അപരാജിതന്‍ 17 [Harshan] 11663

അപ്പുവിന് അപ്പോളും ഒരുകാര്യം മാത്രം മനസിലാകുന്നുണ്ടായിരുന്നില്ല എന്തിനാണ് ആ പാരിജാതം തന്നെ വല്ലാതെ ആകർഷിക്കുന്നത് എന്ന് ,,എന്തിനാണ് ആ പാരിജാതത്തെ സ്പ൪ശിച്ചപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞത് എന്നും,,

അപ്പു ഇല്ലത്തേക്ക് കയറി

ആ ഇല്ലത്തെ ആരുമല്ലാതിരുന്നിട്ടു കൂടി ഇങ്ങനെ വിശ്വാസത്തോടെ തന്നെ എല്ലാം ഏല്പിച്ചു പോകുന്ന വല്യമ്മ അവനെന്നും അത്ഭുതം ആയിരുന്നു

അപ്പു , പാട്ടിയമ്മയുടെ മുറിയിൽ ചെന്നു

 

“നാരായണാ ,,,,,,,,,,,,,,,,,,,,,,,നാരായണാ ,,,,,,,,,,,,,,,,,,,,,,” എന്ന് അവ്യക്തമായി പാട്ടിയമ്മ ജപിക്കുന്നുണ്ടായിരുന്നു

തല ഇടത്തേക്ക് തിരിച്ചു കണ്ണ് നിറയുന്നുമുണ്ടായിരുന്നു

അപ്പു പാട്ടിയമ്മയുടെ ഇടം ഭാഗത്തു വന്നിരുന്നു

അപ്പുവിനെ കണ്ടപ്പോൾ ആ മുഖത്ത് സന്തോഷം നിറഞ്ഞു

“നാരായണാ ,,,,,,,,,,,,,,,,,,,നാരായണാ ,,,,,,,,,,,,,,,,,,,,,,,,,” എന്ന് ജപിച്ചു

അപ്പു പാട്ടിയമ്മയുടെ കണ്ണ് തുടച്ചു

“പാട്ടിയമ്മ എന്തിനാ കരയുന്നത് ,,,,അപ്പു ഇവിടെ ഉണ്ടല്ലോ ,,അവരൊക്കെ ഇപ്പൊ വരും ,,, അമ്പലത്തിൽ പൂജക്കായി പോയതാ ,,,ഇന്നല്ലേ അവിടെ രതോത്സവം ഒക്കെ നടക്കുന്നത് ”

അതുകേട്ടു അവർ അവനെ ഒന്ന് നോക്കി

അപ്പു പാട്ടിയമ്മയുടെ കൈ ഒക്കെ പിടിച്ചു വിരൽ ഒക്കെ പതുക്കെ വലിച്ചു

പതുക്കെ കൈ ഒക്കെ തടവി

“അപ്പു എങ്ങോട്ടും പോണില്ല ,,ഇവിടെ ഉണ്ട് ,,,പാട്ടിയമ്മക് വെള്ളം  വേണോ ,,, ?” അവൻ ചോദിച്ചു

അവർ കണ്ണുകൾ അടച്ചു

“പിന്നെ എന്താ പാട്ടിയമ്മക്ക് വേണ്ടത് ?”

“നാരായണ ,,,,,,,,,,,,,,,,,,,” എന്ന് മാത്രം അവർ അവ്യക്തമായി ജപിച്ചു

“എന്താ പാട്ടിയമ്മ പറയുന്നത് ,, ” അവനൊന്നും മനസിലാകുന്നില്ല

“പെട്ടെന്ന് ഒരു ഉൾവിളി പോലെ ,,,അവനൊരു തോന്നൽ വന്നു

“വല്യച്ഛന്റെ അസ്ഥി തറയിൽ പോണോ ,,,അതാണോ ?”

“അത് കേട്ടതും അവരുടെ മുഖം ഒന്ന് തിളങ്ങി , മുഖത്ത് പുഞ്ചിരി വന്നു

“അപ്പോൾ അത് തന്നെ ,,” അവൻ സ്വയം പറഞ്ഞു

“അപ്പു കൊണ്ടാവാട്ടോ ,,,” എന്ന് പറഞ്ഞു പാട്ടിയമ്മയെ സൂക്ഷിച്ചു ശ്രദ്ധപൂർവം അപ്പു കൈയിൽ എടുത്തു അവിടെ നിന്നും നടന്നു

“അപ്പൊ ,,,പാട്ടിയമ്മ ,,ഇതായിരുന്നുല്ലേ ആഗ്രഹിച്ചിരുന്നത് ,,,ഇവർക്ക് അത് മനസിലായി ,കാണില്ല ,,” അപ്പു പാട്ടിയമ്മയെയും കൊണ്ട് നടന്നു ആ ഭൂമിയിൽ എത്തി

എന്നിട്ടു കത്തിച്ചു വെച്ച വിളക്കിരിക്കുന്ന അസ്ഥി തറക്കു മുന്നിലായി നിന്നു

പാട്ടിയമ്മ കുറച്ചു നേരം തറയിൽ നോക്കി

കണ്ണൊക്കെ ചെറുതായി നനവാർന്നു

പിന്നെ തല തിരിച്ചു ആ പാരിജാത മരത്തെ നോക്കി

അപ്പു പാട്ടിയമ്മയെ കൈയിൽ എടുത്തു ആ പാരിജാതമരത്തിനു സമീപത്തേക്കു ചെന്നു

തലേന്ന് രാത്രീ പൂവിട്ട പാരിജാതം സൗരഭ്യമാർന്നതു ആയിരുന്നു

“നാരായണാ ,,,,,,,,,,,,,,,,,,,,നാരായണാ ” എന്ന് നിറഞ്ഞ കണ്ണുകളോടെ പാട്ടിയമ്മ ജപിച്ചു

അപ്പു ആ പൂവിട്ടു നിൽക്കുന്ന പാരിജാതമരത്തെ നോക്കി

സ്വർഗീയമായ ദിവ്യമായ സുഗന്ധം ആയിരുന്നു ആ സമയം നിറഞ്ഞത്

ഒരു ഇളം കാറ്റു മെല്ലെ വീശി

ആ ഇളം കാറ്റിൽ പാരിജാത മരച്ചില്ലകൾ ഉലഞ്ഞു പാരിജാതപൂക്കൾ ഇരുവരുടെയും ദേഹത്തേക് പൊഴിഞ്ഞു വീണു ,,,,

അല്പം നേരം അവർ അവിടെ നിന്നു

കുറെ കഴിഞ്ഞു പാട്ടിയമ്മയെയും കൊണ്ട് തിരികെ ഇല്ലത്തേക്കു തിരിച്ചു.

പാട്ടിയമ്മയെ കിടക്കയിൽ കിടത്തി

അവർ തല ഇടത്തേക്ക് തിരിച്ചു  നാരായണ എന്ന് ജപിച്ചു കണ്ണുനീർ വാർത്തു കൊണ്ടിരുന്നു.

അത് കണ്ടു അപ്പുവിന് വലിയ സങ്കടവും ആയി.

അവൻ ആ കണ്ണുകൾ ഒക്കെ ഒപ്പി

പാട്ടിയമ്മക്കു വെള്ളം സ്പൂണിൽ കോരി കുടിപ്പിച്ചു

<<<<<<O >>>>>>>>

ഭാർഗവരാമ ക്ഷേത്രത്തിൽ

ഭാർഗവ ഇല്ലത്തെ തലമുറകളും മറ്റു വൈഷണവ ബ്രാഹ്മണരും അതുപോലെ പൊതുജനങ്ങളും പൂജയിൽ പങ്കു കൊള്ളുക ആണ്. പൂജയുടെ യജമാനസ്ഥാനം നരന് ആണ്. പൂജ മന്ത്രങ്ങളോടൊപ്പം ഹോമകുണ്ഡത്തിൽ ഹവിസ്സ് അർപ്പിക്കുന്നുണ്ട്.

കോവിലിനു പുറത്തു മൂന്നാൾ  പൊക്കമുള്ള മരം കൊണ്ടുള്ള തേര് തയാർ ആണ്

അര ആൾപ്പൊക്കമുള്ള എട്ടു മരചക്രങ്ങൾ

മുകളിലേക്കു ഗോപുരം

ഗോപുരത്തിൽ വിഷ്ണു അവതാരങ്ങൾ കൊത്തിവെച്ചിരിക്കുന്നു

മുന്നിലായി മരത്തിന്റെ ഏഴുകുതിരകളെ ഉണ്ടാക്കി വെച്ചിരിക്കുന്നു

ആ രഥത്തിനു ചുറ്റുമായി പുഷ്പ അലങ്കരങ്ങൾ

കൂടാതെ കാണിക്കയായി പഴകുലകൾ , പട്ടു വസ്ത്രങ്ങൾ അങ്ങനെ അനവധി വസ്തു വകകൾ കെട്ടി തൂക്കി ഇട്ടിരിക്കുന്നു

മുന്നിൽ ഇരുവശത്തുനിന്നുമായി മൂന്ന് ഇഴ ചേർന്നുണ്ടാക്കിയ വലിയ കയർ ആണ് രഥം വലിക്കാൻ കെട്ടി മുറുക്കി വെച്ചിരിക്കുന്നത്

ഉള്ളിലായി പീഠം

ക്ഷേത്രത്തിനുള്ളിൽ പൂജയുടെ ഇടയിൽ രക്തവർണ്ണമുള്ള മണ്ണും ഹരിചന്ദനവും ഗോരോചനവും പനിനീരും നെയ്യും തേനും ചേർത്ത് കുഴച്ചുകൊണ്ടിരിക്കുന്നു

അങ്ങനെ ഉണ്ടാക്കുന്ന മിശ്രിതത്തിൽ ആണ് ദ്വിവക്ത്രപരശുവിന്റെ രൂപം ഉണ്ടാക്കുന്നത്

അഘോരി കടത്തിക്കൊണ്ടുപോയി യഥാർത്ഥ ദ്വിവക്ത്ര പരശു തിരികെ വരുന്നത് വരെ ഇങ്ങനെ വേണം ചെയ്യുവാൻ , പക്ഷെ ഇത് ആദ്യമായി നടത്തുന്നഉത്സവം കൂടെ ആണ്

യജ്ഞവേദിയിൽ പരശുരാമ ഗായത്രി ജപിക്കുന്നു

യാഗാഗ്നിയിൽ ഹവിസ്സ് സമർപ്പിക്കുന്നു

“ഓം ,,,ജാമദഗ്ന്യയ വിദ്മഹേ

മഹാവീരായ ധീമഹി

തന്നോ പരശുരാമ പ്രചോദയാത്

അവിടെ ആകെ മുഴങ്ങുക ആയിരുന്നു

യജ്ഞവേദിയിലേക്ക് കുഴച്ചുവെച്ച മിശ്രിതം കൊണ്ടുവന്നു

അവിടെ ആണ് ദ്വിവക്ത്ര പരശു മെനഞ്ഞെടുക്കുന്ന വിധി പ്രകാരമുള്ള കർമ്മങ്ങൾ ചെയ്തു കൊണ്ടിരുന്നത്

അരമണിക്കൂർ കൊണ്ട് ദ്വിവക്ത്ര പരശു നിർമ്മിക്കപ്പെട്ടു

മൂന്ന് പുരോഹിതർ ആ ദ്വിവക്ത്രപരശു വിനെ സസൂക്ഷ്മം  അഗ്നിയിൽ സമർപ്പിച്ചു

<<<<<<<<<O>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.