അപരാജിതന്‍ 17 [Harshan] 11663

ശ്മാശാനഭൂമിയിൽ കത്തി എരിയുന്ന ചിതക്ക് സമീപം കൗപീനം ധരിച്ചു ശീര്ഷാസനത്തിൽ നിന്നിരുന്ന ചുടല പെട്ടെന്ന് നിലത്തു കാൽ കുത്തി , എഴുന്നേറ്റു , ഉറക്കെ അലറി

 

അവന്‍ പൂര്‍ണനായ യുവാവ് ആയി മാറിയിരിക്കുന്നു  , പോരാളി ആയി മാറിയിരിക്കുന്നു , ബാല്യകൌമാര ചാപല്യങ്ങള്‍ അവനെ പൂര്‍ണ്ണമായും വിട്ടുപോയിരിക്കുന്നു..  

ഉണർന്നു ,,അവൻ ഉണർന്നു ,,,,അവനിലെ ബ്രാഹ്മണ൯ അല്ല ,,,

അവന്റെ സ്വത്തമായ  പൂര്‍ണ്ണതയായ ചണ്ടാലൻ ഉണർന്നു ,,,

മഹാചണ്ഡാളൻ ഉണർന്നു ,,,,

 

ശിവനെ ,,,,,,,,,,,,,ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,

,മഹാചണ്ഡാലാ ,,,,,,,,,,,,,,,,,,

,കാലഭൈരവാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, “”””

 

ചുടല ആ ചിതക്ക് ചുറ്റും ആനന്ദനൃത്തം ചവിട്ടാൻ തുടങ്ങി

ഒപ്പം തലയോട്ടിയിൽ നിറച്ച ചാരായവും മോന്തി

<<<<<<<<O>>>>>>>>

 

 

ദൊരൈസാമി തന്റെ സ്വർണ൦ കൊണ്ടുള്ള സിഗരറ്റു ലൈറ്റർ ആ വെടിമരുന്നിൽ കത്തിച്ചു കാണിച്ചു

അതോടെ വെടി  മരുന്നിന് തീ പിടിച്ചു അത് കത്തി നീങ്ങാൻ തുടങ്ങി

 

“അപ്പു മാമാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള കുട്ടികളുടെ അലർച്ച അവിടെ ആകെ മുഴങ്ങി

>

>
>
>
>

അതിഭീകരമായ സ്ഫോടനശബ്ദം അവിടെ മുഴങ്ങി

കറുവാടികളും ഗുണ്ടകളും ആ ശബ്ദം കേട്ടിടത്തേക് തിരിഞ്ഞു നോക്കി

ഒരു ടിപ്പർ ലോറി ആകാശത്തെക്കു തീ പിടിച്ചു ഉയർന്നു പൊങ്ങുന്നു

അപ്പോളേക്കും അടുത്ത സ്ഫോടനശബ്ദം

അടുത്ത ടിപ്പർ ലോറി സ്‌ഫോടനത്തിൽ ആകാശത്തെക്കു ഉയർന്ന് പൊങ്ങുന്നു

സ്ഫോടനം കേട്ട് നളിനിയും മക്കളും ഒക്കെ നിലവിളിച്ചു

കറുവാടികൾ എന്തെന്ന് അറിയാതെ നോക്കി

അതോടെ ഭീകരമായ സ്‌ഫോടനത്തിൽ അവിടെ ഉണ്ടായിരുന്ന പതിനഞ്ചു ടിപ്പർ ലോറികൾ ഒരേ സമയം സ്‌ഫോടനത്തിന്റെ ശക്തിയിൽ ആകാശത്തേക് ഉയർന്നു പൊങ്ങി തകർന്നു താഴേക്കു വീണു കത്തികൊണ്ടിരുന്നു

കറുവാടികൾ നടുങ്ങി പോയി , എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല

അപ്പോളേക്കും അടുത്ത സ്ഫോടനം

അതിൽ കറുവാടികളുടെ വിലപിടിച്ച കാറുകൾ പൊട്ടിതെറിച്ചു പല കഷ്ണങ്ങളായി മുകളിലേക്കു ചിതറി തെറിച്ചു

ഡോറിന്റെ കഷ്ണ൦ അതിവേഗത്തിൽ വരദരാജന്റെ തലയ്ക്കു നേരെ പാഞ്ഞുവന്നു

അയാൾ പെട്ടെന്ന് തല വെട്ടിച്ചു രക്ഷപ്പെട്ടു

ഗുണ്ടകൾ എല്ലാം കൂടെ അവരുടെ ചുറ്റും നിരന്നു

എങ്ങും പുക മാത്രം ആരെയും കാണുന്നില്ല

വെടിമരുന്നു കത്തി ആ ഷെഡ് അടുകാറായി ,

പെട്ടെന്നാണ് ഒരു വലിയ കല്ല് മുകളിൽ നിന്നും വന്നു വെടിമരുന്നു കത്തുന്ന പാതയിൽ തടസമായി വന്നു വീണത് ,,,

അതോടെ വെടിമരുന്നു അണഞ്ഞു

 

കറുവാടികൾ ഭയചകിതരായി എങ്ങും നോക്കി

ഒടുവിൽ പുക അല്പം മാറി വന്നപ്പോൾ ആരോ നടന്നടുക്കുന്നു

 

കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

അവന്റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു

കണ്ണുകൾ രക്തവർണ്ണത്തോടെ

സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

കൊല്ലുവാനുള്ള പകയോടെ

ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന  പുഞ്ചിരിയോടെ

രക്തത്തിന്റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന

 

ആദിശങ്കര൯

 

ഒരിക്കൽ അവനിൽ ഒരു നാൾ  ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരുപം

ഉഗ്രതയുടെ വന്യതയുടെ ഭയാനകതയുടെ ഭീഭത്സമായ ചണ്ഡാലരൂപം ഭൈരവരൂപം

ആദിശങ്കരൻ എന്ന രുദ്രതേജൻ ,,,,,,

 

 

(തുടരും )

 

വായിച്ചിട്ടു അഭിപ്രായം കുറിക്കുക
ഒരു അഭിപ്രായവും വിട്ടു കളയില്ല
മനസിരുത്തി വായിക്കും

കഥയുടെ ഇനിയും ഉള്ള മാറ്റ് കൂട്ടലുകൾക്കു വായനക്കാരുടെ അഭിപ്രായങ്ങൾ
ഗുണം ചെയ്യും

കഥ വീണ്ടും വായിച്ചു കൊച്ചു കൊച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടി , തിരുത്താൻ സഹായിക്കുന്ന തൃശൂര്കാരൻ സുദർശന൯ ചേട്ടന് പ്രത്യേകം നന്ദി ഹൃദയപൂർവം അറിയിക്കുന്നു

പ്രിയപ്പെട്ട വായനക്കാരോടു ഒരു അപേക്ഷ ഉണ്ട്

ഇവിടെ പലരും ശ്രദ്ധികാതെ പോകുന്ന ഒട്ടനവധി കഥകൾ ഉണ്ട്
അതിലൊന്നാണ് ഒരു വേശ്യയുടെ കഥ 40 ഭാഗങ്ങൾ ഉള്ള ഒരു നോവൽ ആണ്
അതൊന്നു വായിക്കണം , മനോഹരമായ കഥ ആണ്
അതുപോലെ മിത്തുകള്‍ ഇഷ്ടം ആണെങ്കില്‍ ആദിത്യഹൃദയം , താമരമോതിരം , ശിവശക്തി ഇതൊക്കെ വായിക്കേണ്ടത് തന്നെ ആണ് വളരെ നല്ല കഥകള്‍ ആണ്
അതുപോലെ vampire എഴുത്തുന്ന കഥകള്‍
പിന്നെ പ്രണയരാജയുടെ കഥകള്‍ , വില്ലന്‍, ഹരേ ഇന്ദു , ശിവതാണ്ഡവ0 , ശ്രീരാഗം , unique man, , വൈഷ്ണവം ,പ്രണേശ്വരീ ,,,,,എല്ലാം മനോഹരങ്ങളായ തുടര്‍ക്കഥകള്‍ ആണ്

നിങ്ങളുടെ സമയം പോലെ എല്ലാം വായിക്കുക
നിങ്ങൾക്ക് ഇഷ്ടമായ കഥകൾ വാട്സാപ്പ് വഴിയോ എഫ് ബി വഴിയോ കഥകൾ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക് കൂടെ പങ്കുവെക്കുക ,അതിനായി കഥകളുടെ അടിയിൽ വാട്സാപ്പ് , എഫ് ബി ട്വിറ്റെർ ലോഗോകൾ ഒക്കെ ഇപ്പോൾ കൊടുത്തിട്ടുണ്ട്

നമ്മുടെ ഈ വെബ്സൈറ്റിലേക് ഒരുപാട് പുതിയ വായനക്കാർ കൂടെ വരട്ടെ , കോര്പറേറ്റ് കമ്പനികൾ കഥകൾക്കായി വെബ്‌സൈറ്റും ആപും ഒക്കെ നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ ഏറെ വർഷങ്ങൾ ആയി നല്ല കഥകളെ പ്രോത്സാഹിപ്പിച്ചു നിലനിൽക്കുന്ന പ്രിയപ്പെട്ട കഥകൾ,കോം വെബ്സൈറ്റ് ഇനിയും മനോഹരമായ രീതിയിൽ മുന്നോട്ടു പോകണം , ഒരുപാട് പുതിയ വായനക്കാർ കൂടെ ഇവിടെ വരണം , കഥകൾ വായിക്കണം , എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അപേക്ഷ

നന്ദിപൂർവ്വം

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.