അതിശക്തിയിൽ ഉഗ്രനാദത്തോടെ ഒരു മിന്നൽ പിണർ ഭൂമിയിൽ പതിച്ചു
വാൾ അപ്പുവിന്റെ കഴുത്തിന് സമീപം ആയി എത്തിയപ്പോൾ
അര ആൾ പൊക്കമുള്ള അമ്പതു കിലോക്ക് മേലെ ഭാരമുള്ള പെട്രോളിൽ ആളി കത്തുന്ന തേർചക്രം വായുവിലൂടെ അതിവേഗം അതിശക്തിയിൽ സുദർശന ചക്രം പോലെ കറങ്ങി വന്നതും അന്പുചെൽവ കറുവാടിയുടെ കഴുത്തിനു കീഴെ ആയി ആ ചക്രം വന്നിടിച്ചു അന്പുചെലവനെയും പുറകിലുള്ള ഗുണ്ടകളെയും ഒരേ സമയം വായുവിലേക് എടുത്തെറിയിപ്പിച്ചു.ആ ഭാരമുള്ള ചക്രം കറങ്ങി മുന്നോട്ടു പാഞ്ഞു കൈയിൽ തോക്കുമായി നിൽക്കുന്ന വരദരാജ കറുവാടി യുടെ നെഞ്ചിൽ പോയി ഇടിച്ചു അയാളെ മണ്ണിലേക്കു വീഴ്ത്തി
അൻപതുകിലോയിൽ ഏറെ ഭാരമുള്ള ആ ചക്രം അയാളുടെ നെഞ്ചിൽ കിടന്നു കത്തി കൊണ്ടിരുന്നു
എല്ലാരും ചക്രം വന്ന ദിശയിലേക്കു നോക്കി.
നരന്റെയും വീട്ടുകാരുടെയും മുഖം സന്തോഷവും ആശ്വാസവും കൊണ്ട് നിറഞ്ഞു കണ്ണുകൾ തുളുമ്പി
എല്ലാവരും ഒറ്റശ്വാസത്തിൽ പറഞ്ഞു
“ഗുരുനാഥൻ ”
തളർച്ചയോടെ ആദി കണ്ണുകൾ തുറന്നു
കുറച്ചു അകലെ ആയി മുന്നിൽ തോളൊപ്പം വെള്ളിപോലെ നരച്ച തലമുടിയും വയറിനു മേൽഭാഗം വരെ നരച്ച താടിയും ഇരു കൈകളിലും രുദ്രാക്ഷവും കഴുത്തിൽ രുദ്രാക്ഷ മാലകളും ബ്രാഹ്മണ രീതിയിൽ തറ്റുടുത്ത വെള്ള മുണ്ടും ദേഹത്ത് ഉത്തരീയവും ധരിച്ച ഒരു തേജസ്വിയായ വൃദ്ധ൯
നല്ല ഉയരവും ഉറച്ച പേശികളോട് കൂടിയ ശരീരവും ഒരു എൺപത് തൊണ്ണൂറു വയസ്സെങ്കിലും ഉണ്ടാകണം
അദ്ദേഹത്തിന്റെ ദേഹത്ത് നിന്നും ദിവ്യമായ ചൈതന്യം സ്ഫുരിക്കുന്ന പോലെ
ശ്രീകൃഷ്ണ പരുന്ത് ആകാശത്തു ശബ്ദമുണ്ടാക്കി വട്ടമിട്ടു പറക്കുന്നു
ഒപ്പം നല്ലപോലെ ഇടിവെട്ടും മിന്നലും ഒക്കെ
ആ തീക്ഷ്ണ തേജസ്വി ആയ ആ വൃദ്ധബ്രാഹ്മണ൯ മുന്നിലേക്കു നടന്നടുത്തു
ഭാർഗവ ഇല്ലത്തിന്റെ ഗുരുനാഥൻ , പരശുരാമ ഉപാസകൻ , മഹാനാരായണ ഭക്തൻ
ആദവരാമ ഭാർഗവൻ
തേജസ്വി ആയ ആ മഹാപുരുഷൻ നടന്ന് വരുന്നത് കണ്ടപ്പോൾ ആദിക്ക് സാക്ഷാൽ പരശുരാമനെ ആണ് ഓർമ്മ വന്നത്
അവനറിയാതെ കൈകൾ കൂപ്പി
അവന്റെ ഉള്ളിൽ അദ്ദേഹത്തെ ദർശിച്ച മാത്രയിൽ മുഴങ്ങിയത് പരശുരാമമന്ത്രം ആയിരുന്നു
ആദി ഭക്തിപൂർവ്വം ഉള്ളിൽ മുഴങ്ങുന്ന മന്ത്രം ജപിച്ചു ആ വരവ് നോക്കി നിന്നു
<<<<<<<<O>>>>>>>>>
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother