അപരാജിതന്‍ 17 [Harshan] 11663

സന്ധ്യയ്ക്ക്

 

പ്രജാപതി രാജകൊട്ടാരത്തിൽ,

ദേവർമഠം കാരും മറ്റു സാമന്തരും ഒക്കെ സന്നിഹിതരാണ്

മത്സരത്തിന് ഇനി അധികം നാളുകൾ ഇല്ല

സൂര്യസേന രാജകുമാരനെ കിരീട അവകാശി ആയി വാഴിക്കലും അത് കഴിഞ്ഞു കലിശ൯മാരുമായ മത്സരവും ഒക്കെ ആണ്, മത്സരത്തിൽ പങ്കെടുക്കാൻ വിവിധ ആയോധനകലകളിൽ വീരന്മാരായ പോരാളികളെ കൂടെ ഏർപ്പാടാക്കിയിട്ടുണ്ട് , എങ്കിൽ പോലും മുന്നിൽ നിന്നും നയിക്കുന്നത് സൂര്യസേനനും സാമന്ത൯മാരുമാണ്

 

ദേവർമ്മടത്തെ സമരേന്ദ്രദേവപാല൪ മല്ലയുദ്ധത്തിൽ അതിനിപുണൻ ആയിരുന്നു

അമ്പതു വര്ഷം മുന്നേ നടന്ന മത്സരത്തിൽ  കാലകേയനെ എതിരിടാൻ സമരേന്ദ്ര ദേവപാല൪ നിശ്ചയിക്കപ്പെട്ടു  എങ്കിലും മത്സരത്തിന് മുന്നേ ആയി അദ്ദേഹത്തെ ഇരുളിൽ ആരോ ആക്രമിച്ചു സാരമായി പരിക്കേൽപ്പിച്ചു

അതുകൊണ്ടു അന്നത്തെ മത്സരത്തിൽ കാലകേയനെ എതിരിടാൻ അദ്ദേഹത്തിന് സാധിച്ചില്ല

അന്ന് രാജകൊട്ടാരത്തിലെ അന്നത്തെ കിരീടവകാശി ആണ് കാലകേയനെ എതിരിട്ടത്

മഹാശക്തനായ കാലകേയനെ കീഴ്പെടുത്താനും സാധിച്ചില്ല

അന്ന് അജ്ഞാതനായ ആരോ ആണ് കാലകേയനെ നിലംപരിശാക്കിയത്

അങ്ങനെ അന്നത്തെ മത്സരകാഹള൦ അവസാനിച്ചു

പക്ഷെ ഇത്തവണ പത്താമത്തെ മത്സരം ആണ്

അതിൽ വിജയിക്കുവാൻ കാലകേയൻ എന്ത് ഹീനമാർഗവും പ്രയോഗിക്കും

“നമ്മുടെ കൂട്ടത്തിലും ആളുകൾ ഉണ്ട് അതും ശക്തന്മാർ ,, എല്ലാവരിലും മുകളിൽ ആയി ഞാനും ,,പിന്നെ എന്ത് ഭയക്കാൻ ആണ് ,,,?” സൂര്യസേനൻ എല്ലാരോടും ആയി അഹങ്കാരത്തോടെ പറഞ്ഞു

“എന്റെ അച്ഛനെ ചതിയില്‍  ആക്രമിച്ചു വീഴിപ്പിച്ച കാലകേയനെ ഞാൻ വെറുതെ വിടില്ല അവന്റെ തല

ഞാൻ തകർക്കും ” അതിലും വലിയ അഹന്കാരതോടെ മാലിനിയുടെ സഹോദരൻ രാമഭദ്രനും പറഞ്ഞു

രാജമാതാവായ മഹാശ്വേതാ ദേവി ആകെ ഭയത്തിൽ ആണ്

ഇവർക്കാർക്കും കാലകേയൻ ആരെന്നു വ്യക്തമല്ല

“നിങ്ങൾ ആരും വിചാരിക്കുന്ന പോലെ ഒരു കുട്ടിക്കളി അല്ല ഇതൊന്നും ” അവർ പറഞ്ഞു

“മുത്തശ്ശി ,,എന്നും പുലര്കാലത് ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റു നാരായണമൂർത്തിയെ പൂജിച്ചു പരിശീലനത്തിൽ ഏർപ്പെടുന്നവർ ആണ് ഞങ്ങൾ എല്ലാവരും ,,,മുത്തശ്ശി എന്തിനാ ആധി പിടിക്കുന്നത് ”

 

അപ്പോൾ ആണ് കൊട്ടാരത്തിലെ ഒരു സേവകൻ അങ്ങോട്ടു വന്നത്

അവർ രാജമാതാവിനെ  വണങ്ങി

 

“പറയു ,,,,ഗുപ്ത”

“അമ്മെ ,,,, ഒരു വിവരം കിട്ടിയിട്ടുണ്ട് ”

“എന്താ ?”

“കുലോത്തമൻ ,,,പൂർവ നാഗഭൂമിയിലേക്കു പോയിരിക്കുന്നു ,”

“എന്തിനു ,,,?” അവർ ആകാംഷയോടെ ചോദിച്ചു

“നമ്മൾ കരുതിയതു പോലെ അല്ല ,,,കലാഹികളെ കൊണ്ടുവരാൻ ആണ് ,,,”

ഒരു ഞെട്ടലോടെ ആണ് അവർ ആ വാക്കുകൾ കേട്ടത്

“കലാഹികളെയോ ”

“അതെ അമ്മെ ”

“നാരായണ ,,” അവർ ഭഗവാനെ വിളിച്ചു

 

“എന്താ മുത്തശ്ശി എന്താ പ്രശനം ” സൂര്യസേനൻ ചോദിച്ചു

അവര്ക് മറുപടി ഉണ്ടായിരുന്നില്ല

അവരുടെ അടുത്തിരുന്ന സൂര്യസേനന്റെ പിതാവ് പറഞ്ഞു

 

“കലാഹികളും മിഹിരൻമാരും രാക്ഷസർ മനുഷ്യരായവർ ആണ് എന്നാണ് വിശ്വാസം , ഒരു ആൾക്ക് മൂന്നു സാധാരണ മനുഷ്യരിലെ വീരന്മാരുടെ ശക്‌തികൾ ഉണ്ടാകും ,,, മത്സരങ്ങൾ പകൽ ആയത് കൊണ്ട് കാലകേയനു മിഹിരൻമാരുടെ സഹായം തേടാൻ സാധിക്കില്ല ,,കാരണം രാത്രി ആണ് അവ൪ക്കു ശക്തി

അതുകൊണ്ടു ആ പ്രശ്നം ഒഴിവാക്കാൻ ആകണം മിഹിരൻമാരുടെ തുല്യ ശക്തികൾ ഉള്ള കലാഹികളെ കൊണ്ടുവരുന്നത്,,

 

“ഈ പൂർവനാഗഭൂമി നാഗാലാ‌ൻഡ് അല്ലെ അച്ഛാ ”

“അതെ ,,,,

“കലാഹികൾ അത്രയ്ക്ക് കേമന്മാർ ആണോ ?” സൂര്യസേനൻ ചോദിച്ചു

 

“കാലകേയൻ ആരെ ആണോ ഉപാസിക്കുന്നത് അയാളെ തന്നെ ആണ് മിഹിരൻമാരും കലാഹികളും ദൈവമായി കാണുന്നത് ,, ആ ദൈവത്തിനു വേണ്ടി മരിക്കുക എന്നതിൽ കവിഞ്ഞു അവ൪ക്കു വേറെ ലക്‌ഷ്യം  ഒന്നുമില്ല ,, നാഗാലാൻഡിലെ വനഭൂമിയിൽ  നാലായിരം മീറ്ററോളം  ഉയർന്ന കൊടുമുടി ആയ സാരമതിയിൽ ആണ് അവർ വസിക്കുന്നത്,,, കാടിനെ അറിഞ്ഞു ജീവിക്കുന്നവർ  അവർ നമ്മൾ ഒക്കെ വിചാരിക്കുന്നതിൽ അധികം ശക്തർ ആണ് ”

 

ഇതൊക്കെ കേട്ടിട്ട് പോലും സൂര്യസേനന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. സ്വന്തം ശക്തികളിൽ അങ്ങേ അറ്റം അഹങ്കരിക്കുന്ന സൂര്യസേനൻ ഇതെല്ലാം കേട്ട് ചിരിയോടെ ഇരുന്നു

 

ചർച്ച സമാപിച്ചു എല്ലാവരും അവിടെ നിന്ന് പുറപ്പെട്ടു

 

മഹാശ്വേതാ ദേവി മാത്രം നാരായണ വിഗ്രഹത്തിനു മുന്നിൽ ആധിയോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു

<<<<<<<O>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.