“മനു കാർതവീര്യ അർജുനൻ എന്ന് കേട്ടിട്ടുണ്ടോ ?”
“ആ ഉണ്ട് ,,ആയിരം കൈയുള്ള ഒരു കക്ഷി അല്ലെ ,,അയാളെ അല്ലെ പരശുരാമൻ ബ്രോ പീസ് ആക്കിയത് ”
“അതെ ,,അത് തന്നെ ”
“നർമദാ നദി തീരത്തു മാഹിഷ്മതി എന്നൊരു സാമ്രാജ്യം ഉണ്ടായിരുന്നു , അത് ഭരിച്ചിരുന്നത് ഹേഹയ രാജ വംശം , അതിൽ ഉണ്ടായിരുന്ന ഒരു രാജാവായിരുന്നു കാർത്തവീര്യ അർജുനൻ , ദത്താത്രേയൻ അയാൾക്കു അനുഗ്രഹമായി ആയിരം കൈകളും അതുപോലെ അതിനൊത്ത ശക്തിയും കൊടുത്തു.
അതോടെ അയാൾക്ക് അഹങ്കാരം അങ്ങേ അറ്റം വർധിച്ചു
ഒരുനാൾ വേട്ടക്ക് ഇറങ്ങിയ സമയത്തു ആണ് ജമദഗ്നി മഹർഷിയുടെ ആശ്രമത്തിൽ ചെന്നത്
അവിടെ അവർക്കാവശ്യമുള്ള എല്ലാ ഭക്ഷണവും അവർ വിളമ്പി
സുനന്ദ എന്ന പശു ആണ് അതെല്ലാം ഋഷിക്ക് കൊടുത്തത്
ആ കാമദേനുവിനെ തനിക് വേണം എന്ന് കാർത്തവീര്യാർജ്ജുനൻ വാശി പിടിച്ചു
ഒടുവിൽ ജമദഗ്നിയെ വധിച്ചു ആ പശുവിനെ തട്ടിക്കൊണ്ടു പോയി.
തപസു ചെയ്യാൻ പോയ ഭാർഗവ രാമൻ അമ്മയുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നതായി അനുഭവപ്പെട്ടപ്പോൾ ആശ്രമത്തിലേക് ഓടി ചെന്നു
അവിടെ മാറത്തു അലച്ചു നിലവിളിക്കുന്ന ‘അമ്മ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു
കോപിഷ്ഠനായ പരശുരാമൻ തന്റെ പിതാവിനെ കൊന്നതിനു പകരം വീട്ടാൻ പരശുവും കൊണ്ട് പുറപ്പെട്ടു
ഈ കാർത്ത വീര്യ അർജുനൻ ഏറ്റവും കൂടുതൽ സൈന്യം ഉള്ള രാജാവായിരുന്നു പത്തു അക്ഷൗഹിണി പടകളെ ആണ് പരശുരാമനെ എതിരിടാൻ നിർത്തിയത് , ഒരു അക്ഷൗഹിണി എന്നാൽ ഈ മിലിറ്ററി റെജിമെൻറ് പോലെ ആണ് 21870 തേരുകൾ , 21870 ആനകൾ , 65610 കുതിര പടയാളികൾ കൂടാതെ 109,350 സാധാരണ കാൽപോരാളികളും , ഇങ്ങനെ ഉള്ള പത്തു അക്ഷൗഹിണികളും കൂടെ അയാളുടെ മക്കളും ഒക്കെ കൂടി ആണ് പരശുരാമനേ എതിരിട്ടത്
ഒരു പരശു മാത്രം കൈയ്യിലുള്ള മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ സകല സൈന്യത്തെയും ഛിന്നഭിന്നമാക്കി കൂടാതെ അയാളുടെ മക്കളെയും ഇല്ലാതെ ആക്കി
കോപം കൊണ്ട് അന്ധനായ കാർതവീര്യ അർജുനൻ സകല ആയുധങ്ങളും ആയി പരശുരാമനെ എതിരിട്ടു
മൂപര് കൈയിലെ മഴു കൊണ്ട് അയാളുടെ ആയിരം കൈകളും അറുത്തു മാറ്റി കൂടാതെ തലയും അറുത്തു
ഇങ്ങനെ ആണ് കാർത്തവീര്യാർജ്ജുനനെ കൊന്നത് ദേഷ്യം തീരാതേ തൻറെ ‘അമ്മ മാറിൽ ഇരുപത്തി ഒന്ന് വട്ടം അടിച്ചു കരഞ്ഞത് കൊണ്ട് ഇരുപത്തിഒന്ന് വട്ടം ഭൂമി കറങ്ങി കണ്ണിൽ കാണുന്ന ക്ഷത്രിയൻമാരെ ഒക്കെ തല അറുത്തു കൊന്നു പിന്നെ തപസ് അനുഷ്ഠിക്കാൻ പോയി അതുപോലെ കാർത്തവീര്യ അർജുനനെ ഒരു ദേവത ആയി കണ്ടു ഉപാസിക്കുന്നുണ്ട്, സുദര്ശന ചക്രത്തിന്റെ അഹങ്കാരം ഇല്ലാതെ ആക്കുവാന് മഹാവിഷ്ണു ചക്രത്തെ ഒരു മനുഷ്യനായി ജനിപ്പിച്ചതാണ് കാര്ത്തവീര്യാ൪ജുനന് എന്നും തന്റെ തന്നെ അവതാരമായ പരശുരാമനെ കൊണ്ട് വധിച്ചതും ആണ് എന്നും ഒരു വിശ്വസ൦ ഉണ്ട് ,,
.ഈ കറുവാടികൾ ആരാധിക്കുന്ന ദേവത ആണ് കാർത്തവീര്യർജുനൻ ”
ചിന്നു പറഞ്ഞു നിർത്തി , അപ്പോളേക്കും ഭക്ഷണവും കൊണ്ടുവന്നു
“പറഞ്ഞത് നന്നായി ,,ഇല്ലായിരുന്നെ ഞാൻ ഇനി ഗൂഗില്ലാശാനെ ബുദ്ധിമുട്ടിക്കേണ്ടി വന്നേനെ ,,എന്ന നമുക് ഫുഡ് കഴിക്കാം ചിന്നുചേച്ചി ”
“ശരി മനു ”
അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞു അവർ അന്നത്തേക് പിരിഞ്ഞു
മനു സ്ഥിരം ഉള്ള പോലെ അനുപമക്ക് ഇതുവരെ നടന്ന സകല കഥയും പറഞ്ഞു കൊടുത്തു
അവൾക്കും അപ്പുവിനോട് ഇത്തിരി ദേഷ്യം ആയി തുടങ്ങി പാറുവിനെ ഇങ്ങനെ ഒക്കെ വിഷമിപ്പിക്കുന്നത് കൊണ്ട് ,,,
പിറ്റേന്നു
വീണ്ടും അതെ സ്ഥലത്തു വാകപ്പൂക്കളുടെ സാന്നിധ്യത്തിൽ ചിന്നു തുടർന്നു
<<<<<<<<<O>>>>>>>>>>
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother