിക്കൊണ്ടു മുന്നോട്ടേക്ക് ചുവടുകൾ വച്ചുതുടങ്ങിയിരുന്നു.

തുടരും

3 Comments

  1. ethinte bhakki edu mashe

  2. മൈക്കിളാശാൻ

    കഥ കൊള്ളാം. ഇതിനിയും തുടരണം

  3. നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…

Comments are closed.