Because it’s the… 2 [It’s me] 183

Views : 9805

അങ്ങനെയിരിക്കെയാണ് ഞാൻ ജനിച്ചത്,, എന്റെ രണ്ടാമത്തെ വയസിലാണ് മുത്തശ്ശൻ മരിക്കുന്നത്,,, ആ പ്രായത്തിലും ഉള്ള സ്ഥലത്ത് ചെറിയ കൃഷിയൊക്കെ ഉണ്ടായിരുന്നു,,, പാടത്തു വച്ച് കുഴഞ്ഞു വീണാണ് മരിച്ചത്,,,

 

ഇനി വാമിയെ എങ്ങനെയാണ് പരിചയമുള്ളതെന്ന് പറയാം ഞങ്ങടെ തൊട്ടടുത്തുള്ള വീട് തന്നെയാണ് വാമിയേച്ചീടെ,,

 

വമിക്ക് ഒരു ഐഡന്റിറ്റിക്കൽ ട്വിൻസ് കൂടിയുണ്ട് വന്ദന എന്ന വന്ദുവേച്ചി,,, വാമിയുടെ ഫുൾ നെയിം വാമിക എന്നാണ്,, വാമികയെ ആമി എന്നും വന്ദനയേ അനു എന്നുമാണ് വിളിക്കാറ്,,, ഞാൻ മാത്രമേ രണ്ട് പേരെയും വാമീന്നും വന്ദുന്നും വിളിക്കാറുള്ളു,,, ഞാൻ ചെറുപ്പം മുതലേ അങ്ങനെയാണ് വിളിക്കാൻ തുടങ്ങിയത്,, പിന്നെയത്തോട്ടും മാറ്റിയുമില്ല,,

 

അവർ രണ്ടു പേരും എന്നേക്കാളും മൂന്ന് വയസിനു മൂത്തതാണ്,,, ചെറുപ്പം മുതലേ അവർ രണ്ടു പേരും എന്നേ നിലത്ത് വെക്കാതെ കൊഞ്ചിച്ചൊക്കെ നടന്നിട്ടുണ്ട്,, അത്രയ്ക്കും ഇഷ്ട്ടമാർന്നു എന്നേ,,, എനിക്ക് തിരിച്ചും അങ്ങനെയായിരുന്നു,,,

 

 ഒന്നേൽ ഞാനവരുടേ വീട്ടിൽ അല്ലേൽ അവർ എന്റെ വീട്ടിൽ കാണും,,, ഫുൾ ടൈം ഞങ്ങൾ ഒരുമിച്ചായിരുന്നു,,, എനിക്കൊരു അഞ്ചു വയസ്സുള്ളപ്പോളാണ് അമ്മു ജനിക്കുന്നത്,,, എന്നിരുന്നാലും അവർ രണ്ടു പേർക്കും എന്നേയാണ് ഭയങ്കര കാര്യമായിരുന്നത്,,, എനിക്കവരെയും,,

തെറ്റിദ്ധരിക്കണ്ട അമ്മുവിനേയും ഞങ്ങക്ക് ഭയങ്കര ഇഷ്ട്ടമാർന്നു,, ഞങ്ങളിൽ നിന്നുള്ള സ്നേഹം അവൾക്കും വാരി കൊടുത്തു,,,

 

അടുത്ത് തന്നേ കളരിയും അഭ്യാസമുറകളും പഠിപ്പിക്കുന്ന ഒരു ഗുരുവുണ്ടായിരുന്നു,,, വാമിയും വന്ദുവും മൂന്നിൽ പഠിക്കുമ്പോ ശേഖറങ്കിളിനോട് പറഞ്ഞു വാശിപിടിച്ചു വാമി കളരി പഠിക്കാനായി അവിടെ ചേർന്നു,, കൂട്ടിന് ഞങ്ങളെയും ആദ്യം കൊണ്ട് പോയി,,, പക്ഷേ എന്തോ ഞാനും വന്ദുവും അവിടെ അതികം പോയില്ല പെട്ടെന്ന് നിർത്തി,,, എന്നാൽ വാമിക്ക് എന്തോ അതിനോട് വല്ലാത്ത താല്പര്യം തോന്നിയത് കൊണ്ട് അവിടെ ഒറ്റക് അഭ്യാസമുറകൾ പഠിക്കാനായി പോയി,,,

 

അവരുടെ സ്കൂളിൽ ആ ഗുരുവൊരിക്കൽ ഒരു പ്രോഗ്രാം ഒക്കേ സംഘടിപ്പിച്ചിരുന്നു,, അത് കനിട്ടാകും അവൾക്കത്തിനോട് താല്പര്യം തോന്നിയത്,,

Recent Stories

The Author

It's me

18 Comments

  1. ✖‿✖•രാവണൻ ༒

    😍❤️

  2. പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️

    1. Aduthat post cheythu pageum undakum

      1. നന്ദി, കാത്തിരിക്കുന്നു ❣️🥰

  3. Muhammed suhail n c

    Super ayittund

    1. Nannait undo continue 🥰🥰

  4. Nannayitund page kurach koodi kootiyaal iniyum nannavum

    1. Thanks,,, aduthat page kooduthalund

  5. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next

    1. Thanks, aduthath post akeetund pageum koottitund

  6. Bro.
    Nannaittundu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com