അപരാജിതന്‍ 17 [Harshan] 11661

 

അതെ സമയം

ശിവശൈല അതി൪തിയിലെ ശാംഭവി നദി

ശാംഭവി നദിയിൽ നിന്നും ജടപിടിച്ച മുടിയുമായി ഒരു രൂപം മുങ്ങി നിവർന്നു
ആ മനുഷ്യൻ കരയിലേക്ക് നടന്നു അടുത്തു കൊണ്ടിരുന്നു
അരയിൽ ഒരു കൗപീനം മാത്രം വസ്ത്രമെന്നു പറയുവാൻ
അയാൾ കരയിൽ കയറി  തന്റെ ചെളി പിടിച്ച മുണ്ടു ധരിച്ചു
തലയോട്ടിയും വടിയും കൈയ്യിൽ എടുത്തു.

ചുടല ,,,,,,,,,,,ചുടുകാട്ട് ചണ്ഡാലന്‍

അയാൾ നനഞ്ഞ തന്റെ തല ഒന്ന് കുടഞ്ഞു വെള്ളം തെറിപ്പിച്ചു
മുന്നോട്ടു നടന്നു കൊണ്ടിരുന്നു ശ്‌മശാനം ലക്ഷ്യമാക്കി

അവിടെ ഒന്ന് രണ്ടു ചിതകൾ ആളി കത്തികൊണ്ടിരിക്കുന്നു.
തീയുടെ ചൂടിൽ ഒരു മൃതശരീരം വികസിച്ചു കാലുകൾ പൊങ്ങി വന്നു
ചിതയുടെ അരികിൽ കൗപീനം മാത്രം ധരിച്ചു അയാൾ ഇരുന്നു
ചുടല

അങ്ങോട്ടേക്ക് വടിയും കുത്തി ഒരാൾ നടന്നു വന്നു കൊണ്ടിരുന്നു
വൃദ്ധനായ ഭ്രാന്തൻ . കാലകേയനാൽ തന്റെ മകൾ നഷ്ടപെട്ടതിനാൽ സമനില തെറ്റിപ്പോയ
സാധു ബ്രാഹ്മണ൯.

അദ്ദേഹവും ചുടലയുടെ അടുത്തിരുന്നു

ചുടല സമീപമുണ്ടായിരുന്ന ഒരു ഇരുമ്പു കമ്പിയിൽ , പറിച്ചു വെച്ചിരുന്ന വ്യാളിതണ്ടൻ കാട്ടുചേനയും മഹാനിക്കിഴങ്ങും ചെങ്ങഴിനീ൪കൂവയും കോർത്തു

എന്നിട്ടു കിഴങ്ങുകൾ ചുടാനായി ആളിക്കത്തുന്ന ആ ചിതയിലേക് വെച്ച് കറക്കി കൊണ്ടിരുന്നു.

എന്നിട്ടു ഇരുമ്പു കമ്പി ഭ്രാന്തന് കൊടുത്തു
അയാൾ അത് വാങ്ങി തീയില്‍ കറക്കുവാൻ തുടങ്ങി

കൈയിൽ കരുതിയിരുന്ന മൺകൂജയിൽ നിന്നും ചാരായം എടുത്തു തൻറെ തലയോട്ടിക്കുളിൽ നിറഞ്ഞു , ഭ്രാന്തൻ നീട്ടിയ കുഴിപിഞ്ഞാണത്തിലും ആ ചാരായം നിറച്ചു അയാൾക്കു നേരെ നീട്ടി

ചിതയിൽ പാകമായ കിഴങ്ങുകൾ പുറത്തേക്ക് എടുത്തു ഊതി
അതിൽ നിന്നും പാകമായ വ്യാളിതണ്ടൻ കാട്ടുചേനയും മഹാനിക്കിഴങ്ങും ചെങ്ങഴിനീ൪കൂവയും പുറത്തേക് ഊരി എടുത്തു , കുമ്പളത്തിലയിൽ വെച്ചു

ഇരുവരും ചുട്ട കിഴങ്ങും ചുടല തലയോട്ടിയില്‍ ചാരായവും  കഴിച്ചു കൊണ്ടിരുന്നു

വൃദ്ധന്‍ ചുടലയെ അല്പനേരം നോക്കി എന്നിട്ട് കുഴിപ്പിഞ്ഞാണത്തില്‍ നിറച്ച ചാരായം മോന്തി കൊണ്ടിരുന്നു

” മണ്ണായ മണ്ണും കാടായ കാടും നാടായ നാടും താണ്ടി അവൻ വരുവോ൯ ,,,ഇന്ത ശിവശൈല മന്നൻ  ,,, ,,ശങ്കരൻ വരുവോൻ ,,,,,”… അവനീങ്കെ വരും ,,,,,,,,,,,,,,,ഇന്ത ചുടുകാട്ടിൽ വരുവോ൦ ,,,,,,,,,,,,,,” ചുടല ഉറക്കെ പറഞ്ഞു.

അവനറിയില്ല,,, അവന്‍ ആരെന്നു൦ എന്തെന്നും ,,,, എങ്കിലും അവന്റെ പകുതി മിഥിലയിലും പകുതി ശിവശൈല മണ്ണിലും അല്ലേ ,,,,,,,,,വരുമതിരുചിതിരം,,,,,അതിന്റെ പൊരുളറിയണമെങ്കിലവ൯ മുക്കണ്ണനെ നോക്കിയാല്‍ പൊതുമേ ,,,,,,,,,,,ഹ ഹ ഹ കണ്ടുപിടിക്കട്ടെ ,,,,

ഭ്രാന്തൻ ചുടലയെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.

“എന്നാ കിളവാ ,,,,,, ,,,സിരിപ്പ് ,,,ഈ ചുടല എന്താ ചിരി പറഞ്ഞോ ,,  … ” ചുടല വൃദ്ധനോട് ദേഷ്യപ്പെട്ടു.

“ഹ ഹ ഹ ഹ “ഭ്രാന്തൻ കിളവൻ ചിരിച്ചുകൊണ്ടു മറുപടി പറയാതെ കിഴങ്ങ് കടിച്ചു തിന്നു  ചാരായം മോന്തി കൊണ്ടിരുന്നു

ചുടല ചിതക്കരികിലായി കിടന്നു.

കൈകള്‍ മടക്കി തലയിണ പോലെ ആക്കി തല വെച്ചു.

കാല്‍ മടക്കി വലം കാല്‍ മടക്കി ഇടം കാലിന് മുകളിലായി വെച്ചു.

എല്ലാം അവനെ ,,,,

അവൻ നിർണ്ണയമെ

അന്ത പരബ്രഹ്മപൊരുളാകിയ ശിവനുടെ

ശിവനെ ,,,,ശങ്കരാ ,,,,,,,,,,ബ്രഹ്മമേ ,,,

 

എന്നിട്ട് കണ്ണുകള്‍ അടച്ചു ഉച്ചത്തില്‍,  ചുടല , ആദിസിദ്ധനായ മഹാദേവന്റെ ശിഷ്യനായ അഗസ്ത്യമുനിയുടെ പതിനെട്ടൂ ശിഷ്യരായ സിദ്ധന്മാരിൽ ഒരാളായ കൂതമ്പായി സിദ്ധർ രചിച്ച കൂതമ്പായി പാട൪കൾ വരികൾ മൂളികൊണ്ടിരുന്നു

അണ്ഡത്തുക്കപാലഗൺട്ര സുടരിനെ പിണ്ഡത്തുൾ

പാൾപാരെടി കൂതമ്പായി

പിണ്ഡത്തുൾ പാൾപാരെടി

തീർഘാകായം തെരിയാത് തൻമൈപോൽ

പാർക്കപെടാതാനടി കൂതമ്പായി

പാർക്കപെടാതാനടി

– – – – – – – –

– – – – – – –

എൻട്രു൦ അഴിയാമെ എങ്കും നിറവായി

നിൻട്രത് ബ്രഹ്മമെടി കൂതമ്പായി

നിൻട്രത് ബ്രഹ്മമെടി

<<<<<<O>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.