അപരാജിതന്‍ 17 [Harshan] 11663

 

അദ്ദേഹം തന്റെ ഉത്തരീയം എടുത്ത് അരയിൽ മുറുക്കി കെട്ടി

തനിക്കു നേരെ വാൾ വീശിയതും അതിവേഗത്തിൽ കുനിഞ്ഞു കൈപ്പത്തി കൊണ്ട് ശക്തിയായി ആ ഗുണ്ടയുടെ നെഞ്ചില്‍  ആഞ്ഞു പ്രഹരിച്ചു

ആ പ്രഹരത്തിന്റെ ശക്തിയിൽ അയാൾ വായുവിലൂടെ പറന്നു കത്തിക്കൊണ്ടിരിക്കുന്ന തേരിന്റെ മുകളിലൂടെ പാഞ്ഞു പോയി ഒരു മരത്തിൽ ഇടിച്ചു വീണു

എല്ലാവരും അത്ഭുതപ്പെട്ടു ഈ കിളവന് ഇത്രയും ശക്തിയോ എന്ന്

അദ്ദേഹം കൈ കെട്ടി നിന്നു

മൂന്നു പേര് മൂന്നു ഭാഗത്തു നിന്നും ആയി അദ്ദേഹത്തെ പൊതിഞ്ഞു പിടിച്ചു

അദ്ദേഹം മുകളിലേക്കു ഉയർന്നു ചാടി

ആ ചാട്ടത്തിൽ മുകളിലേക്കു ഉയർന്നപ്പോൾ അദ്ധേഹത്തെ മുറുകെ പിടിച്ച മൂവരും മേലോട്ട് പോയി

വായുവിൽ നിന്നും താഴേക്ക് വരും മുൻപ് ഉള്ള സെക്കൻഡുകൾക്കുള്ളിലെ ഇടവേളയിൽ പട പട പട എന്ന് അതിവേഗത്തിൽ അനവധി പ്രഹരങ്ങൾ അവരുടെ മേൽ ഏൽപ്പിച്ചു അവരെ മൂന്ന് വശത്തേക്കായി തെറിപ്പിച്ചു അദ്ദേഹം താഴെ ലാൻഡ് ചെയ്തു

ആദിക്കു സ്വപ്നത്തിൽ പോലും വിശ്വസിക്കാൻ പറ്റുന്നില്ല ഈ മുറകൾ ഒകെ ഒരിക്കൽ പോലും കണ്ടിട്ടില്ല

അദ്ദേഹം അസ്തമയ സൂര്യനെ നോക്കി

നാലു വിരലുകൾ ചുരുട്ടി മടക്കി അതിനെ മേലെ പെരുവിരൽ മടക്കി ചേർത്ത്  മുഷ്ടി മുദ്രയിൽ പിടിച്ചു

അതിവേഗം മുന്നോട്ടു കുതിച്ചു ഇരുകൈകളും കൊണ്ട് മുന്നിൽ നിരന്നു നിന്ന എട്ടുപേരെ വെറും പത്തു സെക്കണ്ട് കൊണ്ട് പ്രഹരിച്ചു നിലം പരിശാക്കി ചിലരെ നിലത്തു വീഴിച്ചു ചിലരെ വായുവിൽ പറപ്പിച്ചു

മെയ്യിനെ കണ്ണ് പോലെ മനസ് പോലെ നിയന്ത്രണത്തിനു വിധേയമാക്കിയവർക്ക് മാത്രേ അതി വേഗത്തിൽ ഈ മുറകൾ എല്ലാം ചെയ്യാൻ സാധിക്കൂ ,,, ഇത്രയും വാർധക്യത്തിലും ശരീരത്തെ ഉരുക്കു പോലെ നിലനിർത്തിയിരിക്കുന്ന ഇദ്ദേഹം പരശുരാമന്റെ അംശം തന്നെ ആകുമോ എന്ന് ആദി ചിന്തിച്ചു

അദ്ദേഹം ചുറ്റും നോക്കി നാലഞ്ചുപേർ മൂർച്ചയുള്ള വാളുമായി അദ്ദേഹത്തിന് ചുറ്റും നിരന്നു

അദ്ദേഹത്തിന് നേരെ വാള് വീശിയപ്പോ പെട്ടെന്നു തിരിഞ്ഞു മാറി വാൾ പിടിച്ച കൈയിൽ മുറുകെ പിടിച്ചു അയാളുടെ പുറം ഭാഗത്തായി നിന്ന് അപ്പോൾ മറ്റൊരാൾ ആഞ്ഞു വാളുവീശിയപ്പോ അതിവേഗത്തിൽ നേരത്തെ നിന്ന ആളുടെ പുറം ഭാഗത്തിന് മുകളിലൂടെ കൈ വിടാതെ കരണം മറിഞ്ഞു മുൻഭാഗത്തു എത്തി

ആ വീശു കൊണ്ടത് ആ പുറംഭാഗത്തിനും അയാൾ അലറി കരഞ്ഞു വേദന കൊണ്ട്.

അയാളുടെ കൈയുടെ നിയന്ത്രണം ഗുരുനാഥനും

ഇടതു നിന്ന ആളുടെ കൃത്യം തോളിലേക്കു ഗുരുനാഥൻ വാൾമുന കയറ്റി അതോടെ കൈ തളർന്നു അയാളുടെ വാൾ നിലത്തു വീണു

പിന്നെ ഒരാൾ മാത്രം

അയാളും ഗുരുനാഥനും നേർകു നേരെ ഗുരുനാഥൻ വാൾ നിലത്തെക്കു ഇട്ടു

അയാൾ വാളുമായി ഓടിയടുത്തതും പെട്ടെന്ന് എന്തോ സംഭവിച്ചു അയാൾ ബോധം കേട്ട് മണ്ണിലേക്ക് വീണതു മാത്രം കണ്ടു . പെട്ടെന്ന് തന്നെ ഗുരുനാഥൻ കാൽ ഉയർത്തി മണ്ണിൽ അമര്ത്തി

ആദി അത്ഭുതത്തോടെ നോക്കി നിന്ന് പോയി

എന്തോ നിഗൂഡമായ  മുറ ആണ് ഗുരുനാഥൻ അവിടെ ചെയ്തതു

ആദി അത് കൃത്യമായി ആ കാഴ്ചയെ മനസ്സിൽ അനലൈസ് ചെയ്തു

അത്ഭുതത്തോടെ ആണ് ആദി അത് മനസിലാക്കിയത്

വാളുമായി അയാൾ ഓടി അടുത്തപ്പോൾ ഗുരുനാഥൻ വലത്തെ കാൽ ഉയർത്തി ധരിച്ചിരുന്ന മെതിയടി, കാലു കൊണ്ട് അയാളുടെ നെറ്റി ലക്ഷ്യമാക്കി എറിഞ്ഞു മെതിയടി ചെരുപ്പ് അതിവേഗത്തിൽ അയാളുടെ നെറ്റി തകർത്തു ഒരു ബോമറാങ് പോലെ തിരിചു എവിടെ നിന്ന് പോയോ അവിടെ തന്നെ തിരിച്ചെത്തി രണ്ടു സെക്കണ്ട കൊണ്ട് ഇതൊക്കെ സംഭവിച്ചു

ഇളങ്കോവ൯ ഇതൊക്കെ കണ്ടു അതിശയത്തിൽ നിൽക്കുക ആയിരുന്നു

അയാൾ നോക്കിയപ്പോൾ അന്പുചെലവനും വരദരാജനും ഒക്കെ ബോധമറ്റു കിടക്കുക ആണ്

ഇളങ്കോ പെട്ടെന്ന് നിലത്തു വീണു കിടക്കുന്ന പിസ്റ്റൾ കൈയിൽ എടുത്തു അദ്ദേഹത്തിന് നേരെ നെറ്റിനോക്കി നിറ ഒഴിച്ചു

അതിവേഗമെന്നു പറഞ്ഞാൽ അതിവേഗം അണുവിട വേഗത്തിൽ നിലതെക് കുനിഞ്ഞു പാഞ്ഞുവരുന്ന ബുള്ളറ്റിൽ നിന്നും ഒഴിഞ്ഞു മാറി നിലത്തു കിടന്ന വലുപ്പമുള്ള മരവടി എടുത്തു ഇളങ്കോയുടെ മുഖം ലക്ഷ്യമാക്കി എറിഞ്ഞു , ഒരു വെടി ഉണ്ട പോകുന്ന അതെ വേഗത്തിൽ ആ മരവടി പാഞ്ഞു ചെന്ന് അറിയാതെ വാ പൊളിഞ്ഞു പോയ ഇളങ്കോയുടെ വായിലേക്കു കയറി അണ്ണാക്ക് തകർത്തു നിന്നു

അയാൾ നിലത്തേക്ക് തളർന്നു വീണുപോയി

ബാക്കി ഉള്ളവരിതൊക്കെ കണ്ടു ഭയന്ന് ഓടിപ്പോയി

അപ്പു ആശ്ചര്യത്തോടെ ഈ നിഗൂഢമുറകള്‍ നോക്കി നിന്നുപോയി

അദ്ദേഹം അസ്തമയ സൂര്യനെ നോക്കി മുഷ്ടിമുദ്ര വിടുവിച്ചു

എല്ലാവരും അദ്ദേഹത്തിനെ മുന്നിൽ നമസ്കരിച്ചു

പരശുവും ആയി ആദി അദ്ദേഹത്തിന് സമീപം വന്നു.

അദ്ദേഹം ആദിയെയും കൈയിലെ പരശുവിനെയും നോക്കി

“മിടുക്കൻ ” പഠിച്ച വിദ്യകൾ മറന്നു പോകരുത്

“മറന്നതല്ല ,,, ഈ പരശു കൈൽ പിടച്ചപ്പോൾ എല്ലാ ബലവും ചോർന്നു പോയ പോലെ ആയിപോയതാ ,,,സ്വാമി ”

ആദി മറുപടി പറഞ്ഞു

അദ്ദേഹം ആദിയെ സൂക്ഷ്മമായി ഒന്ന് നോക്കി

മഹാ സാത്വികനായ  അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“നാരായണൻ ഇവിടെ എത്തിച്ചല്ലേ ”

“മഹാദേവനാ ,,,,,,,,,,,,,,,,,,,,” ആദി പറഞ്ഞു

“ഹ ഹ ഹ ഹഹ ,,,,എന്നു ചിരിച്ചു കൊണ്ട് ആദിയുടെ തോളിൽ അദ്ദേഹം കൈ വെച്ചു

എല്ലാരും അങ്ങോട്ടേക്ക് തിരികെ വന്നു

ആദിയുടെ കൈയിലെ പരശു കണ്ടു പൂജാരിക്ക് പരശു അശുദ്ധമായോ എന്നൊരു ശങ്ക

ഗുരുനാഥന് അത് മനസിലായി

അപ്പോളേക്കും ഭാർഗവഇല്ലാതെ എല്ലാരും അദ്ദേഹത്തിന് സമീപത്തേക്കു വന്നു

അദ്ദേഹം ആദിയെ നോക്കി

“വരൂ ,,,,,,,,,,,നീ തന്നെ ഈ ദ്വിവക്ത്രപരശു ഏന്തണം  ”

ആദിയുടെ അടുത്തേക് നരനും വല്യമ്മയും വന്നു

“ഗുരുനാഥൻ പറയുന്നത് അനുസരിക്കു അപ്പു ,,,” അവർ പറഞ്ഞു

അത് പെരുമാളിനു ഇഷ്ടക്കേട് ഉണ്ടാക്കി

കാരണം ഇല്ലത്തെ സന്തതി വേണം അത് എന്തുവാൻ ഒന്നുകിൽ മണി മച്ചാൻ അല്ലെങ്കിൽ തന്റെ മകൻ ,, ഇതിപ്പോ കുടുംബവും ആയി ഒരു ബന്ധവും ഇല്ലാത്തവൻ അത് ചെയ്യുന്നതിന്റെ ചൊരുക് പെരുമാളിനു ഉണ്ടായിരുന്നു എങ്കിലും ഗുരുനാഥനെ പേടിച്ചു ഒന്നും മിണ്ടിയില്ല

അപ്പോളേക്കും പലവഴിക്ക് പോയ മേളക്കാരും വേഷക്കാരും തിരികെ വന്നു

മേളം മുഴങ്ങി

കദിനയും മുഴങ്ങി

ഗുരുനാഥൻ മുന്നിൽ നടന്നു

അതിനു പിന്നിൽ ഭക്തിപൂർവ്വം ദ്വിവക്ത്ര പരശു കൈയിൽ പിടിച്ചു ഭാർഗവ ഇല്ലത്തെ ഇളയ സന്താനം ആയ ശ്രീനിവാസ നാരായണന്റെ മകൻ ആദിശങ്കര നാരായണനും

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.