അപരാജിതന്‍ 17 [Harshan] 11663

“എന്റെ ഭദ്രാമ്മ പറഞ്ഞിട്ടുണ്ട് അച്ഛൻ അഞ്ചോ ആറോ വയസുള്ളപ്പോ ആണ് സായിആശ്രമത്തിൽ എത്തിയത്,, സംസാരിക്കില്ലായിരുന്നു , ആകെ ഒരു വാക്ക് മാത്രേ അച്ഛൻ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്നത് “അവ്വ” എന്ന് ,,, അത് മാത്രേ വഴങ്ങുമായിരുന്നുള്ളു,, പിന്നെ വൈകി ആണ് സംസാരിക്കാൻ ഒക്കെ ആയത് ,,

അതുകേട്ടപ്പോ പാട്ടിയുടെ കണ്ണുകളില്‍ അതിശയവും ആനന്ദവും തിരതല്ലുന്ന പ്രതീതി ആയിരുന്നു

അപ്പു പാട്ടിയുടെ കൈ പിടിച്ചു പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു

അച്ഛൻ ആശ്രമത്തിൽ വളർന്നതും അമ്മയെ കണ്ടതും കല്യാണം കഴിച്ചതും അപ്പു ഉണ്ടായതും ഒടുവിൽ കാണാതെ ആയതും എല്ലാം

“പാട്ടിയമ്മ അവന്റെ മുഖത്ത് നോക്കി കണ്ണീരോടെ നാരായണ എന്ന് ജപിച്ചു കൊണ്ട് അവൻ പറയുന്നതെലാം കേട്ടിരുന്നു

അവന്റെ കൈയിൽ പാട്ടിയമ്മ മുറുകെ പിടിച്ചിരുന്നു

അപു തീർച്ചപെടുത്തിയിരുന്നു
ആരോടും ഇത് പറയില്ല എന്ന് ,,,

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ ക്ഷേത്രത്തിൽ നിന്നും തിരികെ വന്നു

ഇനി രണ്ടു മണിക്കൂർ കഴിഞ്ഞു വേണം വീണ്ടും ക്ഷേത്രത്തിൽ പോകാൻ
നരൻ അവരെ അവിടെ ആക്കി തിരികെ പോയി

“അപ്പു ,,,” ബുദ്ധിമുട്ടായോ മോന് ,,?” വല്യമ്മ ചോദിച്ചു
“അവൻ മുഖത്തെ വിഷമം ഒക്കെ നല്ലപോലെ മറച്ചു വെച്ചിരുന്നു
“എന്താ എന്റെ മോന്റെ മുഖത്തു ഒരു വാട്ടം പോലെ ” അവന്റെ മുഖം കണ്ടു വല്യമ്മ അവന്റെ അടുത്ത് വന്നു കവിളത്തു  തലോടി ചോദിച്ചു
“ഒന്നൂല്ല വെല്യമ്മേ ,,,ഒന്നൂല്ല ,,,”

അപ്പോളേക്കും നളിനിയും വൈഗയും ഒക്കെ അങ്ങോട്ടേക് വന്നു

“അപ്പു പാട്ടിയെ എടുത്തുകൊണ്ടു പോയതും പാരിജാതമരത്തിനടുത്തു പോയതും ഒക്കെ പറഞ്ഞു
“എല്ലാം അതിശയത്തോടെ അവർ കേട്ടിരുന്നു

“വെല്യമ്മെ ,,”
“എന്താ അപ്പു ?”
“ഈ ഫോട്ടോയിൽ ആരാ ,,,,,,,,,?’
അപ്പു ആ ഫോട്ടോ ചൂണ്ടി ചോദിച്ചു

അത് കേട്ടപ്പോ വല്യമ്മയുടെ മുഖം ഒന്ന് മാറി ഒരു സങ്കടം പോലെ

അവർ അപ്പുവിനെ കുറച്ചു നേരം നോക്കി

“ഇവിടത്തെ കുട്ടി ആയിരുന്നു അവൻ  ചീനു ”
ചീനുവോ ?” അതിശയത്തോടെ അപ്പു ചോദിച്ചു
അപ്പൊ അച്ഛന്റെ പേര് ചീനു  എന്നാണോ അവൻ മനസിൽ ആലോചിച്ചു

അതെ അപ്പു ,,,, ശ്രീനിവാസ നാരായണൻ ,, ഈ കിടക്കുന്ന അമ്മയുടെ ഏറ്റവും ഇളയ മകൻ ,,എന്റെ മരണപ്പെട്ട ഭർത്താവിന്റെ ഇളയസഹോദരൻ ‘

‘ഒരു ഞെട്ടൽ ആയിരുന്നു അപ്പുവിന്,,,,
അപ്പൊ ,താൻ അറി യാതെ വല്യച്ഛൻ വല്യമ്മ എന്ന് വിളിച്ചത് സത്യം തന്നെ ആണ് ,,,

അവന്റെ ഉള്ളു സന്തോഷം കൊണ്ട് നിറവാർന്നു ,,”

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.