?അസുരൻ ( the beginning )? [Vishnu] 468

 

തന്റെ പുറകിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞതായി തോന്നിയ ജോണ് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അവർക്ക് പകരം നിൽക്കുന്ന ഗോവിന്ദും അര്ജുനുമാണ്..

 

എല്ലാരും ഗോവിന്ദിന്റെ കസേരയിൽ ഇരുന്നതിനു ജോണിന് ഗോവിന്ദിനെ കയ്യിൽ നിന്നും കിട്ടുമെന്നാണ് വിചാരിച്ചത്..

 

എന്നാൽ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അർജുന്റെ കാൽ ജോണിന്റെ നെഞ്ചിൽ പതിഞ്ഞു.. അതുകണ്ട ഗോവിന്ദും ഒന്നു ഞെട്ടി.. അവന്റെ ചവിട്ടാണ് അർജുൻ കൊടുത്തത്..

ചവിട്ടുകൊണ്ട ജോണ് കസേരയടക്കം നിലത്തേക്ക് വീണു..

 

പെട്ടെന്ന് എഴുന്നേൽറ്റ ജോണ് അർജുന്റെ നേരെ വന്നെങ്കിലും ഗോവിന്ദ് അർജുന്റെ മുന്നിൽ കയറി നിന്നു.. ഗോവിന്ദിനെ കണ്ടതും ജോണ് ഒന്നു പേടിച്ചു.. പണ്ട് ഗോവിന്ദുമായി കോർത്തതു ജോണ് മറന്നിരുന്നില്ല .. മറക്കാൻ കഴിയാത്ത രീതിയിലാണ് ഗോവിന്ദ് അന്ന് പെരുമാറിയത്.. അതുകൊണ്ട് തന്നെ ഗോവിന്ദിനെ കണ്ടതും അവന്റെ ധൈര്യം മൊത്തം ചോർന്നു പോയി..

.അപ്പോഴേക്കും ഗോവിന്ദിന്റെയും അടി ജോണിന്റെ മുഖത്തു തന്നെ കിട്ടി..

 

” എന്റെ കാബിനിൽ ഇരിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ലേ പട്ടി..” ഗോവിന്ദ് അവനോടു ചൂടായി..

 

അപ്പോഴേക്കും ബോസും ഇക്ബാലും ശബ്ദം കേട്ട് അവിടെ എത്തിയിരുന്നു..

 

എന്നാൽ ജോണ് ഒന്നും പറയാതെ അവിടെനിന്നും തന്റെ കാബിനിൽ പോയി ബാഗും എടുത്തു ഓഫീസിൽ നിന്നും ഇറങ്ങി പോയി.. നാണം കെട്ടതുകൊണ്ടു അവിടെ നിൽക്കാൻ അവനു ബുദ്ധിമുട്ടു തോന്നിയിരുന്നു..

 

അഞ്ജുവിന് ഇതൊക്കെ കണ്ടപ്പോഴേക്കും അര്ജുനോട് ആരാധന തോന്നിയിരുന്നു.. ഗോവിന്ദ് ആയിരിക്കും ജോണുമായി കോർക്കുക എന്നു കരുതിയ ജെസ്സി അർജുൻ തല്ലിയത് കണ്ടു ശെരിക്കും വണ്ടർ അടിച്ചു.. ഇന്നേവരെ അവിടെയുള്ള ആരും അർജുന്റെ ഈ മുഖം കണ്ടിട്ടില്ലായിരുന്നു.. ജോണ് പോയശേഷം എല്ലാവരും തിരിച് അവരുടെ പണിയിലേക്ക് തിരിച്ച പോയി..

 

അഞ്ചു ശെരിക്കും അർജുനേ കണ്ട ശേഷം വേറൊരു ലോകത്തായിരുന്നു.. ജെസിയെ പറഞ്ഞിട്ടു കാര്യമില്ല..ആരായാലും നോക്കിപോകില്ലേ.. അവൾ മനസ്സിൽ ഓർത്തു..

 

“ഹലോ.. ഏത് ലോകത..” അർജുന്റെ ശബ്ദം കേട്ടപ്പോഴാണ് അവൾ സ്വപ്നത്തിൽ നിന്നു ഉണർന്നത്

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.