അപരാജിതന്‍ 17 [Harshan] 11663

 

അവന്റ കൈ മണ്ണിൽ ഉരഞ്ഞു കൊണ്ടിരുന്നു

കാള അതിവേഗത്തിൽ വട്ടത്തിൽ കുതറി മുക്ര ഇട്ടു കറങ്ങി  കൊമ്പിൽ അപ്പുവിനെ കോർത്ത് ഇട്ടു കവുങ്ങു വേലിക് സമീപം എത്തിയ നേരം

നരൻ കയറുമായി ഓടി  വേലിക്കു അപ്പുറം നിന്ന് കുടുക്കു കെട്ടി മാണിക്യന്റെ മേലെ ഇട്ടു എങ്കിലും അവന്റെ കഴുത്തു അതിൽ കുടുങ്ങിയില്ല

അതെ വേഗത്തിൽ അപ്പുവിനെ കൊമ്പിൽ എടുത്തു കൊണ്ട് കാള ഓടി വട്ടം ചുറ്റി

കാളക്കൊമ്പിൽ ജീവൻ മരണ പോരാട്ടം നടത്തി തൂങ്ങി ആടുന്ന അപ്പു വൈഗയുടെ സമീപത്തൂടെ കടന്നു പോയപ്പോ ” അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,” എന്നവൾ അലറി വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു

താൻ അപ്പു അണ്ണനെ മരണത്തിനു മുന്നിലേക്കു ഇട്ടു കൊടുത്തു എന്ന ഉറച്ച ബോധ്യം അവൾക്കു വന്നു

കാള അതിവേഗത്തിൽ വലത്തേക്ക് വെട്ടി തിരിച്ചു

ആ ആക്കത്തിൽ കൊമ്പിൽ നിന്നും കാൽ വിട്ട അപ്പു തെറിച്ചു ഒരു കവുങ്ങിൻ തൂണിൽ പുറമിടിച്ചു വീണു

മാണിക്യൻ ക്രുദ്ധനായി വട്ടം തിരിഞ്ഞു

അവന്റെ വാൽ വടി പോലെ പൊങ്ങി നിന്നു

മാണിക്യൻ ഉച്ചത്തിൽ മുക്ര ഇട്ടു ശബ്ദമുണ്ടാക്കി അവന്റെ ദേഷ്യത്തിന്റെ ചിഹ്നമായി, വളർത്തു മൃഗങ്ങളിൽ ഏറ്റവും അപകടകാരി ആണ് കാള എന്നവൻ തെളിയിച്ചു കൊണ്ടിരുന്നു.

അപ്പു കിടപ്പിൽ വേഗം കവുങ്ങിൽ ചാരി ഇരുന്നു

അവൻ തളർന്നു പോയിരുന്നു

അതി വേഗത്തിൽ അവൻ ശ്വാസം വിട്ടു കൊണ്ടിരുന്നു

അവനു ഇരുപതടി അകലെ ആയി മാണിക്യൻ അപ്പുവിനെ തന്നെ നോക്കി നിന്നു

മാണിക്യന്റെ കൺഗോളങ്ങൾ പുറത്തേക്കു നല്ലപോലെ തള്ളി നിന്നിരുന്നു

ദേഹത്തെ രോമങ്ങളൊക്കെ എഴുന്നേറ്റു പൂഞ്ഞയും പൊങ്ങി

വലത്തേ മുൻകാലുകൊണ്ട് ശക്തിയിൽ മണ്ണ് മാന്തി പിന്നിലേക് തെറിപ്പിച്ചു

തല ഇട൦ വലം ആട്ടി , അക്രമാസക്തതയുടെ  ഉഗ്രമായ വന്യത പ്രകടിപ്പിച്ചു കൊണ്ടിരുന്നു

മാണിക്യൻ  മുക്ര ഇട്ടു കൊണ്ട് പിൻകാൽ  മണ്ണിൽ ഉരച്ചു  ചെവി ഉയർത്തി തല  കൂടുതൽ താഴ്ത്തി കൊമ്പു അപ്പുവിൻറെ നേരെ കാണിച്ചു , ആ അടയാളം മൃഗം തന്റെ പ്രബലതയും ശക്തിയും  കാണിക്കുവാൻ ഉപയോഗിക്കുന്നതാകുന്നു

“അപ്പു അണ്ണേ ,മേടയ്ക്ക് പുറത്തു വാങ്കളെ ,,,” വൈഗ അലമുറ ഇട്ടു

അവന്റെ കാതിൽ ആ ശബ്ദം മുഴങ്ങി

“അപ്പു ,,,,,,,,,,,വേഗം പുറത്തേക്ക് ഇറങ്ങേടാ ” ഒരു നിലവിളിയോടെ നരനും പറഞ്ഞു

അവനു അതൊന്നും മനസിൽ ഉണ്ടായിരുന്നെ ഇല്ല , അമ്മയുടെ പേരിൽ കൊടുത്ത വാക്ക് , തലപോയാലും അത് താൻ നടത്തും എന്ന് മാത്രം മനസ്സിൽ

അപ്പു എഴുന്നേറ്റു

അപ്പു ഒന്ന് കൈകൾ വിരിച്ചു കുടഞ്ഞു

അക്രമണോല്സുകനായ മാണിക്യന്റെ നേർക്ക് പതുകെ നടന്നു അടുത്തു.

എല്ലാവരും ആകെ ആകാംഷയോടെ കാത്തു നിൽക്കുക ആണ്

യക്ഷിയെ തളച്ച വീരൻ ആണ്

മാണിക്യൻ എന്ന കാളയെ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള കാഴ്‌ചക്കായി

അപ്പോളേക്കും പദ്മാവതി അമ്മയും എഴുന്നേറ്റു

അവർ അപ്പുവിനോട് പുറത്തേക്ക് വാ മോനെ എന്ന് പറഞ്ഞു അലമുറ ഇട്ടു

ഒരു അമ്മയുടെ രോദനം

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.