അപരാജിതന്‍ 17 [Harshan] 11663

ഭാര്‍ഗവഇല്ലത്ത്

ആ ഫോട്ടോയില്‍ അപ്പു നല്ലപോലെ നോക്കി

ഒരു യുവാവ്  കസേരയില്‍ ഇരിക്കുന്നു

കൂടെ ഒരു നാലോ അഞ്ചോ വയസുള്ള ഒരു ആണ്‍കുട്ടി കസേരയുടെ കൈയില്‍ യുവാവിനോടു ചേര്‍ന്നിരിക്കുന്നു.

അവന്‍ ആ കുട്ടിയുടെ മുഖത്തേക് സൂക്ഷിച്ചു നോക്കി

അവന്റ്റെ കൈ കാലുകള്‍ വിറച്ച് പോയി

ചെവിയിലൂടെ തണുത്ത കാറ്റ് അടിക്കുന്ന പ്രതീതി

ദേഹമാകെ ഒരു വൈദ്യുതആഘാതം ഏറ്റ അവസ്ഥ

അവനാ ഫോട്ടോ കൈയിലെക് എടുത്തു

അപ്പുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി

അവന്‍ ആശ്ചര്യത്തോടെ പാട്ടിയമ്മയെ നോക്കി

“നാരായണ ,,എന്നു വിളിച്ച് അങ്ങോട് നോക്കി കിടക്കുന്നു

“അച്ഛന്‍ ,,,,എന്റെ അച്ഛന്‍ ,,,,,,,,,,,,,,,,,,അച്ഛന്‍ ,,,,,,,,,,,,,,,,,,,,,,,”

അവന്റെ മുഖമാകെ സന്തോഷം കൊണ്ട് പൊട്ടിതെറിക്കുന്ന സന്തോഷം നിറഞ്ഞു

പണ്ട് സായി ആശ്രമത്തില്‍നിന്നും പഴയ ആല്ബം തപ്പിയപ്പോ ലക്ഷ്മി അമ്മക്ക് അച്ചന്റെ ഫോടോ കിട്ടിയിരുന്നു , ഒരുപാട് കൊല്ലങ്ങൾക്കു മുന്നേ സായിഗ്രാമത്തിൽ എടുത്ത ഫോട്ടോ ,, അച്ഛൻ സായിഗ്രാമത്തിൽ എത്തിയ സമയത് ,,, അതിലെ അച്ഛന്റെ മുഖം ഇപ്പോളും നല്ലപോലെ ഓർമ്മ ഉണ്ട്

“എന്റെ അച്ഛന്‍  ,,,,,,,,,,,,,,,,,,,,,,,” അവനാ ഫോടോ എടുത്തു കൊണ്ട് ഓടി പാട്ടിയമ്മയുടെ അടുത്തേക് ചെന്നിരുന്നു

“വെറുതെ അല്ല ,,എല്ലാരോടും ഒരുപാട് അടുപ്പം തോന്നിയത് ,,അപ്പൊ ,,അപ്പൊ എന്റെ അച്ഛൻ ഈ കുടുംബത്തിൽ നിന്നും തന്നെ ,,,,,അതെ ,,,,അപ്പോ എന്റെ അച്ഛൻ ഭാർഗവഇല്ലത്തെ കുട്ടിയാ ,,,അപ്പൊ ഞാനും ഈ ഇല്ലത്തെ ,,,,കുട്ടിയാ ,,,,,,,,,,,,,,,,,,,,,”അവൻ സ്വയം പറഞ്ഞു

പാട്ടിയമ്മെ ,,,പാട്ടിയമ്മേ ,,,,,,,,അവന്റെ വിളി കേട്ട് പാട്ടിയമ്മ അവനെ നോക്കി

അവൻ ആ ഫോട്ടോ കാണിച്ചു

എന്നിട്ടു ആ കുട്ടിയുടെ ഭാഗത്തു തൊട്ടു

അവൻ അങ്ങ് ആവേശഭരിതനായി മാറി

“എന്റെ ,,അച്ഛനാ ,,,,എന്റെ അച്ഛനാ ,,,,,,,,,,,,,,,,,,,,,,,,,,,,,അച്ഛനാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അവനു മുഴുമിപ്പിക്കാൻ പോലും പറ്റിയില്ല ,,,,അത് ഒരു പൊട്ടിക്കരച്ചിലിൽ ആണ് അവസാനിച്ചത് ,,,,,,,,,,സങ്കടവും സന്തോഷവും ,,,”

അവന്റെ ആ വാക്കുകൾ കേട്ട് പാട്ടിയമ്മയുടെ മുഖത്ത് പുഞ്ചിരിയും  കണ്ണീരും ഒക്കെ നിറഞ്ഞു

അപ്പു പാട്ടിയമ്മയുടെ കൈ പിടിച്ചു ഉമ്മ വെച്ചു

“അപ്പൊ ,,,,,,,,,,,,,,,,,,,,,,എന്റെ സ്വന്തം പാട്ടിയമ്മ ആണോ ,,,,ആണോ ,,,,,,,,,,അല്ലെ ,,,,,,”

“നാരായണ ,,,,,,,,,,,,,,,,,,: ചിരിച്ചുകൊണ്ടു അവർ അവന്റെ മുഖത്തു തലോടി ,,,,,അവരുടെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുക ആയിരുന്നു

“അപ്പൊ ,,,,,,,,,,,,,,,,അപ്പൊ ,,,,,,,,,,,,,,അപ്പൊ ,,,,,,,,,,,,,,,,,,,,,,,,,,അവനു വാക്കുകൾ തടയൽ ആയി ,,,,,,അപ്പു ,,,,കുടുംബം ഒന്നും ഇല്ലാതാവനല്ല,,,പാട്ടിയമ്മെ ,,,ഈ കൂടെ നില്കുന്നത് മണിയേട്ടന്റെ അച്ഛനാണോ ,,,”

അവൻ ആ ഫോട്ടോയിൽനോക്കി ഇരുന്നു

അവന്റെ കണ്ണുകൾ ഒകെ നിറഞ്ഞൊഴുകി ,,,

“ന്റെ ,,,,,മാഷേ ,,,,,,,,,,,,,,,,,അപ്പൊ ,,,,,,,,,,,,,,രക്തത്തിന്റെ വഴി തേടി എന്നെ മിഥിലവരെ എത്തിച്ചത് എന്റെ അച്ഛന്റെ കൂടെ കുടു൦ബം കാണിച്ചു തരാൻ ആയിരുന്നോ ,,,,,,,,,,,,,,,,,,,അവൻ പാട്ടിയമ്മയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ,,,,,,,

“എല്ലാര്ക്കും ഒരുപാട് സന്തോഷം ആകും ,, ഇതറിയുമ്പോ ” അവൻ കരച്ചിൽ നിറഞ്ഞ ചിരിയോടെ പറഞ്ഞു

“മറ്റു വാക്കുകൾ സ൦സാരിക്കാൻ ആകില്ലെങ്കിൽ പോലും നാരായണ എന്ന് പറഞ്ഞു അവർ അവന്റെ കവിളിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു

അല്പം കഴിഞ്ഞപ്പോൾ ആണ് അവൻ സ്വബോധത്തിലേക് വന്നത്

അവൻ ഒന്നും മിണ്ടാത്തെ കണ്ണ് തുടച്ചു ആ ഫോട്ടോ തിരിച്ചു കൊണ്ട് വെച്ചു.

പാട്ടിയമ്മ അവനെ നോക്കി

അവൻ അടുത്ത് വന്നിരുന്നു

കണ്ണൊക്കെ തുടച്ചു

“പാട്ടിയമ്മെ ,,,, അപ്പൂന്റെല് ,,,തെളിവ് കാണിക്കാൻ അച്ഛന്റെ ഒരു ഫോട്ടോ പോലും ഇല്ല ,,, സായിഗ്രാമത്തിലും ഇല്ല ,,,, ,, കൈയിൽ ഉണ്ടായിരുന്നത് ,ഒക്കെ അപ്പു നശിപ്പിച്ചു കളഞ്ഞു ,, ”

“അപ്പൂന് ,,,ഭാഗ്യം ഇല്ല ,,പാട്ടിയമ്മെ ,,,ഒരു സാധാരണ വീട് ആയിരുന്നെങ്കിൽ പറയായിരുന്നു ,,,ഇതിപ്പോ ഇത്രയും വലിയ സ്വത്തും വീടും ഒക്കെ ഉള്ളിടത്തു എങ്ങനെയാ ഇത് അപ്പു പറയാ ,,,ആരും വിശ്വസിക്കില്ല ,,അപ്പൂന് ഉറപ്പാ ,,,,,,,,,,,,,,,,ആരും വിശ്വസിക്കില്ല ,,,, ” അത് പറയുമ്പോൾ അവൻ വിതുമ്പുക ആയിരുന്നു

“കേൾക്കുന്നവർ എന്താ പറയാ ,,,,,,,,,ഈ സ്വത്തൊക്കെ കണ്ടു കള്ളം പറയാന്നല്ലേ ,,, അപ്പൂന്റെ അച്ഛൻ കള്ളനാണെന്ന പറയുന്നേ ,,, എവിടെയോ പോയതാ ,,,പിന്നെ കണ്ടിട്ടേ ഇല്ല ,,, അതോണ്ട് ഇതൊന്നും ആരും വിശ്വസിക്കില്ല ,, അപ്പു കള്ളം പറയണതാണെന്നേ എല്ലാരും ചിന്തിക്കൂ ,,,,,,,,,,,,,,,,”

അപ്പു കണ്ണുകൾ തുടച്ചു

“ഇപ്പോ മണിയേട്ടനും വല്യമ്മയും നളിനി അക്കയും ഒക്കെ അപ്പൂന് ഒരുപാട് സ്‌നേഹം തരുന്നുണ്ട് ,,,അപു ഇതൊക്കെ പറഞ്ഞ അവരൊക്കെ അപ്പൂനെ വെറുക്കും ,,,,,കള്ളനെന്നു വിളിക്കും ,,, തെളിവായി ഒന്നൂല്ല അപ്പൂൻറെ കൈയിൽ ,,,,,,,,,ഒരു ഫോട്ടോ പോലും ,,,,,,,,,,,,,,,,,,,,”

“വേണ്ട പാട്ടിയമ്മെ ,,,അപ്പു പറയില്ല ,,,, പറയാൻ പറ്റില്ല ,,, ആരും വിശ്വസിക്കോം ഇല്ല ,,അതോണ്ടാ പറയാത്തെ ,,ഒരുപാട് പേരൊന്നും അപ്പൂനെ അങ്ങനെ സ്നേഹിക്കാൻ ഇല്ല ,,,സ്നേഹിക്കുന്ന കുറച്ചു പേരിൽ ഇവിടെ ഉള്ളോരും ഉണ്ട് ,,,,അതൊക്കെ ഇല്ലാതെ ആക്കാൻ അപ്പുനു സാധിക്കില്ല ”

അവൻ കണ്ണൊക്കെ തുടച്ചു

“പാട്ടിയമ്മ നിറയുന്ന കണ്ണുകളോടെ അവനെ നോക്കി “നാരായണാ ” എന്ന് ഉരുവിട്ടു

“എന്തായാലും ആരോടും പറയാൻ പറ്റിയില്ലെങ്കിൽ പോലും തിരിച്ചറിയാൻ ,പറ്റിയില്ലേ അത് മാത്രം മതി ,, അപ്പു അമ്മയെ തേടി വന്നതാ ,,,, അത് കണ്ടു പിടിക്കാം ,,,,,,,,,,,,ഇവിടെ വിരുന്നുകാരൻ ആയി വന്നതല്ലേ ,,,അങ്ങനെ തന്നെ മതി ,, ഇവിടെ നിന്നു പോകുമ്പോളും വിരുന്നുകാരൻ ആയി തന്നെ പോയാ മതി ,,,ആരോടും അപ്പു പറയുന്നില്ല ,,,, ഇങ്ങനെ തന്നെ അപ്പു ഇരുന്നോളാ൦ ,,,,”

“ഒരുപാട് കൊല്ലം കഴിഞ്ഞു കണ്ടെത്തിയതു പോലും തെളിവൊന്നും ഇല്ലാത്തോണ്ട്  അതൊന്നും ആരോടും പറയാൻ പോലും പറ്റാൻ സാധിക്കാത്ത ഒരു ആൾ ആണ് അപ്പു ,,,അങ്ങനെ തന്നെ ഇരുന്നോട്ടെ,,,,,,,,,,,,,,”

അവൻ പാട്ടിയമ്മയുടെ കൈ പിടിച്ചു ചുണ്ടിൽ ചേർത്ത് പിടിച്ചു മുത്തം കൊടുത്തു ,,

“ഞാൻ പറയുന്നത് കള്ളം ഒന്നുമല്ല ,പാട്ടിയമ്മെ ,,, ജയദേവൻ എന്നാണ് അച്ഛന്റെ പേര് അമ്മയുടെ പേര് ലക്ഷ്മി ,,, കള്ളമായി തോന്നുന്നുണ്ടോ പാടിയമേ ,,” അവൻ സങ്കടത്തോടെ ചോദിച്ചു

“അവർ സങ്കടത്തോടെ നാരായണാ ,,,,,,,,,,,,,എന്ന് ജപിച്ചു അവന്റെ കവിളിൽ കൈ എത്തിച്ചു തലോടി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.