അപരാജിതന്‍ 17 [Harshan] 11663

സമയം രണ്ട് മുക്കാൽ

 

അപ്പു തൊഴുതു പുറത്തേക്ക് ഇറങ്ങി

ഭാർഗവ ക്ഷേത്രത്തിൽ സർവ വിഭൂഷിതമായ രഥം തയാർ ആണ്

പുരോഹിതർ രഥപൂജ നടത്തി

ഭക്തജനങ്ങൾ അനവധി

പെൺകുട്ടികൾ താലം പിടിച്ചു നിൽക്കുന്നു.

ആനയും അമ്പാരിയും ചെണ്ട മേളവും നാഗസ്വര തകിൽ മേളവും എല്ലാം ഒരുങ്ങിയിരിക്കുന്നു.

ദൈവീക വേഷങ്ങൾ അണിഞ്ഞവർ

കാവടി ആട്ടം ഉണ്ട്

ഹനുമാൻ ഗരുഡ വേഷങ്ങൾ അണിഞ്ഞവർ

മുത്തുക്കുട പിടിച്ചു നിരനിരയായ് അനവധി പേ൪

ക്ഷേത്രത്തിൽ നിന്നും ഭാർഗവ ഇല്ലത്തെ എല്ലാവരും പൂർണകുംഭങ്ങൾ പിടിച്ചു പുറത്തേക്ക് ഇറങ്ങി

നരന്റെ കൈയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ ദ്വിവക്ത്ര പരശുവിന്റെ മൺരൂപം

എല്ലാവരും കുരവ ഇട്ടു തുടങ്ങി

ചെണ്ടകൊട്ട് മേളം മുഴങ്ങി

നാഗസ്വര തകിലുകൾ മുഴങ്ങി

കാവടി ആടി

നരൻ രഥത്തിനു മുകളിൽ കയറി പീഠത്തിൽ ആ പുണ്യമായ ദ്വിവക്ത്ര പരശു വെച്ചു താഴെ ഇറങ്ങി

ആ രഥത്തിനു മുന്നിലായി എല്ലാവരും നിരന്നു

രഥത്തിനോട് അടുത്ത് നരൻ നിന്നു.ചുറ്റും നോക്കി

ആകെ നാല് പോലീസുകാർ

അതുപോലെ പ്രശനം വന്നാൽ നേരിടാ൯ ഏൽപ്പിച്ച ഒരാളെ പോലും കാണുന്നില്ല

നരന്റെ മുഖത്തു ഭയം നിറഞ്ഞു

കറുവാടികൾ കളിച്ചിട്ടുണ്ട്, എന്തും സംഭവിക്കും

ഇരുവശത്തും ആയി അൻപത്തിനാല് പൂണൂൽ വേഷ ധാരികൾ ആയി  തറ്റുടുത്ത മുണ്ടും ധരിച്ച ബ്രാഹ്മണർ നിരന്നു നിക്കണം  . നൂറ്റി എട്ടു ബ്രാഹ്മണർ ആകണം ആ തേര് വലികേണ്ടത് , ബാക്കി ഉള്ളവർ അകമ്പടി ആകണം ,  അതിൽ നരന്റെ ഭാഗത്തു അൻപത്തിമൂന്ന് പേര് മാത്രമേ ഉണ്ടായിരുന്നുള്ളു .

അപ്പുറത്തെ വശത്തു പെരുമാൾ മച്ചാനും ഉണ്ട്

“അപ്പൂ ,,,,,,,,,,,,,,,,,,,: നരൻ വിളിച്ചു

അത് കേട്ട് അപ്പു ഓടി ചെന്നു ,

“നീ വസ്ത്രം മാറി രഥം വലിക്കാൻ കൂട് ” നരൻ പറഞ്ഞു

അത് കേട്ട് അപ്പു വേഗം പോയി ഒരു മുണ്ടും ഒപ്പിച്ചു വസ്ത്രം മാറി ഓടി വന്നു

നരനോടൊപ്പം നിന്നു

പെരുമാൾ മച്ചന്റെ മുഖം ഒന്ന് മാറി

എല്ലാരും കൂടെ ഇരു വശത്തു നിന്നും ആയി കയറെടുക്കാൻ കുനിഞ്ഞപ്പോൾ ആണ്

“നില്ലുങ്കോ ” എന്ന് ഒരു ശബ്ദം കേട്ടത്

നോക്കിയപ്പോൾ ക്ഷേത്രത്തിലെ തന്ത്രി ആണ്

അദ്ദേഹം നരന്റെ അടുത്തേക് ചെന്നു

നരന്റെ മുന്നിൽ ആയി നിൽക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു

“തമ്പി ,,,,, നീങ്ക  വൈഷ്‌ണവ ബ്രാഹ്മണനാ ?”  അദ്ദേഹം ചോദിച്ചു

“താൻ ഭാർഗവ ഇല്ലത്തെ കുട്ടി ആണ് എന്ന് എങ്ങനെ പറയും , അത് അവനു സാധിക്കില്ലലോ

“അല്ല ”

“ശൈവ ബ്രാഹ്മണനാ ?” വീണ്ടും ചോദിച്ചു

“മഹാദേവന്റെ സർപ്പം ആയ വാസുകി അണിയുന്ന നാഗമണി കൈയിലുള്ള തനിക് എന്തിനാണ് ഒരു ശൈവ ബ്രാഹ്മണ പദവി ,,പക്ഷെ അതും അല്ലല്ലോ ”

“അല്ല ” എന്ന്   പറഞ്ഞു

“അപ്പടിയാ ,,,ആനാ നീങ്ക ഇങ്കെ നിക്ക കൂടാത് , ഇന്ത തേര് ബ്രാഹ്മണാൽ മറ്റുമേ ഇളുക്കമുടിയും ,,നീങ്ക ബ്രാഹ്മണ൯ കെടായത് അല്ലെയാ ” അയാൾ പറഞ്ഞു

പെട്ടന്നു  അത് കേട്ടപ്പോ അവനു ഒരു സങ്കടം വന്നു

അവൻ അവിടെ നിന്നും പിന്നിലേക് മാറി

നരനും ഷോക്ക് ആയി

നരൻ അദ്ദേഹത്തോട് അപ്പുവിനെ കൂടി ചേർക്കാൻ പറഞ്ഞപ്പോൾ നിയമങ്ങൾ നിയമങ്ങളായി പാലിക്കണം എന്ന് അദേഹം പറഞ്ഞു

അത് കേട്ട് പെരുമാൾ മച്ചാന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു

അപ്പു കുഴപ്പമില്ല എന്ന് മണിയേട്ടനോട് പറഞ്ഞു തിരികെ പോയി

വെല്യമ്മകും നളിനിക്കും എല്ലാവർക്കും വിഷമമായി

പക്ഷെ അവർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലലോ

അപ്പു പോയി മുണ്ടു മാറ്റി തന്റെ ഡ്രസ്സ് അണിഞ്ഞു വന്നു

<<<<<<<<<<<O>>>>>>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.