അറിയാതെ [AK] 276

അമ്മയുടെ അസ്ഥിത്തറയിൽ ചേർന്നുകിടന്നു കുറച്ചു നേരം.. അവളെ ആദ്യമായി കണ്ടതെപ്പോഴായിരുന്നു… അറിയില്ല… പക്ഷെ പത്താം ക്ലാസിനു ട്യൂഷൻ ക്ലാസ്സിൽ വെച്ചായിരുന്നു അവളെ ശ്രദ്ധിക്കുന്നത്.. ഇത്ര സുന്ദരിയെ താനിതു വരെ കണ്ടിട്ടില്ലെന്നു വരെ തോന്നി… പിന്നീട് ഒരേ സ്കൂളിൽ തന്നെയാണ് അവൾ പഠിക്കുന്നതെന്നറിഞ്ഞപ്പോഴാണ് താനെന്തൊരു മണ്ടനാണെന്ന് മനസ്സിലായത്… ഇത്രയും കാലം അവൾ തന്റെ കൂടെയായിരുന്നു… സീനിയർ ചേട്ടന്മാർ ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി ചുറ്റിത്തിരിയുമ്പോൾ പൊതുവെ അവജ്ഞയോടെ നോക്കാറുള്ള താൻ അതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കിയത് അന്നാണ്.. പിന്നീട് അവളുടെ ക്ലാസ്സിലുള്ള തന്റെ സുഹൃത്തിനെ കാണാനെന്ന പേരിൽ അവളറിയാതെ അവളെ അറിയാൻ തുടങ്ങി.. ഇടക്കെപ്പോഴോ കണ്ണുകളുടക്കുമ്പോൾ എത്രയോ തവണ അറിയാത്ത പോലെ മുഖം തിരിച്ചു.. അന്നൊന്നും ഒരിക്കൽ പോലും അവളോട് സംസാരിച്ചിട്ടില്ല.. കൗമാരക്കാരന്റെ പ്രണയം അറിയാതെ അവനെ മറ്റൊരു ലോകത്തിലേക്ക് കൈ പിടിച്ചു കയറ്റുകയായിരുന്നു.. പഠനത്തിൽ എന്നും മുൻപന്തിയിലായിരുന്നു അവൾ..സ്കൂൾ ടോപ്പർ..അമ്മു.. അല്ല അഞ്ജിത.. തന്റെ മാത്രം അമ്മുട്ടി.. വെറുമൊരു ആവറേജ് സ്റ്റുഡന്റ് ആയ താൻ അവൾക്ക് ചേരുമോ എന്നെല്ലാം ഇടയ്ക്കിടെ സംശയിക്കുമെങ്കിലും മനസ്സ് കൈവിട്ടു പോയിരുന്നു.. പ്ലസ് വൺ അവളിരിക്കുന്ന ക്ലാസ്സ്‌ സയൻസ് ബാച്ച് ആയതുകൊണ്ട് മാത്രം ഹ്യുമാനിറ്റീസ് ഇഷ്ടമായ താൻ സയൻസിലേക്ക് ചേക്കേറിയപ്പോൾ അന്തംവിട്ടുനിന്ന കൂട്ടുകാരോട് പറഞ്ഞുപിടിച്ചു നിൽക്കാൻ പെട്ട പാട് തനിക്കെ അറിയുമായിരുന്നുള്ളൂ…പിന്നീട് താനും അവളും ഒരുപോലെ അധ്യാപകരുടെ നോട്ടപ്പുള്ളിയാവുമായിരുന്നു…ക്ലാസ്സിനും സ്കൂളിനും അഭിമാനമായിരുന്ന അവളും.. സ്ഥിരം ഉത്തരം പറയാതെയും മാർക്കില്ലാതെയും ക്ലാസ്സിൽ എഴുന്നേറ്റുനില്ക്കാറുള്ള താനും.. പിന്നീട് അവളോട് മിണ്ടാനേ സാധിച്ചില്ല.. തന്നെ പോലൊരു മണ്ടനെയും ദാരിദ്ര്യം പിടിച്ചവനെയും ഒരിക്കലും അവൾക്ക് ചേരില്ലെന്ന് തോന്നി.. മനഃപൂർവം അവളെ നോക്കാതിരിക്കാൻ ശ്രമിച്ചു.. എന്നാൽ ഒരിക്കൽ പുറത്ത് നടക്കുന്ന ബാഡ്മിന്റൺ മത്സരം കണ്ടുകൊണ്ടിരിക്കെ കെമിസ്ട്രി ലാബിൽ നിന്നും ഇറങ്ങിവന്ന അവൾ തന്നോട് ആ കളിയെ കുറിച്ച് വിശദമായി ചോദിച്ചു… കാര്യമായി ഒന്നുമറിയില്ലെങ്കിലും നല്ല വിശദമായി തന്നെ പറഞ്ഞു കൊടുത്തു.. അന്ന് താനൊരു മായാലോകത്തെന്ന പോലെയായിരുന്നു… അവളിൽ നിന്നൊരു അകൽച്ച ചിന്തിക്കാനേ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ നാൾ… ഒരിക്കൽ കംപ്ലീറ്റ് ആക്കാനെന്ന പേരിൽ അവളോട് ബോട്ടണി റെക്കോർഡ് ചോദിച്ചപ്പോൾ എടുത്തു തന്ന അവളെ തന്റെ ഭാര്യയായി തന്നെ സങ്കല്പിച്ചു തുടങ്ങി.. പിന്നീട് പറഞ്ഞ സമയത്ത് കംപ്ലീറ്റ് ആക്കി വെച്ച ജീവിതത്തിലെ ആദ്യ റെക്കോർഡും അതായിരുന്നു..പക്ഷെ അമ്പലത്തിലെ പൂജാരിയുടെ മകളായ അവളും അച്ഛനുപേക്ഷിച്ചു പോയ താനും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു എന്ന് ആരോ മന്ത്രിക്കുന്നത് പോലെ തോന്നി.. അതുകൊണ്ട് തന്നെ തമാശക്ക് പോലും സുഹൃത്തുക്കളോട് അവളുടെ വിവരം പറയാതെ സൂക്ഷിച്ചു.. പിന്നീട് ഡിഗ്രീ കോളേജിൽ താൻ ചേർന്നപ്പോൾ അവൾ എംബിബിഎസ് നു ജോയിൻ ചെയ്തിരുന്നു.. എപ്പോഴോ മനസ്സിൽ വന്നു മൂടിയ സിവിൽ സർവീസ് മോഹം പൂർത്തിയാക്കാനുള്ള കാൽവെപ്പുകളായിരുന്നു പിന്നീട് അങ്ങോട്ട്… അവളുടെ ഫേസ്ബുക്കിൽ എന്നോ തപ്പികണ്ടുപിടിച്ച പേരായിരുന്നു അമ്മു… അന്ന് മുതൽ അവൾ തനിക്ക് അമ്മുവായിരുന്നു… വിശേഷദിവസങ്ങളിൽ ഒരിക്കലെങ്കിലും അവളെ കാണാനായി അമ്പലം കേറിനിരങ്ങിയ തന്നെ അമ്മ അത്ഭുതത്തോടെ നോക്കിയത് ഇന്നും ഒരു ജാള്യത തന്നിൽ ഉണ്ടാക്കുന്നു…

ഒരിക്കൽ കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഒരു താലിമാല വാങ്ങി കയ്യിൽ വെച്ചു… അവൾക്കായി ഒരു ഊമക്കത്ത് എഴുതി.. തനിക്കൊരു ലക്ഷ്യമുണ്ടെന്നും അത്‌ സാധിച്ചുകഴിഞ്ഞാൽ ധൈര്യത്തോടെ മുമ്പിൽ വന്നു പ്രണയം പറയുമെന്നും താനല്ലാതെ തന്റെ പ്രണയം അറിയുന്ന ആദ്യത്തെ ആൾ അവൾ തന്നെ ആയിരിക്കുമെന്നും പറഞ്ഞാണ് ആ കത്ത്.. അതിൽ മനപ്പൂർവം തന്നെകുറിച്ച് ഒന്നും എഴുതിയില്ല.. ഒരു സൂചനയും കൊടുത്തില്ല.. ഒരു ദിവസം അർദ്ധരാത്രി  കത്തും താലിമാലയും അവളുടെ റൂമിലെ ജനൽ വഴി ആരും അറിയാതെ കൊണ്ടുവെച്ചു… അന്നായിരുന്നു ആദ്യമായും അവസാനമായും അവളുടെ വീട്ടിൽ പോയത്..

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ??☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK?

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️?????

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli?❤️?

  12. Simply amazing ?❣❣?

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️?❤️❣️??

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി???

Comments are closed.