അപരാജിതന്‍ 17 [Harshan] 11649

Views : 1994200

പാലിയത്ത്

തന്റെ റൂമിൽ ആകെ ആധിയോടെ ആണ് പാറു ഇരുന്നത്.

അവൾക് നെഞ്ച് നീറുന്നത് പോലെ.

തന്റെ ഉള്ളിൽ എന്തൊക്കെയോ എരിഞ്ഞു കത്തുന്നത് പോലെ.

കണ്ണടച്ചാൽ അപ്പുവിന്റെ മുഖം മാത്രം ആണ്

ബാലനായ അപ്പുവിന്റെയും  ഒരിക്കലും താനിത് വരെ കാണാത്ത  ആദിശങ്കരന്റെയും മുഖം

ഉള്ളിൽ ശങ്കരൻ ആണ് നിറയുന്നത്.

പാറുവിന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു

അവൾക്കറിയില്ല ഏതു പാതയിലൂടെ ആണ് താൻ തന്റെ മനസ് സഞ്ചരിക്കുന്നത് എന്ന്

അവളുടെ ഉള്ളിൽ നിറയുന്നത് ഭയം ചപലത വേവലാതി എന്നീ ദൗർബല്യങ്ങൾ ആണ്

അപ്പുവിനെന്തെങ്കിലും  പറ്റുമോ എന്നുള്ള പേടി.

അവൾ ആ ഇരുപ്പിൽ തന്റെ പ്രിയപ്പെട്ട കണ്ണനെ നോക്കി.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക തന്നെ ആയിരുന്നു

 

കണ്ണാ ,,,,ന്റെ അപ്പൂന് ഒന്നും വരുത്താതെ കാത്തോളണേ “

 

അവളതു കണ്ണനോട് അപേക്ഷിക്കുമ്പോൾ അവളുടെ മൃദുലമായ മധുരമായ  സ്വരം  പോലും ഇടറുക ആയിരുന്നു

ഉള്ളിലെ ഭയത്തെ അകറ്റാനുള്ള മാർഗമായും  ഒപ്പം കണ്ണനെ തൊഴുവാനും അവൾ  ഇരുകരങ്ങളും ചേർത്ത് മുറുകെ പിടിച്ചു നെഞ്ചോടു പിടിച്ചു.കണ്ണടച്ചു കൊണ്ട് നിറമിഴികളോടെ

“കണ്ണാ ,,,,ന്റെ അപ്പൂനെ കാത്തോളണേ ,,,എന്ന് ജപിച്ചു കൊണ്ടിരുന്നു ”

<<<<<<<<<O>>>>>>>>>>>

മാണിക്യന്റെ ഇടിയുടെ ശക്തിയിൽ മുകളിലേക്കു ഉയർന്നു പൊങ്ങിയ അപ്പു താഴേക്ക് പതിച്ചു കൊണ്ടിരുന്നു.

അപ്പുവിനെ അനാവശ്യമായി തന്റെ വാശി ജയിക്കുവാൻ മേടയിൽ കയറ്റിയ തന്റെ വിഡ്ഢിത്തരത്തെ വൈഗ തലയ്ക്കു കൈ വെച്ച് പഴിച്ചു , ഒപ്പം അവളുടെ ഉള്ളിൽ അതിയായ ഭയവും നിറഞ്ഞു

തന്റെ അപ്പു അണ്ണനെ മാണിക്യൻ ഇല്ലാതാക്കുമോ ?

അവൾ നിലവിളിച്ചു കൊണ്ടിരിക്കുക ആയിരുന്നു

യമുനയും നളിനിയും ഒക്കെ പേടിച്ചു വിറച്ചു കൊണ്ടിരിക്കുക ആയിരുന്നു

മാണിക്യൻ ആരെയും വടിവാസലിനുള്ളിലേക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല

അത്രയേറെ അവൻ അക്രമാസക്തമായി മാറി കഴിഞ്ഞിരുന്നു

ഈ ഒരു അവസ്ഥയിൽ മദ്യസേവയാൽ മദോന്മത്തനായ അതി ബലവാനായ  മാണിക്യനെ തളയ്ക്കുക അപ്രാപ്യം ആണ്.

അപ്പു ഇളക്കിയ മണ്ണിൽ ഇടിച്ചു വീണു

അപ്പു ,,,,,,,,,,,,,,,,എന്ന് നളിനി ഉറക്കെ വിളിച്ചു

അപ്പു എങ്ങനെയൊക്കെയോ എഴുന്നേല്‍ക്കാൻ ശ്രമിച്ചതും അതിവേഗത്തിൽ അവന്റെ ഇടതു വശത്തോടെ പാഞ്ഞു വന്ന മാണിക്യൻ തല കുനിച്ചു കൊമ്പു  അപ്പുവിന്റെ മുട്ട് കാൽ ഭാഗത്തേക്ക് കയറ്റി തല ഉയർത്തി അതോടെ അപ്പു മാണിക്യന്റെ കൊമ്പിനുള്ളിൽ കുടുങ്ങി മുട്ടിനു മുകളിലേക്കുള്ള ഭാഗം മാണിക്യന്റെ ഉടലിന്റെ വലതു ഭാഗത്തേക് മാണിക്യന്റെ മുൻകാലിനു സമീപമായി തൂങ്ങി ആടി

എല്ലാവരും അത് കണ്ടു കൂട്ട നിലവിളി ആയി

നരൻ ആണെകിൽ എന്ത് ചെയ്യണം എന്നറിയാതെ മനഃസാന്നിധ്യം നഷ്ടമായി കയറും കൊണ്ട് വടിവാസലിലേക്  പോകാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടിച്ചു മാറ്റി ,ചെന്നാൽ അപകടം ആണ് എന്ന് പറഞ്ഞു കൊണ്ട്

തന്റെ ദേഹത്തു അപ്പു തൂങ്ങി കിടന്നപ്പോൾ കൂടുതൽ ക്രുദ്ധനായ മാണിക്യൻ വട്ടത്തിൽ ശരീരം കറക്കി കൊണ്ടിരുന്നു , ആ വേഗത്തിൽ അപ്പുവിന്റെ ശരീരം ആ കൊമ്പിൽ കിടന്നു തൂങ്ങി ആടിഉലഞ്ഞു

 

Recent Stories

The Author

2,388 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ 🙄🙄🙄

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.😍😍😍😍

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. 😬😁

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

  7. ചേട്ടയി എനിക്കും പറഞുതരുമോ

    1. athu success aakilla ,,,saho
      nokkiyapo athilum net problem aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com