അപരാജിതന്‍ 17 [Harshan] 11663

പിറ്റേന്ന് ബ്രഹ്മയാമത്തിൽ ഭാർഗ്ഗവ ഇല്ലം ഉണർന്നു.

ആരും വിളിക്കാതെ തന്നെ അപ്പുവും

എഴുന്നേറ്റപ്പോൾ തന്നെ അവൻ വേഗം കുളിച്ചു പുതു വസ്ത്രങ്ങൾ ധരിച്ചു.

നാലുമണിയോടെ വൈഗ ഓടി വന്നു അപ്പുവിനെ വിളിച്ചു

പൂജാമുറിയിലേക് ചെല്ലുവാൻ ആയി പറഞ്ഞു

ഇന്ന് പരശുരാമ കോവിലിലെ രഥ ഉത്സവ൦ ആയതിനാൽ എല്ലാം മംഗളമായി നടക്കുവാൻ ഇല്ലത്തു തിരുവിളക് പൂജ ചെയ്തു വേണം ക്ഷേത്രത്തിലേക്കു പുറപ്പെടാനായി

അപ്പു വൈഗയുടെ ഒപ്പം പൂജമുറിയിലേക്കു ചെന്നു

അവിടെ എല്ലാവരും ഉണ്ടായിരുന്നു

വല്യമ്മയും നളിനി അക്കയും മണിയേട്ടനും നീലാംബരി മാമിയും ലക്ഷ്മണ അണ്ണനും വെങ്കിടിയും

നരന്റെ സമീപത്തു അപ്പുവിനു ഇരിക്കുവാൻ ഇടം ഒഴിച്ചിട്ടിരുന്നു

വല്യമ്മ അപ്പുവിനെ വിളിച്ചു

നരന്റെ ഒപ്പം ഇരിക്കാൻ പറഞ്ഞു

അപ്പു അത് അനുസരിച്ചു അവിടെ ഇരുന്നു.

മഞ്ഞപ്പട്ടിനു മുകളിൽ വെച്ച താമ്പാളത്തിനു ഉള്ളിലായി നൂറ്റി എട്ടു ദീപം തെളിക്കാൻ പറ്റുന്ന ഏഴു തട്ടുകൾ ആയി ഉള്ള വലിയ വെള്ളിയുടെ തിരുവിളക്ക് ആയിരുന്നു മുന്നിൽ

അതിൽ നെയ് ഒഴിച്ച് തിരി ഇട്ടു ദീപം തെളിക്കുവാൻ ഉള്ള എല്ലാം ചെയ്യ്തിരിക്കുന്നു

മുന്നിലായി  വഴിയിലായിൽ പച്ചരിക്കു മുകളിലായി മഞ്ഞളും ചന്ദനവും പൂവും വെച്ച്  നിലവിളക്കു കൂടെ വെച്ചിരിക്കുന്നു , അതിൽ മുല്ലപ്പൂ ചാർത്തിയിരിക്കുന്നു.

പിള്ളയാർ ഗണപതിയെ പ്രാത്ഥിച്ചു കൊണ്ട് വെറ്റിലയിൽ മഞ്ഞൾ വെച്ച് അതിൽ ആദിമൂലമായ കറുക പുല്ലു ചാർത്തി ഗണപതിയായി കരുതി തിരുവിളക്കിനു സമീപം വെച്ച് , നിലവിളക്കിൽ ദീപം തെളിയിച്ചു   പഞ്ചലോഹമോന്തയിൽ തുളസി തീർത്ഥവും അവിലും മലരും മോദകവും പിള്ളയാർ ഗണപതിക്ക്‌ സമർപ്പിച്ചു  സമർപ്പിച്ചു ദീപാരാധന നടത്തി.

അതിനു ശേഷം കുലദേവത ആയ പരശുരാമ മന്ത്രം ജപിച്ചു വീണ്ടും നിലവിളക്കിൽ പൂക്കൾ സമർപ്പിച്ചു

അതിനു ശേഷം നവഗ്രഹങ്ങൾ തുണ ആകുവാൻ നവഗ്രഹ മന്ത്രം ജപിച്ചു പൂക്കൾ സമർപ്പിച്ചു

സർവ്വ മംഗള മാംഗല്യേ

ശിവേ സർവാർത്ഥ സാധികേ

ശരണ്യേ ത്രയംബകേ ദേവി

നാരായണി നമോസ്തുതേ

ജപിച്ചു നൂറ്റി എട്ടു ദീപങ്ങളും എല്ലാവരും കൂടെ തെളിയിച്ചു

അതിനു ശേഷം അമ്പാൾ ദേവിയെ ( പരാശക്തിയെ ) വിളക്കിലേക് പ്രാർത്ഥനയോടെ ക്ഷണിച്ചു.

കുംകുമവും അക്ഷതവും പൂക്കളും വെറ്റിലയിൽ  തിരുവിളക്കിനു മുന്നിലായി സമർപ്പിച്ചു

മന്ത്രങ്ങൾ ജപിച്ചു പാർവതി ദേവിക്കും മഹാലക്ഷ്മിക്കും സരസ്വതി ദേവിക്കും പൂജകൾ സമർപ്പിച്ചു

പരാശക്തി പൂജകൾ ചെയ്തു ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് പൂജകൾ കഴിഞ്ഞു

എല്ലാവരുടെയും നെറ്റിയിൽ ചന്ദനവും കുംകുമവും ചാർത്തി.

അവിടെ നിന്നും എല്ലാവരും എഴുന്നേറ്റു

എല്ലാവരും കൂടെ നരന്റെ അച്ഛനെ സംസ്കരിച്ച ഭൂമിയിലെക്കു നടന്നു

പാരിജാത മരത്തിനു കീഴെ ഉള്ള അസ്ഥി തറയിൽ നരനെ കൊണ്ട് വിളക്ക് തെളിയിപ്പിച്ചു

അപ്പുവും ഉണ്ടായിരുന്നു

വർഷങ്ങൾക് ശേഷം നടക്കാൻ പോകുന്ന ഉത്സവം ആണ്

ഭാർഗവഇല്ലത്തിന്റെ കുടുംബക്ഷേത്രത്തിൽ

എല്ലാവരും അവിടെ നിന്ന് പ്രാത്ഥിച്ചു

തിരിഞ്ഞു നടന്നു

അപ്പു മാത്രം അവിടെ നിന്നു.

ആ പാരിജാതമരം വിട്ടു പോകാൻ സാധിക്കാത്ത ഒരു അവസ്ഥ ആയിരുന്നു അപ്പോൾ

അവനവിടെ തന്നെ നിന്നു

പിന്നെ ആ മറച്ചുവട്ടിലേക് നടന്നു

ആ മരത്തിൽ കൈ കൊണ്ട് ഒന്ന് തൊട്ടു

കണ്ണുകൾ അടച്ചു

അവനറിയാതെ എന്തിനെന്നു പോലും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി

“അപ്പു അണ്ണേ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി

“വൈഗ ആയിരുന്നു ”

“എന്നാച്ചെ ”  അവൾ ചോദിച്ചു

“ഒന്നുമില്ല വൈഗ ”

“അയ്യയ്യോ ,,,,,എതുക്ക് അഴുവരുത് ” അവന്റെ നിറഞ്ഞ കണ്ണുകൾ നോക്കി അവൾ ആശങ്കയോടെ ചോദിച്ചു

അപ്പോൾ തന്നെ അവൾ അവന്റെ കണ്ണീർ തുടച്ചു

“ഒന്നുമില്ല ,,,വാ ,,,നമുക് പോകാം ”

അവൻ വൈഗയെയും കൂട്ടി തിരിഞ്ഞു നടന്നു

<<<<<<<O>>>>>>>

ഭാർഗവ ഇല്ലത്തെ സംബന്ധിച്ച് അന്ന് ഏറ്റവും പ്രാധാന്യമേറിയ ദിനം ആണ് , കുടു൦ബദേവതയും  ആചാര്യനുമായ  പരശുരാമന്റെ അതിവിശിഷ്ടമായ പൂജ നടക്കുന്ന ദിനം.

അന്ന് രാവിലെ നടക്കുന്ന  പരശുരാമ ക്ഷേത്രത്തിൽ  നടക്കുന്ന പൂജ ഹോമങ്ങളിൽ ആ കുടുംബത്തിൽ ഉള്ള എല്ലാവരും പങ്കെടുക്കണം അത് നിര്ബന്ധമാണ്.

എല്ലാവരും പോകാൻ ഒരുങ്ങി

അപ്പോളേക്കും പുറത്തു കാറും കൊണ്ട് പെരുമാളും എത്തിയിരുന്നു

ശപഥം ചെയ്തതിനാൽ ഉള്ളിലേക്കു വരില്ലല്ലോ

പോകാൻ നേരത്താണ് ഒരു പ്രശനം സംസാരത്തിൽ വന്നത്

ശപ്പുണ്ണിയെ രാത്രി തന്നെ കോവിലിലേക് വിട്ടു സഹായത്തിനായി

എല്ലാവരും കൂടെ പോയാൽ പാട്ടിയുടെ കൂടെ ആരും ഉണ്ടാകില്ല

പൂജ എല്ലാം കൂടെ മൂന്ന് മണിക്കൂർ ഉണ്ടാകും

അതുവരെ പാട്ടിയമ്മയെ ഒറ്റക്കാക്കി എങ്ങനെ പോകും

വല്യമ്മ വരുന്നില്ല എന്ന് പറഞ്ഞു

“അമ്മെ ,,,ഈ പൂജയിൽ നമ്മുടെ കുടുംബം എല്ലാവരും പങ്കെടുക്കണ്ടേ അപ്പൊ ‘അമ്മ വരാതെ ഇരുന്നാൽ എങ്ങനെയാ ?” നരൻ ചോദിച്ചു

നളിനി ഇരിക്കാം എന്ന് പറഞ്ഞു

പക്ഷെ കുടുംബാഗം ആയതിനാൽ നളിനിക്കും പൂജയിൽ പങ്കെടുക്കണം അത് നിയമവും ആണ്

എന്ത് ചെയ്യും ,,,,

നരൻ ശപ്പുണ്ണിയെ വിളിക്കാൻ ആയി ഫോൺ എടുത്തു

“ഞാൻ ഇരുന്നോളാ൦ ,,പാട്ടിയമ്മയുടെ അടുത്ത് ” അപ്പു എല്ലാരും കേൾക്കെ പറഞ്ഞു

“അത് വേണ്ട അപ്പു ,,,,മോനും ഈ പൂജയിൽ പങ്കെടുക്കണം ,,,ഇവിടെ വന്നിട്ട് പൂജയിലും ഹോമത്തിലും പങ്കെടുക്കാതെ ഇരുന്നാൽ എങ്ങനെയാ ,,” വല്യമ്മ അവനോട് പറഞ്ഞു

“മണിക്കൂട്ടാ ശപ്പുണ്ണിയെ വിളി ” നളിനി അക്ക പറഞ്ഞു

“ഞാൻ പറയുന്നത് നിങ്ങൾ കേൾക്കൂ ,,,, അവൻ ഇനി എപ്പോ വരാൻ ആണ് ,,,അവിടെ പൂജക്ക്‌ ഈ കുടുംബത്തിലെ എല്ലാരും വേണ്ടതല്ലേ ,,, ഞാൻ ഈ കുടുംബത്തിലെ അല്ലല്ലോ ,,,ഞാൻ പാട്ടിയമ്മക് കൂട്ടിരുന്നോളാ൦ ,,,,പറയുന്നത് അനുസരിക്കൂ ,,,,,,,,,,,,,,പൂജ കഴിഞ്ഞു നിങ്ങൾ ഇങ്ങോട്ടേക്കു വരില്ലേ ,,,

എന്റെ പാട്ടിയമ്മ അല്ലെ ,,, നിങ്ങൾ എനിക് കൂടെ വേണ്ടി പ്രാർത്ഥിച്ചാൽ മതി ”

അപ്പുവിന്റെ തുടർച്ചയായ നിർബന്ധം സഹിക്കാൻ വയ്യാതെ അവർ അതിനു വഴങ്ങി

അപ്പുവും കുളിച്ചു റെഡി ആയിട്ടും അവനെ കൊണ്ടുപോകാൻ പറ്റാതെ വന്നതിൽ എല്ലാര്ക്കും വിഷമ൦ ഉണ്ടായിരുന്നു .

“നിങ്ങൾ എന്തിനാ അതൊക്കെ ഓർക്കുന്നത് ,,,നിങ്ങൾ അവിടെ പൂജ കൊള്ളുമ്പോ ഞാനും ഇവിടെ പൂജ ചെയ്യുക അല്ലെ ,,,നമ്മുടെ പ്രായമായ കാരണവന്മാരെ നോക്കുന്നതും പരിചരിക്കുന്നതും ഒകെ പൂജ തന്നെ ആണ് ,,അതോണ്ട് പരശു രാമൻ സ്വാമി എന്നെയും അനുഗ്രഹിച്ചോളും ,,,നിങ്ങൾ ചെല്ലാൻ നോക്ക് ,,,”

അങ്ങനെ അപ്പുവിന്റെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ നിന്നും പുറപ്പെട്ടു.

<<<<<<<<<<<O>>>>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.