അപരാജിതന്‍ 17 [Harshan] 11663

 അന്ന് രാത്രി വൈശാലിക്ക് സമീപമുള്ള ചന്ദ്രവല്ലിഗ്രാമത്തിനു അതിർത്തി

 

കണ്ണാടി പോലെ ഒഴുക്കുന്ന പുഴയുടെ തീരം

അവിടെ നിറയെ പേരമരങ്ങളും മാവും ഒലിവു മരങ്ങളും തലഉയ൪ത്തി നിൽക്കുന്നു

അവിടെ ഇവിടെ ആയി ചെമ്മരിയാടുകളെ കെട്ടിയിരിക്കുന്നു

അവിടെ എങ്ങും നിറയെ പൂവിട്ട കുറ്റിമുല്ല ചെടികൾ

മുല്ലപ്പൂവിന്റെ സുഗന്ധ൦ അവിടെ ആകെ വ്യാപിച്ചിരിക്കുന്നു

ആ പ്രദേശ൦ മുറാകബ

മുറാകബ,.ധ്യാനം എന്നാണ് മുറകബയുടെ അർഥം

തമിഴ് നാടിലെ നാഗൂർ ദേശത്തു വാണരുളിയ  മഹാനായ സൂഫി സന്യാസി ശ്രേഷ്‌ഠൻ  ഹസ്രത് സെയ്ദ് ശാഹുൽ ഹമീദ് ഖാദിരി ഖാദിർ വാലി ഔലിയയിൽ നിന്നും ആത്മീയ പ്രബോധനം നേടിയ ശിഷ്യഗണങ്ങളിൽ ഒരാൾ  നൂറ്റാണ്ടുകൾക്കു മുന്നേ കുടുംബമായി വന്നു അവിടെ താമസം ആക്കി

അവരുടെ ജീവിതരീതി പൂർണമായും സൂഫിസത്തിൽ അതിഷ്ടിതമായതാണ്.

ആത്മീയത ആണ് അവരുടെ ലക്‌ഷ്യം

ഒരു വാക്ക് കൊണ്ടോ നോക്കുകൊണ്ടോ കർമ്മം കൊണ്ടോ ഒരാളെയും നോവിക്കാത്ത മനസുള്ളവരാണ് മുറക്കബയിലെ സൂഫി കുടുംബങ്ങൾ

കൃഷി ചെയ്യുന്നു , കന്നുകാലികളെ പോറ്റുന്നു, വസ്ത്രം നെയ്യുന്നു , ചിത്രമെഴുതുന്നു , ഇതൊക്കെ ആണ് അവിടത്തെ പ്രധാന ജീവിത ഉപാധിക

സൂഫികളായ അവർക്കു സ്നേഹത്തിൽ അതിഷ്ടിതമായ ബന്ധം ആണ് എല്ലാം പടച്ചവനായ റബ്ബിനോട്

സ്വർഗ്ഗം നരകം എന്നി സങ്കല്പങ്ങൾ അവരെ ബാധിക്കുന്നില്ല, അവർക്കുള്ള ഏറ്റവും വലിയ ലക്‌ഷ്യം

മനസു കൊണ്ട് ആത്മാവ് കൊണ്ടും ഒക്കെ റബ്ബിലേക്ക്  അലിഞ്ഞു ചേരുക എന്ന് മാത്രം  .അതിനായി സംഗീതവും നൃത്തവും സാഹിത്യവും എല്ലാ൦ അവർ പ്രാര്‍ഥനാമാധ്യമങ്ങളാക്കുന്നു.

പുഴയുടെ തീരത്തു ഒരു ഖബർസ്ഥാനം

അതിനടുത്തു തന്നെ ആയി ഒരു സൂഫിദേവാലയം.

കനലിൽ എരിയുന്ന ഊദിന്റെ പുക സ്വർഗ്ഗീയമായ സുഗന്ധം ആ ദേവാലയത്തിനു ഉള്ളിൽ നിറക്കുന്നു

അതിനുള്ളിൽ സംഗീതം മുഴങ്ങുകയാണ്

അവരുടെ ഗീതങ്ങളിൽ റബ്ബും  ഗുരുനാഥന്‍മാരും  ഒക്കെ ഉൾപ്പെടും

ഔലിയയെ അവർ ഒരുപാട് ബഹുമാനിക്കുന്നു കാരണം റബ്ബിനെ മനസിലാക്കി കൊടുത്ത ആത്മീയ  ഗുരു ആയതു കൊണ്ട് ,

എല്ലാവരും വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നു

ചിലർ മുണ്ടും ചിലർ പൈജാമയും

മീശയും താടിയും ഉണ്ട് തലയിൽ പച്ച നിറത്തിലുള്ള തുണി കൊണ്ട് തലപ്പാവ് കെട്ടിയിരിക്കുന്നു

മുന്നിൽ ഇരിക്കുന്നവരുടെ കൈയിൽ വലിയ ദഫ് ഉണ്ട്, അവര്‍ അതില്‍ താളത്തില്‍ കൊട്ടുന്നു.

എല്ലാവരും ഭക്തിയിൽ ആ ഗീതങ്ങളിൽ മുഴുകി പലരുടേയും കൈകളില്‍ തസ്ബി ജപമാല പിടിച്ച് വിരലുകളാല്‍ മുത്തുകള്‍ നീക്കി  പ്രാർത്ഥനനിരതരായി ഇരിക്കുന്നു

ഭക്തിയുടെ ലഹരിയിൽ പലരുടെയും കണ്ണുകൾ  നിറയുക ആയിരുന്നു

 

 

പ്രാര്‍ഥന കഴിഞ്ഞു എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു.

പരസ്പര൦ ആശ്ലേഷിച്ചു

ദേവാലയത്തിന് പുറത്തെക്കു ഇറങ്ങി

അവിടെ കഞ്ഞി ഒരുക്കിയിരിക്കുന്നു

സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും അത് കുടിച്ചുകൊണ്ടിരുന്നു

 

സൂഫി വര്യനായ ഒരു വൃദ്ധൻ ഉള്ളിൽ നിന്നും  ചുമരിൽ ചാരി വെച്ചിരിക്കുന്ന വെപ്പ് കാൽ തന്റെ മുറിഞ്ഞു പോയ വലത്തേ കാലിൽ ഉറപ്പിച്ചു

അവിടെ നിന്നും ചുമരിൽ പിടിച്ചു എഴുന്നേറ്റു.

അദ്ദേഹത്തിന്റെ മുഖം ആകെ പ്രകാശമാനമായിരുന്നു

ഉള്ളിൽ ഒരുപാട് സന്തോഷം നിറഞ്ഞിരിക്കുന്നു

അദ്ദേഹം ആണ് മെഹ്ബൂബ് ആലം ഷാ

ഏതാണ്ട് എൺപതു വയസിനു മുകളിൽ പ്രായം ഉണ്ട്

അദ്ദേഹം പുറത്തേക് ഇറങ്ങി

“നാദിയാ”,,,,,,,,,,,,,,,,,,,,,,,,,,,,, അദ്ദേഹം ഉറക്കെ വിളിച്ചു.

ഒരു സുന്ദരിയായ യുവതി ആ വിളികേട്ടു തിരിഞ്ഞു നോക്കി.

അവള്‍ തട്ടം തലയില്‍ ഇട്ടു കൊണ്ട് ആ വിളികേട്ട ഇടത്തേക്ക് നടന്നടുത്തു.

“ഉപ്പാപ്പ” അവള്‍ ആ വൃദ്ധനെ വിളിച്ചു

അദ്ദേഹം അവളുടെ കൈയില്‍ മുറുകെ പിടിച്ച് നടന്നു

പുറത്തുള്ള ഒരു ബെഞ്ചില്‍ ഇരുന്നു

നാദിയ ഉപ്പാപ്പക്കുള്ള നേര്‍ച്ച കഞ്ഞി കൊണ്ടുകൊടുത്തു.

ഉപ്പയോടൊപ്പം ബെഞ്ചില്‍ ഇരുന്നു

അവര്‍ ഒരുമിച്ച് കഞ്ഞി കുടിക്കും മുന്നേ കണ്ണുകള്‍ അടച്ചു റബ്ബിനോട് ഇപ്പോള്‍ തന്ന അന്നത്തിന് നന്ദി അറിയിച്ചു എന്നിട്ട് അത് കഴിച്ചു

അവിടെ നിന്നും വീട്ടിലേക് പുറപ്പെട്ടു

അവരിരുവരും വീട്ടിലെത്തി

നാദിയ വീട് തുറന്നു

ഇരുവരും അകത്തേക്ക് കയറി

അദ്ദേഹത്തെ മുറിയിൽ കൊണ്ടുപോയി ഇരുത്തി

അദ്ദേഹം തലപ്പാവ് അഴിച്ചു മാറ്റി

“യാ ………..അല്ലാ ” എന്ന് വിളിച്ചു

“മോളെ ” അദ്ദേഹം വിളിച്ചു

നാദിയ ഉപ്പാപ്പയുടെ അടുത്തേക് വന്നു

“ആ പെട്ടി ഇങ്ങെടുക് മോളെ ” അദ്ദേഹം പറഞ്ഞു

കട്ടിലിനു കീഴെ നിന്നും തടിപ്പെട്ടി എടുത്ത് നാദിയ ഉപ്പാപ്പക്ക് കൊടുത്തു

അദ്ദേഹം ആ പെട്ടി തുറന്നു

അതിലെ തുണികൾക് ഇടയിൽ നിന്നും പച്ചതുണിയിൽ പൊതിഞ്ഞ ഒരു പൊതി എടുത്തു

അത് സാവധാനം തുറന്നു

അതിൽ ഒരു ടൗവ്വലിന്റെ വലിപ്പത്തിൽ ചതുര ആകൃതിയിലെ  പായ ചുരുട്ടി വെച്ചിരിക്കുന്നു

ഒരുപാട് വർഷങ്ങളുടെ പഴക്കം  ഉണ്ട് ആ പായയ്ക്ക്

അദ്ദേഹം ആ പായ മെല്ലെ തുറന്നു

അതിൽ നിറം മങ്ങി തുടങ്ങിയ ഒരു എണ്ണഛായ ചിത്രം

നാദിയ ഉപ്പാപ്പയുടെ അടുത്ത് ഇരുന്നു

ആ ചിത്രം നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു

അദ്ദേഹം തന്റെ മുറിഞ്ഞ കാലിൽ ഒന്ന് തടവി

ആ ചിത്രത്തിൽ നോക്കി പുഞ്ചിരിയോടെ പറഞ്ഞു,,

“റബ്ബ്  എന്റെ കാതിൽ മന്ത്രിച്ചു ,,,

അവന്‍ സമീപത്തു എവിടെയോ ഉണ്ട്   ,,

കിളവനായ എന്നെ കാണാൻ അവൻ വരും ,,

ഞാന്‍ അവന്റെ ഉപ്പാപ്പ അല്ലേ,,,,

കാണണം എനിക്കവനെ,,,

അവനിലൂടെ എനിക്കെന്റെ ചെങ്ങാതിയെ കാണണം,,,”

 

അദ്ദേഹം കണ്ണുകൾ തുടച്ചു,,,

മുഖം ആനന്ദപൂര്‍ണ്ണമായിരുന്നു.

അദ്ദേഹം ആ ചിത്രം നാദിയയെ കാണിച്ചു

അവളത് വാങ്ങി കൌതുകതോടെ നോക്കി ഇരുന്നു

ഒരു യുവാവിന്റെ നിറം മങ്ങിയ എണ്ണചായചിത്രം

ആ ചിത്രത്തിലെ മുഖം,,,,,,,,,,,,,,,,

ആദിശങ്കരന്റെ മുഖമായിരുന്നു

 

<<<<<<<<O>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.