അപരാജിതന്‍ 17 [Harshan] 11663

“അപ്പു ,,,മണിക്കുട്ടന്റെ അപാവുക് പതിനെട്ടു വയസുള്ളപ്പോ ആണ് ഇളയതായി അനിയൻ ജനിച്ചത്, ,,,, ശ്രീനിവാസനാരായണൻ എന്നായിരുന്നു പേര് ,,  ചീനു എന്നാണ് അദ്ദേഹം അവനെ വിളിച്ച്കൊണ്ടിരുന്നത് ,,  രണ്ടു വയസുള്ളപ്പോ അപ്പയും അതായതു പാട്ടിയമ്മയുടെ ഭർത്താവു മരണപ്പെട്ടു.

മണിക്കുട്ടന്റെ അച്ഛന് ചീനുവിനെ  ജീവൻ ആയിരുന്നു ,,ഒന്നാമത് പ്രായമായപ്പോ ഉണ്ടായ അനിയൻ അല്ലെ ,,, താഴത്തും തലയിലും വെക്കാതെ ആണ് വളർത്തിയത് ,, ചീനുവിനും  അതുപോലെ തന്നെ ,,,അണ്ണനെ വലിയ സ്നേഹം ആയിരുന്നു ,,, സംസാരിക്കില്ലായിരുന്നു ചീനു ,, എന്നാലും അണ്ണനെ മാത്രം ശബ്ദം ഉണ്ടാക്കി വിളിക്കും ‘അവ്വ ‘ എന്ന് ,,,, ആ വാക്കു മാത്രെ പറയുമായിരുന്നുള്ളു ,,

“അത്ഭുതത്തോടെ വിറയലോടെ അപ്പു ആ ബെഡിൽ ഇരുന്നു , വല്യമ്മ പറയാൻ പോകുന്നത് ശ്രദ്ധിച്ചു

തന്റെ അച്ഛൻ തന്നെ ,,, ശ്രീനിവാസനാരായണൻ ,,,,അവ്വ എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്ന  ചീനു ,,

“അണ്ണന്റെ പുറകിൽ നിന്നും മാറില്ലായിരുന്നു ചീനു,, അവനെ കുളിപ്പിക്കുന്നതും കഴിപ്പിക്കുന്നതും എടുത്തുകൊണ്ടു നടന്നു ഉറക്കി കൊണ്ടിരുന്നതും ഒക്കെ അവന്റെ അവ്വ തന്നെ ആയിരുന്നു ,, മണിക്കുട്ടന്റെ അപ്പ ..

അഞ്ചു വയസൊക്കെ ആയി,, ചീനുവിന് വേണ്ടി ഒരു വഴിപാട് ഉണ്ടായിരുന്നു തിരുവെങ്കിടാചല പെരുമാൾ ക്ഷേത്രത്തിൽ അത് ഇവിടെ നിന്നും ഒരുപാട് ദൂരം ഉണ്ട് , ട്രെയിൻ ഒക്കെ കയറി പോകണ൦ ,, ചീനു സംസാരിക്കാതിരുന്ന കാരണം അവിടെ കൊണ്ടുപോയി പൂജകൾ നടത്താൻ ഉപദേശിച്ചിരുന്നു
അങ്ങനെ ,,,എല്ലാരും കൂടെ പോയ സമയത്ത് ആണ് ,,ട്രെയിനിൽ വച്ചു ചീനുനെ കാണാതെ പോയത് തിരക്കിൽ പെട്ട് ,,”

വല്യമ്മ കണ്ണുകൾ തുടച്ചു

ഒരുപാട് ഇടത്തു കരഞ്ഞ് നിലവിളിച്ചു എല്ലാരും തിരഞ്ഞു
പക്ഷെ കണ്ടുകിട്ടിയില്ല അവനെ

അതോടെ മണിക്കുട്ടന്റെ അപ്പ ആകെ മനസു കൊണ്ട് തളർന്നു പോയി

മക്കളെക്കാൾ സ്നേഹം ആയിരുന്നു ചീനുവിനോടു  ,,എവിടെ എന്നറിയാതെ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ,,എന്നും കാത്തിരിക്കും ,പ്രാത്ഥിക്കും അവനെ  ഒന്ന് കാണാൻ ഭാഗ്യം കിട്ടാൻ ,,,പക്ഷെ ,,,,,,,,,,,,” വല്യമ്മ ഒന്ന് വിതുമ്പി

“മരിക്കുമ്പോളും ,,,,ആ സങ്കട൦ കൊണ്ട മരിച്ചത് ,,, ചീനുവിനെ   കാണാൻ പറ്റാത്ത  സങ്കടത്തിൽ ,,”

പിന്നെ കുറെ നേരം വല്യമ്മ ഒന്നും മിണ്ടാതെ ഇരുന്നു

അപ്പു ആകെ സങ്കടത്തിൽ ആയി

“വെല്യമ്മേ ,,, ആ ചീനുവിന്റെ മകൻ ആണ് ഞാൻ ” എന്ന് പറയണം എന്നു  അവന്റെ മനസു വെമ്പി എങ്കിൽ പോലും അവനു അത് പറയാൻ ഭയം ആയിരുന്നു ,,തന്നെ അവിശ്വസിക്കുമോ ,,, തന്നോടുള്ള ഇഷ്ടം പോകുമോ ,,എന്നുള്ള ഭയം

“ചീനുവിന് ,,, മരങ്ങളും ചെടികളും ഒക്കെ വലിയ ഇഷ്ടമായിരുന്നു ,,മണിക്കുട്ടന്റെ അപ്പയെ സംസ്കരിച്ചതും

ചീനു ചെടികൾ നട്ടു വളർത്തി കൊണ്ടിരുന്ന മണ്ണിൽ ആണ് ,,,  അന്ന് തിരുവെങ്കിടാചലം പോകുന്നതിന്റെ അന്നു അവൻ അവന്റെ കൈകൊണ്ടു നട്ടതാണ് ആ പാരിജാതം അമ്പതു കൊല്ലത്തിനു മേലെ ആയിക്കാണും ,,, ചീനു  നട്ട പാരിജാതത്തെ അതെ പോലെ പരിപാലിച്ചതു അദ്ദേഹം ആണ് ,,, എല്ലാ ദിവസവും കിടക്കുംമുന്പ്  ഒരു വട്ടം എങ്കിലും ആ മരച്ചുവട്ടിൽ പോയി ഇരിക്കും പോരുമ്പോ കെട്ടിപിടിച്ചു സങ്കടപ്പെട്ടു വരും ,,അത്രേം സ്നേഹം ആയിരുന്നു അദ്ദേഹത്തിന് ,,,അദ്ദേഹം വളർത്തിയ കുട്ടി അല്ലെ ,,,അദ്ദേഹത്തിന്റെ ചീനു

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞോഴുകി “വല്യച്ചന് , തന്റെ അച്ചനെ ഒരുപാട് സ്നേഹം ആയിരുന്നു എന്ന വിവര൦ അറിഞ്ഞപ്പോള്‍

“അദ്ദേഹം പറഞ്ഞത് കൊണ്ടാ ആ പാരിജാതത്തിനു അടുത്തായി ദഹിപ്പിച്ചത് ,, അതാകുമ്പോ അനിയന്റെ കൂടെ എപ്പോളും ഇരിക്കാമല്ലോ എന്ന് കരുതി”

വല്യമ്മ ഓർമ്മകൾ ഒകെ പറഞ്ഞപ്പോൾ തികട്ടി വന്ന സങ്കടം ഒതുക്കി ഒന്നും പറയാതെ പാട്ടിയമ്മയുടെ കാര്യങ്ങൾ നോക്കാനായി ഇരുന്നു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.