അറിയാതെ [AK] 276

ആരൊക്കെയോ പറയുന്നത് കേട്ടു.. പുറത്തേക്കിറങ്ങി നടന്നപ്പോൾ ചില കുശുകുശുക്കലെല്ലാം അവിടെ നടക്കുന്നത് കേട്ടു..
പക്ഷെ അവനിപ്പോഴും കേട്ടതെന്തെന്ന് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു… അവൾക്ക് എന്തുപറ്റി…..എന്താണിങ്ങനെ…..

എന്തുകൊണ്ടോ അറിയാതെ തന്നെ അവന്റെ കാലുകൾ അവളുടെ പടിപ്പുര ലക്ഷ്യമാക്കി നീങ്ങി..

മടിച്ചുമടിച്ചു കൊണ്ട് അവൻ ആ പടിപ്പുര കടന്നു..പുറത്ത് നിന്നുമവൻ അകത്തേക്ക് വിളിച്ചു..

ഹലോ.. ആരെങ്കിലുമുണ്ടോ..

വാതിൽ കടന്നു പുറത്തേക്കിറങ്ങി വന്ന അമ്മു ഒരു നിമിഷം അവിടെ തന്നെ നിശ്ചലയായി നിന്നു.. അവളുടെ കണ്ണുകൾ നിറയുന്നത് അവനു കാണാമായിരുന്നു.. അവളുടെ മുഖത്ത് അത്ഭുതമാണോ സന്തോഷമാണോ സങ്കടമാണോ എന്നു തിരിച്ചറിയാൻ സാധിക്കുന്നില്ല… രണ്ടും കല്പിച്ചു അവൻ അവളെ വിളിച്ചു…

അമ്മുട്ട്യേ..
ആ ഇടറിയ ശബ്ദം കേട്ട് അവളൊന്നു വിതുമ്പി..

പിന്നെ സർവവും മറന്നു ഓടി വന്നു തന്റെ മാറോടു ചേർന്നുനിൽക്കുന്നവളെ തെല്ലോരത്ഭുതത്തോടെ അവൻ നോക്കി നിന്നു..

നന്ദാ… ന്റെ മാ..ത്രം..ന്നെ….

ഒരു വിതുമ്പലോടെ തന്നെ കെട്ടിപിടിച്ചവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നുവെങ്കിലും ഹൃദയം ലോകം കീഴടക്കിയവന്റെ പെരുമ്പറ മുഴക്കുകയായിരുന്നു.. ഒരുപാട് നേരം അവരങ്ങനെ നിന്നു.. ഇടക്കെപ്പോഴോ വന്ന അവളുടെ അമ്മ ആ കാഴ്ച കണ്ടു പുഞ്ചിരിച്ചു കൊണ്ട് അകത്തുപോയി.. ആ കണ്ണുകളിലും അവൻ നനവ് കണ്ടിരുന്നു… ഒരുപാട് നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു..

എങ്ങ..നെ..

പത്താം ക്ലാസ്സിൽ  വായിനോക്കികൊണ്ടിരിക്കണ ചെറുക്കൻ പെട്ടെന്ന് പ്ലസ് വണിലും വന്നപ്പോ വെറുതെ ഒന്ന് ശ്രദ്ധിച്ചതാ..

കള്ളച്ചിരിയോടെ പറയുന്നവളെ കുറച്ചുനേരം നോക്കിനിന്നുകൊണ്ട് അവൻ പറഞ്ഞു…

ഞാനിപ്പോ കൊലപാ…

മുഴുവൻ പറയാനനുവദിക്കാതെ അവൾ ആ ചുണ്ടുകളിൽ ചുംബിച്ചു..

നിക്കറിയാ നിന്നെ.. കുട്ടിക്കാലം മുതലേ കാണണതാ.. ന്റെ ചെക്കനെ… ന്റെ കെട്ട്യോനാ നീയിപ്പോ..

താലിമാല കയ്യിലെടുത്തുകൊണ്ട് അവൻ നിറക്കണ്ണുകളോടെ പുഞ്ചിരിച്ചു…

രാത്രി കേറി വന്നു വെച്ചു പോയതും കണ്ടാരുന്നു….

ഒരു കുസൃതിചിരിയോടെ അവളത് പറയുമ്പോൾ ഇരുവരുടെയും സന്തോഷത്തിൽ പ്രകൃതിയും പങ്കുചേർന്നു.. തകർത്തു പെയ്യുന്ന മഴയത്ത് തകർന്ന് പോയ ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ….

 

***********************************

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ??☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK?

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️?????

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli?❤️?

  12. Simply amazing ?❣❣?

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️?❤️❣️??

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി???

Comments are closed.