അപരാജിതന്‍ 17 [Harshan] 11663

പാറു തന്റെ മുറിയിൽ കിടക്കുക ആയിരുന്നു

അവൾക്ക് ആണെങ്കിൽ അപ്പുവിന്റെ ശബ്ദം കേൾക്കണം എന്നൊരു മോഹം

ഇടയ്ക്കിടെ വിളിച്ചപ്പോൾ ഒക്കെ മൊബൈൽ സ്വിച്ഡ് ഓഫ് ആയിരുന്നു

അവൾ ഫോൺ എടുത്തു അപ്പുവിനെ വിളിക്കാൻ ശ്രമിച്ചു

പക്ഷെ അപ്പോളും സ്വിച് ഓഫ് ആയിരുന്നു

കിട്ടാതെ ആയപ്പോൾ അവൾ ദേവികയെ വിളിച്ചു.

അപ്പുവിന് ആപത്തു സംഭവിക്കുന്നതായി മനസിൽ തോന്നിയതും പ്രാർത്ഥിച്ചതും ഒക്കെ പറഞ്ഞു

ദേവികക്കു പാറുവിൽ വന്ന ഈ മാറ്റങ്ങൾ ഒക്കെ ഒരു പുതു അനുഭവം ആയിരുന്നു

ദേവിക കാളയുടെ മുന്നിൽ അപ്പു പെട്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു.

“അയ്യോ ,,,,കാളയുടെ മുന്നിലോ ?” അത് കേട്ടപ്പോ പാറുവിന്റെ മനസാകെ ആശങ്കയിൽ ആയി

“ഈ അപ്പു എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ ,,, എന്നിട്ടു എന്തേലും പറ്റിയോ അപ്പൂന് ”  അങ്ങേ അറ്റം ആധിയോടെ പാറു ചോദിച്ചു

“പാറു ,,, അപ്പു ആരാ ശങ്കരൻ അല്ലെ ,,,,അപ്പു കാളയെ മലർത്തി അടിച്ചു , കൊമ്പു കുത്തിച്ചു ”

“ആണോ ,,,,,,,,,,,,കാളയെയോ ”

“ആ പാറു ,,,,,,,,,,,,”

“അപ്പൂന് എന്തേലും പറ്റിയോ ദേവൂ ,,,,”

“അപ്പൂന് എന്ത് പറ്റാൻ ,,,വീണു ദേഹമൊക്കെ ഇത്തിരി പോറിയിട്ടുണ്ട് ,,

“അയ്യോ ,,,,എന്നിട്ടു വേദന ഉണ്ടോ അപ്പൂന് ”

“ഹേയ് ,,,,,,,,,,,,,,,,,,,,,,,,,”

“ദേവു ,,നീ എങ്ങനെ ആണ് ഇതൊക്കെ അറിഞ്ഞത് ,,അപ്പൂന്റെ മൊബൈൽ സ്വിച് ഓഫ് അല്ലായിരുന്നോ ?”

“അതെ പാറു ,,,,,,,,,,അപ്പൂന് രണ്ടു നമ്പർ ഉണ്ട് ,,,ഞാൻ വിളിക്കുന്നത് പേഴ്സണൽ നമ്പറിൽ ആണ് ,,,അത് അപ്പു വളരെ വേണ്ടപ്പെട്ടവർക് മാത്രേ കൊടുത്തിട്ടുള്ളു ,,, ”

അത് കൂടെ കേട്ടപ്പോൾ പാറുവിന്റെ ഉള്ളൊന്നു സങ്കടമായി “ദേവികയുടെ കൈയിൽ അപ്പൂന്റെ പേഴ്സണൽ നമ്പർ ഉണ്ടത്രേ ,,”

പാറു സങ്കോചത്തോടെ ചോദിച്ചു  ” എനിക്ക് കൂടെ തരാവോ ദേവു അപ്പൂന്റെ ആ നമ്പർ ,,?”

ഒരു യാചനയുടെ സ്വരം ആയിരുന്നു

“ഇല്ല പാറു …… ”

“അങ്ങനെ പറയല്ലേ ദേവൂ ,,,ഞാൻ ബെസ്റ്റ് ഫ്രണ്ടല്ലേ ?”

“അതെ ,,,, അതുപോലെ തന്നെയാ അപ്പുവും ,,, ഞാൻ അവന്റെ പേഴ്സണല് നമ്പർ ഒക്കെ വേറെ ആർക്കെങ്കിലും കൊടുത്തു എന്നറിഞ്ഞാൽ പിന്നെ എന്നെ വെച്ചേക്കില്ല ,, അവനതൊന്നും ഇഷ്ടമല്ല ,,വാശിക്കാരൻ ആണ് ,,,,,,,,,”

“അങ്ങനെ പറയല്ലേ ,,ദേവൂ ,,,,ഞാൻ അപ്പൂനെ ശല്യപെടുത്തുകയെ ഇല്ല ,,,എന്റെ ഒരു സമാധാനത്തിനാ ”

അവൾ കേണു പറഞ്ഞു

“അതൊന്നും ശരി ആവില്ല പാറു ,,പ്ലീസ് നീ ഒന്ന് മനസിലാക്ക് ”

“ദേവു ,,, എനിക്ക് തന്നില്ലെങ്കിൽ പിന്നെ നമ്മൾ പിന്നെ കൂട്ടുണ്ടാവില്ല ,,നോക്കിക്കോ ” പാറു ഒരല്പം ഭീഷണി സ്വരം ഉയർത്തി

“നിനക്കു തന്നാൽ പിന്നെ ,,,എനിക്ക് ആദിശങ്കരന്റെ കൂട്ട് ഉണ്ടാകില്ല ,,, എനിക്ക് അത് തന്നെ ആണ് വലുതും ,, കൂട്ട് വേണ്ടങ്കിൽ നീ ഫോൺ വെച്ചോ ”

എന്ന് പറഞ്ഞു ദേവിക ഫോൺ വെച്ചു

അതോടെ കടിച്ചതും പിടിച്ചതും ഇല്ല എന്നൊരു അവസ്ഥയിൽ ആയി പാർവതി

അവൾ സോറി എന്ന് ദേവികക്ക് മെസ്സേജ് ചെയ്തു

അതിലേറെ ഉള്ളിൽ സങ്കടമായിരുന്നു

ഓരോ ദിവസം ചെല്ലുംതോറും അപ്പു ഒരു വല്ലാത്ത ലഹരി ആയി പാറുവിൽ നിറയുക ആണ്

ദേവി പാര്‍വതിക്ക് മഹാദേവനോടു ഉള്ള ആരാധനപോലെ പാറുവെന്ന പാര്‍വതി അപ്പു എന്ന ആദിശങ്കരനേ ആരാധിച്ചു തുടങ്ങിയിരുന്നു.

അവൻ ആണെകിൽ അകന്നു പോകുകയും ചെയ്യുന്നു

ദേവിക എല്ലാം അറിയുന്നു അവനെ കുറിച്ച് ..

തനിക്ക് കിട്ടാതെ പോയതിലും ദേവികക്ക് കിട്ടിയതിലും ഒക്കെക്കൂടെ അവളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു

ദേവികയെ പിണക്കാൻ പറ്റില്ലല്ലോ ,, അപ്പുന്റെ കാര്യങ്ങൾ അവൾ വഴി അല്ലെ അറിയാൻ സാധിക്കൂ ,

അവൾ തന്റെ റൂമിലെ വിൻഡോയിലൂടെ അപ്പു മുൻപ് താമസിച്ചിരുന്ന ഔട്ട് ഹൌസ് നോക്കി നിന്നു.

“അപ്പു അവിടെ നിന്ന് എക്സർസൈസ് ഒക്കെ ചെയ്യുന്ന ഓർമ്മകൾ ”

എന്തോ അതൊക്കെ ഓർക്കുമ്പോൾ തന്നെ അവള്പോലും അറിയാതെ പാദം മുതൽ ശിരസ് വരെ ഒരു തരിപ്പ് അനുഭവപ്പെടുന്ന പോലെ ,,,രോമങ്ങൾ എഴുന്നേറ്റു രോമാഞ്ചം ഒരു കുളിർ പോലെ അനുഭവപെടാൻ  തുടങ്ങി

അവളുടെ മുഖത്ത്  ഒരു ലജ്ജ വിരിഞ്ഞു തത്ഫലമായി മുഖമാകെ ചുവന്നു

മാറിടങ്ങൾ ആ കുളിരിനാൽ അല്പം ബലമർന്നതായി,,

വല്ലാത്തൊരു അനുഭൂതി അവളിൽ നിറഞ്ഞു

അവൾ ബെഡിൽ കിടന്നു

തലയിണയിൽ പൊത്തി പിടിച്ചു

പുറത്തെ കുളിരും ഉള്ളില്‍ രജസ്വല ആയി ഇരിക്കുന്നതിന്റെ താപവും അതിനിടയിൽ അപ്പു എന്ന ഓർമ്മ പോലും അവളെ ചൂട് പിടിപ്പിച്ചു തുടങ്ങിയിരുന്നു

<<<<<<<<<O>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.