അതിജീവനം 1 [മനൂസ്] 3004

താൻ കാണാതെ പുക വലിക്കാൻ പോയതാണെന്ന് അവൾ ഊഹിച്ചു.

മോളുടെ മുടിയിൽ മെല്ലെ തഴുകി അവളെയും പുണർന്ന് അഞ്ജലി കിടന്നു..

അവന്റെ പുകവലി എന്ന ദുശീലം അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.

അതിന്റെ ഒരു നീരസം ആ മുഖത്ത് ഉണ്ടായിരുന്നു.

“ചാച്ചിയോ എസ് ഐ മാഡം…”
അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു.

“ആ എപ്പഴേ…”

“പിന്നെ ഇന്ന് മീറ്റിങ്ങിന് എന്തായിരുന്നു ചർച്ച..”

“അത് ഒഫീഷ്യൽ ആണ്.കീഴുദ്യോഗസ്ഥരോട് പറയേണ്ട എന്നാണ് ഓർഡർ.”

അത് കേട്ടതും അവന്റെ മുഖം വാടി.

“ഓഹ് ഇപ്പോൾ അങ്ങനെ ആയോ.ഈ ഇടയായി തമാശക്ക് ആണെങ്കിൽ പോലും നീ ഒരുപാട് കുത്തുന്നുണ്ട് മോളെ…”

“അച്ചോടാ… ഞാൻ വെറുതെ പറഞ്ഞതാ ചേട്ടായി..നിങ്ങൾ എന്റെ മേലുദ്യോഗസ്ഥൻ അല്ലിയോ…”

“ആ ഉവ്വാ ഉവ്വാ.. എടി ഊഞ്ഞാലാട്ടല്ലേ അധികം.”

“ആ എന്ത് പറഞ്ഞാലും കുഴപ്പമാണ് ഇപ്പോൾ.”

“അതൊക്കെ വീട് നീ. മോളെ മാറ്റി കിടത്തണം ഇനിമുതൽ.”

“അതെന്നാ ..”

“ഓഹ് ഒന്നും അറിയാത്തപോലെ. അവൾ വളർന്നു വരുവല്ലേ.”

“എന്നാൽ പിന്നെ നാളെ മുതൽ ഞാനും മോളും അപ്പുറത്തെ റൂമിൽ കിടന്നോളം, ചേട്ടായി ഇവിടെയും കിടക്ക്.”

“എന്റെ പൊന്നേ ഞാൻ ഒന്നും പറഞ്ഞില്ലേ.”
തൊഴു കൈയോടെ അവൻ അതും പറഞ്ഞു തിരിഞ്ഞ് കിടന്നു.

ഉള്ളിൽ ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അങ്ങനെ തന്നെ കിടന്നു.

കുറച്ച് നേരത്തേക്ക് അവിടം നിശ്ശബ്ദമായിരുന്നു.

അവൾ പതുക്കെ അവന് അരികിലേക്ക് തിരിഞ്ഞു കിടന്നു.

“ഇന്നത്തേക്ക് വേണമെങ്കിൽ മോളെ അപ്പുറത്ത് കിടത്തിക്കോ..”
അവന്റെ കാതോരം അവൾ മൊഴിഞ്ഞു.

കേൾക്കേണ്ട താമസം അവൻ ഒരു വിജയിയെ പോലെ മോളെ അപ്പുറത്തെ റൂമിൽ കൊണ്ടുപോയി കിടത്തി.

അഞ്ജലിക്കരികിലേക്ക് ധ്രുവൻ പാഞ്ഞടുത്തു.

അവന്റെ വരവ് കണ്ട് ചിരിച്ചുകൊണ്ട് എന്തോ പറയാൻ തുടങ്ങിയ അവളുടെ അധരങ്ങളെ അവൻ തന്റെ അധരം കൊണ്ടു ബന്ധിച്ചു.

ഞൊടിയിടയിൽ അവൻ അവളിലേക്ക് പടർന്നു കയറി..

തുടർച്ചയായുള്ള ഫോണിന്റെ ശബ്‌ദം ആണ് അവളെ മയക്കത്തിൽ നിന്നും ഉണർത്തിയത്.

അപ്പോഴും അവൻ സുഖനിദ്രയിൽ ആയിരുന്നു.

അവൾ ആ ഫോൺ എടുത്ത് ഉറക്കത്തിന്റെ ആലസ്യത്തോടെ ചെവിയിലേക്ക് വച്ചു.

പക്ഷെ മറുവശത്ത് നിന്നും കേട്ട ആ വാർത്ത അവളെ നടുക്കി.

അവളുടെ നെഞ്ചിലൊരു ഇടിമിന്നലായി അത് പതിച്ചു.

അവളുടെ മനസ്സ് ഓർമകളിലേക്ക് യാത്രയായി.

തുടരും….

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.