Because it’s the… 2 [It’s me] 179

Views : 9179

Because it’s the…2

Author : It’s me

ചെറിയ തലവേദന തോന്നി കൊണ്ടാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്,,, കണ്ണുകൾ വലിച്ചു തുറക്കാൻ കുറച്ചു സമയമെടുത്തു,,,

 

ദേഹമാസകലം നന്നായി വേദന തോന്നുന്നുണ്ട്,,, മയക്കമോന്ന് വിട്ടു മാറിയപ്പോളാണ് ഞാനിപ്പോ ഹോസ്പിറ്റലിലാണെന്നുള്ള കാര്യം ഓർമ വന്നത്,,, പോരാത്തതിന് തലയിലും കയ്യിലും കെട്ടുമുണ്ട്,,, ഐ സി യൂ വിലേ അതോ ഐ സി സി യൂ വിലോ ആണ് കിടക്കുന്നേ,,, ഹാ എന്തായാലെന്താ നല്ലതണുപ്പുണ്ടിവിടെ,,,,

 

ഇനി അറിയേണ്ടത് എത്ര ദിവസം ഞാൻ കോമയിൽ കിടന്നു എന്നുള്ളതാണ്,,, അമ്മാതിരി അടിയല്ലേ എന്നേ നിലത്തിട്ടടിച്ചേ,,, ചാവാതിരുന്നത് ഭാഗ്യം,,,

 

കുറച്ചു കഴിഞ്ഞപ്പോ ഒരു നെയ്സെന്റടുത്തേക്ക് വന്നു,,,

” ഹാ എണീറ്റോ,,, ഞാൻ ഡോക്ടറെ വിളിച്ചിട്ടു വരാം,,, ” അതും പറഞ്ഞാ നയ്സ് പുറത്തേക്ക് പോയി,,,

 

അതികം താമസിയാതെ ഒരു ഡോക്ടറും നയ്സും ഒപ്പം അമ്മയും ഉള്ളിലേക്ക് വന്നു,,, ദൈവമേ അമ്മ വർക് ചെയ്യുന്ന ഹോസ്പിറ്റലലിലാണോ ഞാനിപ്പോ കിടക്കുന്നേ,,, ഇവിടെയും എനിക്ക് മനസാമാധാനത്തോടെ കിടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല,,, എന്റെ കഷ്ട്ടകാലം,, പാമ്പ് കടിച്ചവന്റെ തലയിൽ ഇടി വെട്ടിയ അവസ്ഥ ആവാതിരുന്നാ മതി,,,

 

അമ്മയിവിടെയാണ് വർക് ചെയ്യുന്നത് ഗ്യനാക്കോളജിസ്റ്റാണ്,,

 

” അഭി പേടിക്കാനായിട്ട് ഒന്നുമില്ല,,, പിന്നേ തല നിലത്തിടിച്ചത് കൊണ്ടാകും തലയുടെ പുറകിലായി ആറ് സ്റ്റിച്ചുണ്ട് പിന്നേ കയ്യിന്റെ എല്ലിനും സ്ക്രാച്ച് വന്നിട്ടുണ്ട്,,, ഇപ്പോ തലകറക്കമോ ദേഹം തളരുകയോ അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ,,, ” വന്ന ഡോക്ടറെന്നോട് ചോദിച്ചു,,, മൂപരുടെ കയ്യിൽ എന്റെ മെഡിക്കൽ റിപ്പോർട്ടും കാര്യങ്ങളും ഉണ്ടെന്ന് തോനുന്നു,, ഇടക്കതിൽ നോക്കുന്നുണ്ട്,,

 

” തല കറക്കമൊന്നും തോന്നുന്നില്ല,,, “

” പിന്നേ വേദനയും കാര്യങ്ങളും തോന്നും,,, അതിന് ഞാൻ മെഡിസിന് എഴുതാം,,, വേറെ പ്രേശ്നമൊന്നുമില്ലാത്തത് കൊണ്ട് കുറച്ചു കയിഞ്ഞ് റൂമിലേക്ക് മാറ്റം,,, “

ഞാൻ അതിന് തലയാട്ടി,,,

 

” പിന്നേ ഇപ്പോളത്തികം സ്‌ട്രെയിൻ ഒന്നുമെടുക്കാൻ നോക്കേണ്ട,,, ഓക്കേ ” എനിക്ക് ഒരു ചിരിയും തന്നിട്ട് ബാക്കിഎന്തൊക്കെയെ അമ്മയോടും aa നെയ്സിനോടുമായി പറഞ്ഞിട്ട് ഡോക്ടർ പോയി,,,

 

” റോഡ് മുറിഞ്ഞു കടക്കുമ്പോൾ നോക്കീം കണ്ടുമൊക്കെ മുറിഞ്ഞു കടന്നൂടെ നിനക്ക്,,, അതെങ്ങനെയാ ഭൂമിലോട്ട് നോക്കിയൊന്നുമാവില്ല നടന്നിട്ടുണ്ടാവുക ആ ഫോണിലേക്കും നോകീട്ടാവും,,, ഇപ്പോ ഇങ്ങനെ തലയിലും കെട്ട് കെട്ടി കൈയിൽ പ്ലാസ്റ്ററും ഇട്ട് കിടക്കേണ്ടി വന്നപ്പോ സമാധാനായി കാണൂലോ,,, ” അമ്മായിതൊക്കെ പറയുമ്പോഴും ഞാനമ്മയാത്യം പറഞ്ഞ വാക്കിൽ തന്നേ കുടുങ്ങി നിക്കാണ്,,,

Recent Stories

The Author

It's me

18 Comments

Add a Comment
 1. ✖‿✖•രാവണൻ ༒

  😍❤️

 2. പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️

  1. Aduthat post cheythu pageum undakum

   1. നന്ദി, കാത്തിരിക്കുന്നു ❣️🥰

 3. Muhammed suhail n c

  Super ayittund

  1. Nannait undo continue 🥰🥰

 4. Nannayitund page kurach koodi kootiyaal iniyum nannavum

  1. Thanks,,, aduthat page kooduthalund

 5. ശശി പാലാരിവട്ടം

  വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next

  1. Thanks, aduthath post akeetund pageum koottitund

 6. Bro.
  Nannaittundu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com