?അസുരൻ ( the beginning )? [Vishnu] 468

അസുരൻ

Asuran (The Beginning )| Author : Zodiac

 

ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .. ഇവിടെ കുറെ കഥകൾ വായിച്ച പരിചയത്തിൽ എഴുത്തുന്നതാണ്.. അതുകൊണ്ടുതന്നെ അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം .. പേജുകളും കുറവായിരിക്കും.. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കേണം.. ഒപ്പം തെറ്റുകൾ പറഞ്ഞു തരണം ..അടുത്ത ഭാഗത്തിൽ ആ തെറ്റുകൾ ഞാൻ തിരുത്താൻ ശ്രേമിക്കാം..

 

കഥയും  ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളും  എല്ലാം സാങ്കൽപ്പികം..

 

അസുരൻ ( the beginning )

 

പാലക്കാട് ജില്ലയിലെ കൃഷ്ണപുരം എന്ന ഗ്രാമം.. ചെറിയ ഒരു പട്ടണവും  ഒപ്പം ഒരു സ്കൂളുമായിരുന്നു ആ ഗ്രാമത്തിൽ വികസനം എന്നു പറയാൻ ഉണ്ടായിരുന്നുള്ളു..

കൂടുതലും കൃഷിക്കാർ ആയിരുന്നു ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്..

ആ ഗ്രാമം അന്ന്  ഉണർന്നത് തന്നെ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.. വാർത്ത കേട്ടതും നാട്ടുകാർ മുഴുവൻ അവിടെയുള്ള സ്കൂളിലേക്ക് ഓടി..

 

രാവിലെത്തന്നെ കൃഷ്ണപുരം ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗ്രൗണ്ട് നാട്ടുകരെകൊണ്ടു നിറഞ്ഞിരുന്നു … അപ്പോൾ തന്നെ എസ്.ഐ. തോമസും കൂടെയുള്ള പോലീസുകാരും അവനെയും കൊണ്ട് ക്ലാസ്മുറിയിൽ നിന്ന് ഇറങ്ങിവന്നു .. കയ്യിൽ വിലങ്ങും അണിയിച്ചു കൊണ്ടുവരുന്നവനെ കണ്ടപ്പോൾ തന്നെ നാട്ടുകാർ രോഷാകുലരായി .. കയ്യിൽ ഉള്ള കല്ലുകൾ അവന്റെ നേരെ എറിഞ്ഞുകൊണ്ടു അവരുടെ ദേഷ്യം അവർ തീർത്തുകൊണ്ടിരുന്നു.. എന്നിട്ടും ദേഷ്യം തീരാത്ത കുറച്ചുപേർ  പൊലീസുകാരെ വകവെക്കാതെ അവനെ ആക്രമിക്കാൻ തുടങ്ങി..

 

അവനെ നാട്ടുകാർ ആക്രമിക്കുന്നത് കണ്ടു നിന്ന തോമസ് അവസാനം അവനെ തൂക്കിയെടുത് പോലീസ് ജീപ്പിൽ ഇട്ടപ്പോഴേക്കും അവന്റെ മുഖം ചോരയാൽ നിറഞ്ഞിരുന്നു  … ജീപ്പിൽ എത്തിയപ്പോഴാണ് അവൻ ആ നാലുപേർ ദൂരെനിന്നും അവനെ നോക്കുന്നത് കണ്ടത് .. അവന്റെ ജീവിതം നശിപ്പിച്ച തന്റെ പ്രിയപ്പെട്ടവരെ എല്ലാം തന്നിൽ നിന്ന് അകറ്റിയ ആ നാലുപേർ ..അവന്റെ ഉള്ളിൽ ദേഷ്യം ഉയരാൻ തുടങ്ങി..

 

അപ്പോൾ തന്നെയാണ് അവൻ അവരെ കണ്ടത്..അവന്റെ പ്രിയപ്പെട്ടവരെ.. സങ്കടവും അപമാനവും കാരണം അവന്റെ തല താഴ്ന്നു  .. അവരുടെ  മുഖത്തുപോലും നോക്കിയില്ല .. അവന്റെ ഉള്ളിൽ സങ്കടവും ഒപ്പം ദേഷ്യവും വന്നുകൊണ്ടിരുന്നു..

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.