അപരാജിതന്‍ 17 [Harshan] 11663

പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ദേവികയുടെ ഫോൺ അടിച്ചു

അവൾ ഫോൺ അറ്റൻഡ് ചെയ്തു

അവളുടെ മുഖം സന്തോഷം കൊണ്ട് വർണ്ണാഭമായി.

അവൾ ഒരുപാട് നന്ദി പറഞ്ഞു ഫോൺ വെച്ചു.

“,,,ഓക്കേ ”   അടിപൊളി ഗസ്റ്റിനെ തന്നെ കിട്ടി ” അവൾ എല്ലാരോടും ആയി പറഞ്ഞു.

“ആരാ ,,,,,” എല്ലാരും ആകാംഷയോടെ തിരക്കി

“ഫേമസ് ആണ് ,,, മിസ് സമീര കതിരേശൻ ,, തുഷാരഗിരി സമരത്തിന്റെ ബ്രെയിൻ ”

“സമീര കതിരേശനോ ” എല്ലാവരും ആകാംഷായോടെ ചോദിച്ചു

“ആ ,,അതെ ,,, ”

“,,അതെങ്ങനെ ,സമീര ഇപ്പൊ ബിഗ് ഫെയ്മസ് അല്ലെ ,,, എല്ലായിടത്തും പോയി പ്രസംഗമൊക്കെ നടത്തുകയല്ലേ,,അതും ഒരു ഇന്റർനാഷണൽ ഫിഗർ  ,,,

“ആ അതെ സമീര കതിരേശൻ തന്നെ ” അവൾ അഭിമാനത്തോടെ പറഞ്ഞു

അപ്പോളേക്കും അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു

അവൾ ഫോൺ അറ്റൻഡ് ചെയ്തു , എല്ലാവരുടെയും മുന്നിൽ വെച്ച്

“ഹലോ ”

“ഹലോ ,,ദേവിക അല്ലെ ”

“അതെ ,,, ആരാ സംസാരിക്കുന്നെ ?’

“ദേവിക ഞാൻ സമീര ആണ് ,,,സമീര കതിരേശൻ ”

“അയ്യോ മാഡം ,,സോറി ,,,, ഞാൻ മാഡത്തിന്റെ നമ്പർ നായി വെയിറ്റ് ചെയ്യുക ആയിരുന്നു ”

“ഓ കുഴപ്പമില്ല ,,,അപ്പു ആണ് എനിക്ക് നമ്പർ തന്നത് ,, അതാ പിന്നെ വിളിച്ചത് ,, ഞാൻ വന്നേക്കാം ,,എന്നെ രണ്ടയോടെ  ഒന്ന് ഫ്രീ ആക്കാൻ സാധിക്കുമോ,,എനിക്ക് ഇന്ന് കൊൽക്കത്തയിൽ പോകേണ്ടതുണ്ട് ,, ”

“ഷുവർ മാഡം ,, ഉറപ്പായും ”

“എങ്കിൽ ഞാൻ കൃത്യം ഒന്നേകാലിനു അവിടെ എത്താൻ നോക്കാം ”

“ഞങ്ങൾ കാർ അയക്കണോ മാഡം ”

“അയ്യോ വേണ്ട ,,,,ഞാൻ വന്നിരിക്കും ”

“ഒരുപാട് താങ്ക്സ് ”

അവരുടെ സംഭാഷണം അവസാനിച്ചു

“എന്നാലും ദേവികേ ,,ഇതൊക്കെ എങ്ങനെ ,,,,പഴേ ആ കൂറ ആളെക്കാളും നൂറു മടങ്ങു ബെസ്റ്റ് ആണ് ,,,” കൂട്ടത്തിൽ ഉള്ള ഒരു കുട്ടി പതുകെ പാർവതിക്ക് ഒരു കൊട്ട് കൊടുത്ത്

“പാറു ഒന്നും മിണ്ടിയില്ല

“എന്നാലും ഇതൊക്കെ എങ്ങനെ ആണ് ദേവിക,,,ഇത്രയും വലിയ കോൺടാക്ട് ഒകെ നിനക്ക് ഉണ്ടായിരുന്നോ ”

“അതൊക്കെ വന്നുപോയതാ ,,, നമുക് പ്രിൻസിപാലിനെ അറിയിക്കാം ”

എല്ലാരും കൂടെ പ്രിൻസിപ്പൽ റൂമിൽ പോയി , സമീര വരുന്നത് പറഞ്ഞു

“അയാൾ ആകെ ത്രിൽ അടിച്ചു

“സമീര കതിരേശൻ വന്നു പ്രോഗ്രാം ഇനോഗരെറ്റ് ചെയ്‌താൽ അതൊക്കെ കോളേജിന് വലിയ പേര് ആണല്ലോ

ദേവികയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു ,, ”

അവർ പുറത്തേക് ഇറങ്ങി

“പാറുവിനു ഇതിപ്പോ എന്ത സംഭവിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല ,,ദേവികക്ക് എങ്ങനെ സമീര കതിരേശനെ അറിയാം ,,,”

അവൾ ദേവികയോട് ചോദിച്ചു

ദേവിക ഒന്നും പറഞ്ഞില്ല

ഒന്നേകാൽ ആയപ്പോൾ തന്നെ സമീര അവിടെ എത്തിയിരുന്നു .

പ്രിൻസിപ്പൽ അടക്കം വന്നു സ്വീകരിച്ചു

കൃത്യം ഒന്നര മണിക് തന്നെ പ്രോഗ്രാം ഉത്ഘാടനം കഴിഞ്ഞു

സമീരക്കു പോകാൻ ഉള്ള തിരക്ക് ഉണ്ടായിരുന്നതിനാൽ  അധികം  എടുക്കാതെ തുഷാരഗിരി സമരത്തെ കുറിച്ച് ഒക്കെ പറഞ്ഞു , അവസാനിപ്പിച്ചു

അവിടെ നിന്നും ഇറങ്ങി

കാറിനു സമീപം ചെന്നു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.