അപരാജിതന്‍ 17 [Harshan] 11661

“അതോ ,,,, വൈശാലിയിൽ ഉത്സവം ഒക്കെ വരികയല്ലേ , ഇത്തവണ എന്തൊക്കെയോ മത്സരങ്ങൾ ഉണ്ട് ,, ഈ മഹാശയന്റെ ആരൊക്കെയോ അവിടെ ഉണ്ട് ,, നാഗഭൂമിയിലെ അതിശക്തന്മാരായ നാഗൻമാരെ കൊണ്ടുവരാൻ ആണത്രെ ,, അവിടെ കാടിന്റെ ഉള്ളിൽ താമസിക്കുന്ന ഒരു ഗോത്രവിഭാഗം ഉണ്ട് കലാഹി കൾ. അവരെ ആർക്കും പൊരുതി തോല്പ്പിക്കാൻ സാധിക്കില്ല , അവരെ കൊണ്ട്വരാൻ ആയി ആണ് ”

 

അമ്രപാലി പറയുന്നത് കേട്ട് ചാരുലത അതിശയിച്ചു ഇരുന്നു

 

“ആമിയെച്ചി,, ഈ മിഹിരൻ മാരെ കുറിച്ച് കേട്ടിട്ടുണ്ട് , പണ്ട് എന്റെ കുഞ്ഞു പ്രായത്തിൽ ശിവശൈലതു പാതി രാത്രി വന്നു ആളുകളെ ഉപദ്രവിക്കുകയും പിടിച്ചു കൊണ്ട് പോകുകയും ഒക്കെ ചെയ്യുമായിരുന്നു . അവർ ഈ മഹാശയന്റെ ആളുകൾ ആണ് എന്ന് കേട്ടിട്ടുണ്ട് ,, അതുപോലെ മഹാശക്തരും ആണത്രേ ഒരാൾക്കു ആറടിക്കു മേലെ പൊക്കവും മൂന്ന് ആളുകളുടെ ശക്തിയും ഉണ്ടാകും ന്ന പറയുന്നത് ,,അവരൊക്കെ ഉള്ളപ്പോൾ പിന്നെ എന്തിനാ ഈ കലാഹികൾ ”

 

“ചിന്നു ,,നീ പറഞ്ഞത് ശരി ആണ് ,,, ഈ മിഹിരൻമാർക് ഒരു കുഴപ്പ൦ ഉണ്ട് ,,അവർ രാത്രിഞ്ചരൻമാർ ആണ് , അവ൪ പകൽവെളിച്ചത്തിൽ പുറത്തു ഇറങ്ങില്ല ,,,അവരുടെ ശക്തി കുറയും ,,രാത്രി ആണ് അവ൪ക്കു ശക്തി വരിക ,,, രാക്ഷസഗണത്തിൽ പെട്ടവർ ആണ് അവർ,, ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് ,, ഇവർ സംവത്സരങ്ങളായി ഇവിടെ ഒക്കെ ഉണ്ട് ,,,ഇതുപോലെ പണ്ട് മിഥില എന്ന ദേശത്തു നൂറ്റാണ്ടുകൾക്കു മുന്നേ ഇവർ ഉപദ്രവിക്കാൻ ഇറങ്ങി,, അന്ന് എവിടെ നോന്നോ വന്ന ഒരു യോദ്ധാവ് ആണ് ഇവരെ തോൽപ്പിച്ചു ഓടിച്ചത് ,, കുറെ പേരെ തല അറുത്തു കൊല്ലുകയും ചെയ്തു,,അങ്ങനെ ബാക്കി വന്ന ഒന്നോ രണ്ടോ പേര് ജീവനും കൊണ്ട് പാഞ്ഞു വന്നു പെട്ടത്‌ ആരും ചെല്ലാത്ത താടകവനത്തിൽ ആണ് ,, അവിടെ പിന്നെ തലമുറകൾ ഉണ്ടായി ആണ്, ഇന്നത്തെ മിഹിരൻമാർ ആയത് ,, അന്നത്തെ ആ രാക്ഷസശക്തി ഒന്നും അവർക്കില്ല ,,അന്ന് ഒരു ആൾക്ക് പത്തുപേരുടെ ബലം ഉണ്ടായിരുന്നു ,,,ഇന്ന് അതൊക്കെ കുറഞ്ഞു എങ്കിലും ആർക്കും അവരെ തോല്പ്പികാൻ പറ്റില്ല ,,പിന്നെ നീ ചോദിച്ചില്ലേ ,,,മത്സരം നടക്കുന്നത് സൂര്യന്റെ മുന്നിൽ ആണ് ,, അതായതു പകൽ ,, അപ്പൊ മിഹിരൻമാർക്ക് പങ്കെടുക്കാൻ സാധിക്കില്ല ,,അതുകൊണ്ടു ആണ് മിഹിര൯മാരുടെ ശക്തി ഉള്ള പൂർവനാഗഭൂമിയിലെ കലാഹികളേ ഇങ്ങോട്ടു കൊണ്ടുവരുന്നത് ”

 

“”അപ്പൊ ഇത്തവണ മഹാശയൻ കരുതി കൂട്ടി തന്നെ ആണ് , മഹാശയനോടൊപ്പം എതിരിട്ടു നില്ക്കാൻ ഉള്ള ത്രാണി ഈ വൈശാലിക്കാർക്ക് ഉണ്ടോ , അമിയേച്ചി ?”

 

“ചാരു,,,മഹാശയ൯ ശക്തൻ ആണ് , ആ ശക്തി അയാൾ നേടി എടുത്ത ആയോധനകലയുടെ സഹായത്താൽ മാത്രം അല്ല ,, കായകല്പം നടത്തി വാർദ്ധക്യത്തെ അകറ്റിയവൻ ആണ് മഹാശയൻ , വിധിപ്രകാരം കായകല്പം ചെയ്‌താൽ വാർദ്ധക്യം അകലുകമാത്രവും അല്ല ബലം വർധിക്കുകയും ചെയ്യും, അതുപോലെ തന്നെ അയാളുടെ ഉപാസന മൂർത്തി അയാളിൽ വേണ്ടത്ര ശക്തി നിറയ്ക്കും , അയാളുടെ സഹോദരി കലിമിത്ര അവർ  ആണ് ഏറ്റവും പ്രധാനി , അവർക്ക് മറ്റാരെകാളും ഉപാസനബലം കൂടുതൽ ആണ് , അവർക്കു മായാ വിദ്യകളും വശമുണ്ട് ,,”

 

“കേട്ടിട്ട് തന്നെ ഭയമാകുന്നു അമിയേച്ചി ”

 

“ചാരു നിനക്കറിയോ ,,,, ഇന്ന് മുത്യരമ്മ , പത്തു യുവതികളെയും കൊണ്ടാണ് പോയിരിക്കുന്നത് , അത് വേറെ എവിടെയും അല്ല മഹാശയന്റെ  എവിടെയോ ഉള്ള മാളികയിൽ ആണ് , അയാൾ ആ പത്തു യുവതികളൂം ആയി ഇന്ന് സംഭോഗത്തിൽ ഏർപ്പെടും ,,അയാൾ തളരില്ല , ശുക്ലഗമനവും ഉണ്ടാകില്ല ,, ആ പെൺകുട്ടികൾ തളർന്നു പോകും ,,,അതാ സംഭവിക്കാൻ പോകുന്നത്”

 

ചാരുലത , അമ്രപാലിയെ തന്നെ നോക്കി ഇരുന്നു

 

“അമിയേച്ചി ,,,”

 

“എന്താ ചാരു ”

 

“അമിയേച്ചിക്ക് ആരോടും ഇന്നുവരെ പ്രണയം തോന്നിയിട്ടില്ലേ ?”

 

“എനിക്കോ …നല്ലകാര്യമായി ”

 

“അതെന്താ ,,,,,,,,,,അമിയേച്ചിക്ക് അങ്ങനെ ഒരു ആഗ്രഹം ഒന്നും ഇല്ലേ ,,, അങ്ങനെ ഒരു വികാരം പോലും ഇല്ലേ ”

 

“അമ്രപാലി ചിരി തുടങ്ങി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.