അപരാജിതന്‍ 17 [Harshan] 11663

ഇല്ലത്തു എത്തിയ അവർ ശപ്പുണ്ണിക്ക്‌ കൈ ഒക്കെ കൊടുത്തു

ഒന്നുമില്ലേലും അത്യാവശ്യഘട്ടത്തിന് മനഃസാന്നിധ്യത്തോടെ പ്രവർത്തിച്ചതിനു വല്യമ്മ അവനു ഒരു സ്വർണ്ണ മാല സമ്മാനിച്ചു

അവൻ സന്തോഷത്തോടെ ഷർട്ടിനു വെളിയിൽ ആ മാല ഇട്ടു ഇരുന്നു

കുറെ കഴിഞ്ഞാണ് അപ്പു അവിടെ എത്തിയത്

അവനെ വല്യമ്മയും നരനും കെട്ടിപിടിച്ചു

അപ്പുവിന്റെ കവിളിൽ വല്യമ്മ ഒരു മുത്തം കൊടുത്തു.

എല്ലാം അവൻ കാൽവെച്ചതു കൊണ്ടുള്ള ഭാഗ്യം അല്ലെ

” അപ്പു വന്നതു കൊണ്ട് എന്തെല്ലാം കാര്യങ്ങളാ മംഗളമായി അവസാനിച്ചത് ,എന്നാലും ഞാൻ പേടിച്ചു പോയി അപ്പൂനെ അവർ അടിക്കുന്നത് കണ്ടിട്ട് ”

“അത് വല്യമ്മേ ,,, ആ സമയത്തു ബലമൊക്കെ ഇല്ലാതെ ആയ പോലെ ആയി ,,അതാ ഉള്ള ഇടി കൊണ്ടത് ,ഇല്ലായിരുന്നേ  ഞാൻ തകർത്തേനെ ,,, ”

“എടാ നിനക്കു കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ ,,, ഡോക്ടറെ കാണണോ ”

“എനിക്ക് ഒരു കുഴപ്പവും ഇല്ല ,,,, മണിയേട്ട ”

“അതെ വേറെ ഒരു വിശേഷം ഉണ്ട് ,,,,എന്റെ ചിത്തപ്പയുടെ തലമുറയെ അടുത്ത് തന്നെ കാണാം എന്ന ഗുരുനാഥൻ പറഞ്ഞത് ”

അത് കേട്ടപ്പോ അപ്പുവിന്റെ ഉള്ളിൽ ഒരു പ്രതീക്ഷ മൊട്ടിട്ടു. അടുത്ത് നിൽക്കുന്നത് ആ തലമുറ ആണ് എന്ന് അവനു പറയാൻ സാധിക്കുന്നില്ല

“അല്ല അമ്മെ ,,,, അതിപ്പോ ചിത്തപ്പന്റെ മകൻ തന്നെ ആകും എന്ന് എന്താ ഉറപ്പ് ,,നമ്മളാരും കണ്ടിട്ടില്ലല്ലോ ,,, വല്ല ഫ്രോഡുകളും ആണെങ്കിലോ ,,, ,,,,വിശ്വസിക്കാൻ പറ്റില്ല ,, ” നരൻ പറഞ്ഞു

“അത് കേട്ടപ്പോ അപ്പുവിന് ഒരുപാട് സങ്കടമായി ,,അപ്പൊ താൻ പറഞ്ഞ ഫ്രോഡോ തട്ടിപ്പുകാരനോ ഒക്കെ അല്ലെ ആകുക ,,,,” എന്ന് അവൻ കരുതി

“അമ്മെ ,,,,നമുക് അപ്പുവിനെ ചിത്തപ്പന്റെ മകൻ ആയി ദത്ത് എടുത്താലോ ,,,അതല്ലേ നല്ലത് ”

അപ്പു വെറുതെ ചിരിച്ചു

“എന്താ മണിക്കുട്ടാ ഈ പറയുന്നത് ,,, അപ്പു നമ്മുടെ കുട്ടി തന്നെയാ എന്നാലും ചീനുന്റെ മോനെയോ മോളെയോ നമ്മൾ കാണണ്ടേ ,,, ” വല്യമ്മ പറഞ്ഞു

അവർ അപ്പുനോട് ബ്രാഹ്മിലിപിയെ കുറിച്ച് ഗുരുനാഥൻ പറഞ്ഞതും അറിയിച്ചു

അവനു അത് കേട്ടപ്പോ ആശ്വാസം ആയി

ഹമ്…. നല്ല ക്ഷീണം ഉണ്ട് എന്നാ ഭക്ഷണം കഴിച്ചു  കിടക്കാൻ പോയാലോ അമ്മെ ,,,

ഹമ്……

അപ്പു വേഗം പോയി കുളിച്ചു

എന്നിട്ടു പാട്ടിയമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു

അവനെ കണ്ടപ്പോ അവരുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി

അവൻ പാട്ടിയമ്മയുടെ കൈ പിടിച്ചു മുത്തം കൊടുത്തു

“എല്ലാ൦ ഭംഗി ആയിട്ടോ പാട്ടിയമ്മെ ,,,,അപ്പു അപ്പൂന്റെ കടമ ചെയ്തു ,,, ഇനി ,, ആ ലിപിയെ കുറിച്ച് അടുത്ത് തന്നെ അറിയാം ,,പിന്നെ അപ്പു അമ്മേടെ കുടുംബത്തെ തേടി പോകും ,,,അത് കഴിഞ്ഞ അപ്പു തിരിച്ചു പോകും ട്ടോ ,,,,സമയം കിട്ടുമ്പോ വരാം ,,,,,,,,,,”

അത് കേട്ടപ്പോ പാട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞു

“അവനെ കാണാതെ ഇരിക്കാൻ അവർക്കു ആവില്ല എന്ന കാരണം കൊണ്ട്

അവൻ വേഗം കണ്ണൊക്കെ ഒപ്പി

അപ്പോളേക്കും ഭക്ഷണം കഴിക്കാൻ വിളിച്ചു

അവ൯  പോയി എല്ലാവരും ആയി ഇരുന്നു ഭക്ഷണം കഴിച്ചു

റൂമിലേക്കു പോയി

അമ്മയുടെ ഫോട്ടോ എടുത്തു കൂടെ നാഗമണിയും

“എല്ലാം ഭംഗി ആയിട്ടോ. ഇടക്ക് അപ്പൂനെ കൊല്ലാ൯ പോയതാ ,,അപ്പോ ഗുരുനാഥന്‍ വന്നു ഇടിച്ചു തെറിപ്പിച്ചു ,, ഒരിടത്തും കാണാത്ത മുറകളാ ,,,അത്രയും പ്രായം ഉള്ള ഗുരുനാഥന്‍ ,, എത്ര ശക്തിയാ എത്ര വേഗമാ ,,,, എങ്ങനെ പഠിച്ചുവോ എന്തോ ,,, സിനിമയില്‍ ഒക്കെ കാണണ പോലെ ,,,  ”

“അപ്പൂനെ ആദ്യം തേര് വലിക്കാൻ അനുവദിച്ചില്ല ,,,എന്നാലും സങ്കടം ഇല്ല ,, ആ പരശു അപ്പു കൈയിൽ പിടിച്ചല്ലേ അമ്പലം വരെ എത്തിച്ചത് ,,അതിൽ കൂടുതൽ എന്താ വേണ്ടത് ”

“നല്ല ക്ഷീണം ഉണ്ട് ,,കിടക്കാൻ പോകുവാട്ടോ ,,,,”

എന്ന് പറഞ്ഞു അപ്പു ലൈറ്റ് ഒക്കെ അണച്ച് കിടന്നു

<<<<<<<<O>>>>>>>>>

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.