അപരാജിതന്‍ 17 [Harshan] 11663

വൈഗ അപ്പുവിനെ വിളിച്ചു

അവൻ തിരിഞ്ഞു നോക്കി

“നാൻ ഭയന്തെ പോയിടിച്ചെ ,,ഉങ്കളുക് ഏതവത് ആകുമോ അപ്പടി യോസിച്ചു ,”

അവൻ ഒന്ന് ചിരിച്ചു

അവൻ സ്നേഹത്തോടെ അവളുടെ ശിരസിൽ തലോടി , തന്റെ പെങ്ങളുടെ മോൾ അല്ലെ ,,,

അതെ സമയ൦ അവളിൽ അത് അനുരാഗം ആയി ആണ് കലാശിച്ചത്

ക്ഷേത്രത്തിൽ കുറച്ചു നേര൦ വൈദിക സമൂഹവുമായി ബന്ധപെട്ടു ഭാർഗവ ഇല്ലത്തു ഉള്ളവർക്ക് ചർച്ച ഉണ്ടായിരുന്നു

അപ്പോൾ ആണ് യമുനക്കു തിരികെ പോകണം എന്ന് പറഞ്ഞത്

അപ്പു , ഏട്ടത്തിയെ കൊണ്ടാകാം എന്ന് പറഞ്ഞു യമുനയേയും കൂട്ടി ഇറങ്ങി

നളിനിയും കുടുംബവും അവിടെ നിന്നും ഇറങ്ങി

അവരുടെ ചർച്ച തുടങ്ങി

“ഗുരുനാഥരെ ,,, അങ്ങ് ഇത്രയും ആയോധന കഴിവുകൾ ഉണ്ടായിട്ടും പിന്നെ എന്താണ് ഇത് ഉപയോഗിച്ച് ഈ ഉത്സവം ഇത് വരെ നടത്താതിരുന്നത് ?” നരൻ ചോദിച്ചു

അദ്ദേഹം ചിരിച്ചു

“എന്തിനും ഒരു സമയം ഇല്ലേ,,,ഇരുപത്തി ഏഴു നക്ഷത്രങ്ങൾ വര്ഷങ്ങളായി മാറി ,, ഇന്ന് തിരുവാതിര നക്ഷത്രം ആണ് ,, ഇന്നായിരുന്നു ആ സമയം ,,,എല്ലാം നമ്മൾ തീരുമാനിക്കുന്ന പോലെ അല്ലല്ലോ എന്തിനും ഒരാൾ കാരണവും കാരണഭൂതനും ആയി നിലകൊള്ളുന്നു ,,സാക്ഷാൽ നാരായണൻ ,,”

“ആ കുട്ടി ,,,,,?” അദ്ദേഹം ചോദിച്ചു

“അത് എന്റെ യാത്രക്കിടയിൽ എനിക്ക് കിട്ടിയവനാ ,,,അപ്പു ,,ആദിശങ്കരൻ ,, ഗുരുനാഥരെ കാണാനായി ആണ് അവൻ നിൽക്കുന്നതും അവന്റെ കൈയിൽ ഒരു ചെമ്പു തകിട് ഉണ്ട് ,,,അതിൽ ശൈവിക് ബ്രാഹ്മി  എന്ന ഒരു പൂർവ കാല ലിപി ആണ് ,അതിന്റെ പൊരുൾ അറിയുവാൻ ആയി ,,, ”

“ഹമ്,,,,,,,,” അദ്ദേഹം ഒന്നുമൂളി

“ശൈവിക് ബ്രാഹ്മി  വായിക്കാൻ എനിക്കറിയില്ല ”

അത് കേട്ടതും എല്ലാവരും ആകെ ഒരു വിഷമത്തില്‍  ആയി

“പേടിക്കണ്ട ,,അതിനവ൯ അർഹനെങ്കിൽ അവനു ഞാൻ വഴികാട്ടി ആകും ,,, ”

അത് എല്ലാവര്കും സന്തോഷം പകർന്നു

“എന്താ പദ്മാവതി ‘അമ്മ ഒരു വിഷമത്തിൽ ” അദ്ദേഹം ചോദിച്ചു

“ഗുരുനാഥരെ ,,,, വിഷമം ഉണ്ട് ,,എന്നും ഒരു വിഷമ൦ മാത്രേ ഉള്ളു ,,, ഞങ്ങടെ ചീനു ,,,,,എന്നെങ്കിലും കാണാൻ കഴിയുമോ ? എവിടെയെങ്കിലും ഉണ്ടോ എന്നെങ്ങാനും   അറിയാൻ സാധിക്കുമോ ?”

അദ്ദേഹം കണ്ണുകൾ അടച്ചു , കുറെ നേരം പ്രാർത്ഥിച്ചു

 

“എന്തായാലും ,,ഭാർഗവരാമൻ സന്തുഷ്ടനാണ് ,,, ഒന്ന് ഞാൻ പറയാം നിങ്ങളുടെ സഹോദരന്റെ തലമുറ നിങ്ങടെ മുന്നിൽ വെളിപ്പെടും ,,,അധികം വൈകാതെ തന്നെ  ”

അത് കേട്ടപ്പോ എല്ലാവർക്കും സന്തോഷമായി ,,ഏറ്റവും സന്തോഷം വല്യമ്മക്കും

“അത് മാത്രവും അല്ല ,,,ആ ദ്വിവക്ത്രപരശു അവനുമായി ബന്ധപ്പെട്ടത് ആണ് ,, ആ പരശു എല്ലാവര്ക്കും ഉപയോഗിക്കാൻ സാധിക്കില്ല ,,അത് ഭാർഗവ ഇല്ലത്തെ രക്തത്തിനു മാത്രേ സാധിക്കൂ ,,, അതുകൊണ്ടു ആ പുണ്യ പരശുവും ഉടൻ തന്നെ ഇവിടെ വരും ,,അതിന്റെ ദൗത്യം കഴിഞ്ഞിട്ട് ,,അതിനെല്ലാം ഒരു നിമിത്തമാണ് ഇന്നത്തെ ശുഭപര്യവസായിയുമായ ഈ ഉത്സവവും ,,,”

അങ്ങനെ പല കാര്യങ്ങളും സംസാരിച്ചു അവർ അവിടെ നിന്നും തിരികെ ഇല്ലത്തേക് പുറപ്പെട്ടു

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.