അപരാജിതന്‍ 17 [Harshan] 11663

 

അപ്പു ഇല്ലത്തു എത്തി

പൂമുഖത്തേക്ക് കയറിയപ്പോൾ നളിനിയും മണിയേട്ടനും അവന്റെ അടുത്തേക്ക് ചെന്നു

അവൻ മുഖത്ത് ചിരി വരുത്തി.

“അപ്പു എവിടെ പോയിരുന്നു ?” അക്ക ചോദിച്ചു

“പുറത്തു ഉണ്ടായിരുന്നല്ലോ ”

“എന്താ നിന്റെ മുഖം ഒക്കെ ആകെ വാടി ഇരിക്കുന്നേ ?”

നളിനി അക്ക അവന്റെ നെറ്റിയിൽ തൊട്ടു

പനി ഒന്നും ഇല്ലല്ലോ

“എന്തേലും വല്ലായ്ക ഉണ്ടോ?” നരൻ ചോദിച്ചു

ഹമ്…ഹമ്…..ഇല്ല “അപ്പുവിന് അവന്റെ മേലെ അവരുടെ സ്നേഹം കാണുമ്പോൾ ഏറെ സങ്കടമായിരുന്നു

അത് നഷ്ടപെടരുത് എന്ന് ഉള്ളുകൊണ്ടു ഒരുപാട് ആഗ്രഹിച്ചിരുന്നു

“നമുക് ഇനി കോവിലിലേക് പോകണം, അവിടെ പൂജകൾ ഉണ്ട് , അന്നദാനം ഉണ്ട് , പിന്നെ അത് കഴിഞ്ഞ തേര് തെളിച്ചു നാരായണ മലക്ക് കീഴെ എത്തിക്കണം ,, വലിയ മേളം ഒക്കെ ആണ് ”

“മണിയേട്ടാ ,,,,,,,,,,,,,”

“എന്താ അപ്പു ,,,,,കരുവാടികൾ” അപ്പു തിരക്കി

നരന്റെ മുഖത്ത് ഒരു വ്യസനത്തിന്റെ മിന്നലാട്ടം കണ്ടു

“നമ്മൾ കുറച്ചു പേരെ റെഡി ആക്കിയിട്ടുണ്ട് , പിന്നെ പോലീസും ഒക്കെ ഉണ്ടാകും ” അത് പറയുമ്പോൾ നരന് ആധി നല്ലപോലെ ഉണ്ടായിരുന്നു

അവർ ഉള്ളിലേക്കു കയറി

അപ്പു റൂമിലേക്കു ചെന്നു.

വാതിൽ അടച്ചു

ലക്ഷ്മി യുടെ ഫോട്ടോ കൈയ്യിൽ എടുത്തു

ചിരിച്ചു

“ലക്ഷ്മി അമ്മെ ,,, ഇത് അച്ഛന്റെ വീടാ,,, പാട്ടിയമ്മ അച്ഛന്റെ അമ്മയാ ,,, മണിയേട്ടന്റെ അച്ഛനെ ആണ് അച്ഛൻ അവ്വ എന്ന് വിളിച്ചു കൊണ്ടിരുന്നത്,, കണ്ടില്ലേ ,,, ഈ വലിയ ഇല്ലം ആണ് അച്ഛന്റെ തറവാട് ,, അച്ഛൻ വൈഷ്‌ണവ ബ്രാഹ്മണനാ ,,,, ‘അമ്മ ജീവിക്കേണ്ടതു ഇവിടെ ആയിരുന്നു ,, വല്യമ്മ അമ്മേടെ ഏട്ടത്തി ആണ് ,, ”

സങ്കടം കൊണ്ട് അവന്റെ ശബ്ദം ഇടറി

“നമ്മൾ ജീവിക്കേണ്ടത് ഇവിടെ ആയിരുന്നു ,,നമുക് ഭാഗ്യം ഇല്ലാണ്ടു പോയതല്ലേ ,, ഒരുപാട് സ്നേഹം ഉള്ളോരാ ,,അപ്പു എന്നാലും പറയൂല്ല ,, ആരും വിശ്വസിക്കൂല്ല,,, ഇങ്ങനെ തന്നെ മതി ,, പാട്ടിയമ്മക് അറിയാം ,, വെല്ല്യച്ഛനും അറിയാം ,,, ഇ കാര്യം ,,, വേറെ ആരും അറിയണ്ട,,,വെല്യവീടായി പോയത് കൊണ്ട ,,ഇല്ലായിരുന്നെ കുഴപ്പം ഇല്ലായിരുന്നു ,,, ”

അവൻ കുറച്ചു നേരം ലക്ഷ്മിയുടെ ഫോട്ടോയെ കെട്ടിപിടിച്ചു ഇരുന്നു

അത് കഴിഞ്ഞു അവൻ നാഗമണി കൈയ്യിൽ എടുത്തു

അവന്റെ കണ്ണീർ നാഗമണിയിൽ പൊഴിഞ്ഞു വീണു

“ആശാനേ ,,,, ”

നാഗമണി തിളങ്ങി

“ആശാന് അറിയുമായിരുന്നോ ഞാൻ ഇവിടത്തെ കുട്ടി ആയിരുന്നു എന്ന് ?”

“ഉവ്വ് ” എന്ന അർത്ഥത്തിൽ നീല നിറത്തിൽ പ്രകാശിച്ചു.

“അപ്പൊ ഇതൊക്കെ മഹാദേവന്റെ തീരുമാനം തന്നെ ആയിരുന്നോ എന്നെ ഈ മിഥിലയിൽ എന്റെ അച്ഛന്റെ തറവാട്ടിൽ തന്നെ എത്തിച്ചതും എല്ലാം ”

നാഗമണി അതുകേട്ടു അവന്റെ കൈയിൽ ഇരുന്നു സ്വർണ വർണ്ണത്തിൽ ഒന്ന് പ്രകാശിച്ചു

സുവർണ്ണ പ്രകാശം അവിടെ ആകെ നിറഞ്ഞു

“എന്റെ വിഷമമൊക്കെ മഹാദേവൻ മാറ്റുക ആയിരുന്നല്ലേ ?”

“അതെ എന്ന അർത്ഥത്തിൽ വീണ്ടും സുവർണ്ണമായി പ്രകാശിച്ചു

“ഇപ്പോ പലതും വ്യക്തമായി വരുന്നുണ്ട് ,, അമ്മക്ക് മഹാദേവൻ എന്നാല്‍ പ്രാണനായിരുന്നു , അച്ഛന് മഹാവിഷ്ണുവും ,, അച്ഛന്റെ ശരിക്കും  പേര് ശ്രീനിവാസനാരായണൻ , വല്യച്ചന്റെ പേര് പരമേശ്വര നാരായണൻ ,, ഞാൻ ജനിച്ചപ്പോൾ ഭദ്രാമ്മ എനിക്ക് പറഞ്ഞ പേര് ആദിത്യൻ എന്നായിരുന്നു  അമ്മക്ക് ശങ്കരൻ എന്നിടാനായിരുന്നു അച്ഛനു നാരായണൻ എന്നും , ഒടുവിൽ എന്റെ കാതിൽ ചൊല്ലിയ പേര് ആദിശങ്കർ നാരായണൻ എന്ന് ,, സ്‌കൂളിൽ ചേർക്കുമ്പോ വലിയ പേര് ആയതു കൊണ്ട് ചെറുതാക്കാൻ പറഞ്ഞു , അമ്മയുടെ ഇഷ്ടം നോക്കി ആദിശങ്കര൯ എന്ന് ആക്കി.. മണിയേട്ടന്റെ ശരിക്കും പേര് നരേന്ദ്ര നാരായണൻ , വെങ്കിടി മോന്റെ പേര് വെങ്കിടേശ നാരായണൻ , നീലാംബരി മാമി പാട്ടി അമ്മയുടെ സഹോദരന്റെ  മകന്റെ ഭാര്യ ആണ് , ഭാർഗവ ഇല്ലത്തെ അല്ല , മണിയേട്ടൻ , നളിനി അക്ക , പിന്നെ ആരും അറിയാത്ത ഞാനും ,,ഈ ആദിശങ്കരനാരായണനെന്ന അപ്പുവു൦ .

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.