Chamundi Puzhayile Yakshi Part 1 by Chathoth Pradeep Vengara Kannur
“ചേട്ടാ…..ഹലോ….ചേട്ടാ…..”
ഉറക്കത്തിനിടയിൽ ആരോ തട്ടിവിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നു കണ്ണുതുറന്നു നോക്കിയത്
ടിക്കറ്റ് റാക്കും ബാഗുമൊക്കെ കക്ഷത്തിൽ തിരുകിക്കൊണ്ടു വളിച്ച ചിരിയോടെ മുന്നിൽ ഒരു കണ്ടക്ടർ…..!
അപ്പോഴാണ് കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഏതോയൊരു ഗ്രാമത്തി ലേക്കുള്ള യാത്രയിലാണല്ലോ ഞാനുള്ളതെന്ന് വേവലാതിയോടെ ഓർത്തത്…..!
ഏതാണ് ആ സ്ഥലത്തിന്റെ പേര്……!
എത്രയോർത്തിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…….!
ആരാധകാനായ ഒരു കൂട്ടുകാരൻ സമ്മാനിച്ചിരിക്കുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു.
ഇവിടെയെത്തുവാൻ ആറുമണി കഴിയുമെന്നാണല്ലോ ബസിൽ കയറുമ്പോൾ കണ്ടക്ടർ പറഞ്ഞത് ഇതെന്തൊരു അത്ഭുതം ഒരുമണിക്കൂർ നേരത്തെതന്നെ ഇങ്ങെത്തിയോ…!
വേഗം ചാടിയെഴുന്നേറ്റു സീറ്റിനുമുകളിലെ ഡിക്കിയിൽ നിന്നും ധൃതിയിൽ ബാഗ് വലിച്ചെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ മുന്നിൽ നിന്നും കണ്ടക്ടറുടെ ശബ്ദം കേട്ടു..
“അതൊന്നും ഇപ്പോഴെടുക്കേണ്ട ചേട്ടാ……
ഇറങ്ങുവാനുള്ള സ്ഥലമൊന്നുമായില്ല ഇനിയും രണ്ടുമണിക്കൂർ യാത്രയുണ്ട്…..”
പിന്നെന്തിനാണിവിടെ ബസ് നിർത്തിയതെന്ന് ആലോചിച്ചു കൊണ്ടു മുന്നിലും പിന്നിലുമൊക്കെ വേവലാതി യോടെ നോക്കിയപ്പോൾ ബസിൽ ആരുമില്ല….!
പുറത്തേക്ക് നോക്കിയപ്പോഴാണ് ഏതോ ഒരു കൊടും വനത്തിനു നടുവിലുള്ള വിജനമായ പാതയിലാണ് ബസ് നിർത്തിയിരിക്കുന്നതെന്നും യാത്രക്കാരൊക്കെ വെളിയിലിറങ്ങി നിൽക്കുകയാണെന്നും മനസിലായത്.
ethinte bhakki edu mashe
കഥ കൊള്ളാം. ഇതിനിയും തുടരണം
നന്നായിട്ടുണ്ട്…ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. എല്ലാവിധ ഭാവുകങ്ങളും…