Category: സ്ത്രീ

ഋതുമതി 50

ഋതുമതി തച്ചാടന് നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് മുടി മാടിക്കെട്ടി തന്നിരുന്ന അച്ഛമ്മയാണ് ഇന്നിപ്പൊ പടിക്കലെ ചെറുമികളോടെന്നോണം പെരുമാറുന്നത്.ചൂട്ടുമെടുത്ത് ഉമ്മറത്തെത്തിയപ്പോഴേക്കും അച്ഛമ്മ വിളക്ക് കൊളുത്തി ഉമ്മറപ്പടിയില് വച്ചിരുന്നു. അച്ഛമ്മ […]

അമ്മ മനസ്സ് 62

അമ്മ മനസ്സ് ഉമ വി എൻ   സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’ അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി […]

വിസിറ്റിംഗ് കാർഡ്‌ 22

വിസിറ്റിംഗ് കാർഡ്‌ സ്മിത്ത് കെ   “ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും.. “ഹേ.. നീ എന്താ പറഞ്ഞേ..?” “ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ് തിയേറ്ററിൽ നിന്നിറങ്ങുന്ന പെണ്പടകളിലും പകുതിമനസ്സു അവനു കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ‘അല്ല,മോനെ..ശെരിക്കും പുലിയായിട്ട് […]