അപരാജിതന്‍ 17 [Harshan] 11664

എങ്ങനെ ആണ് ഇതൊക്കെ ആദിയോട് പറയുക , അതെ സമയം മകളുടെ സങ്കട൦ സഹിക്കാനും പറ്റുന്നില്ല

“മാളു ,,,അപ്പൂന് നിന്നെ വലിയ കാര്യം അല്ലെ,,, ഇനി വിളിക്കുമ്പോ ഒന്ന് പറഞ്ഞൂടെ നിനക്ക് ,,പൊന്നുവുമായി ഫ്രണ്ട് ആകാൻ ,,,” ഗത്യന്തരം ഇല്ലാതെ അയാൾ മാലിനിയോട് പറഞ്ഞു

“രാജേട്ടാ ,,,,അവൻ ഇപ്പോ ഇവിടെ വേലക്കു നിന്ന അടിമപയ്യൻ അല്ല ,,, അവൻ ആദിശങ്കരനാ ,,, ഒന്ന് തീരുമാനിച്ച തീരുമാനിച്ചത് ആണ് ,,, ”

“അപ്പോ ,,,ഇതൊക്കെ ആയിരുന്നല്ലേ ,,,പൊന്നിനെ സങ്കടപെടുത്തിയ കാര്യങ്ങൾ ഒക്കെ ,,,,, കാശ് കൊടുത്തു വാങ്ങാൻ പറ്റുന്ന എന്തും എനിക്ക് വാങ്ങി കൊടുക്കാൻ പറ്റുമായിരുന്നു ,,,പക്ഷെ ഇത് ,,,,,,ഞാൻ എന്താ ചെയ്യാ ,,”

അയാൾക്ക് മറുപടി ഉണ്ടായിരുന്നെ ഇല്ല

“മാളു ,,,,,,,,,,,,,,,,”

“എന്താ രാജേട്ടാ ”

“ഞാൻ അവനെ ഒരുപാട് കഷ്ടപെടുത്തിയിട്ടുണ്ട് ല്ലേ ,,,, കൊറേ അപമാനിച്ചിട്ടുമുണ്ട് ,,,പറയാൻ പാടില്ലാത്തതു പലതും പറഞ്ഞിട്ടുമുണ്ട് ,,,എന്നിട്ടും ,,, വിലപ്പെട്ട സ്വത്തുക്കൾ നിങ്ങളല്ലേ ,,,ആ സ്വത്തുക്കൾ ഒക്കെ അവനു മാത്രേ സംരക്ഷിക്കാൻ പറ്റിയിട്ടുള്ളു ,,,”

വിങ്ങുന്ന ഹൃദയത്തോടെ രാജശേഖരൻ പറഞ്ഞു

“പൊന്നു ,,,”

“എന്താ പപ്പാ ”

“മോള് സങ്കടപെടേണ്ട ,,,എന്തായാലും യാത്ര കഴിഞ്ഞു ആദി വരുമ്പോ പപ്പാ സംസാരിക്കാം ,,, അത് പോരെ ”

“അപ്പു ഇനി എന്നാ വരാ ????” അവൾ ആശങ്കയോടെ ചോദിച്ചു

“വരും മോളെ ,,,അപ്പൊ പപ്പാ സംസാരിക്കാം ”

“ഹമ്,,,,,,,,,,,,,,,”

പാറു അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു പോയി

“ആദിശങ്കരൻ ഇപ്പൊ എന്റെ മുന്നിൽ ഒരുപാട് ഉയരത്തിൽ ആണ് മാളു …ആ ഉയർച്ച എന്നെ ബോധ്യപെടുത്തുന്നുണ്ട് വളരെ നന്നായി തന്നെ ,,, ഞാൻ ഒരു മനുഷ്യൻ അല്ലായിരുന്നു  എന്ന് ,,, മനുഷ്യത്വം ഇല്ലാത്തവൻ ആയിരുന്നു എന്ന് ,,,,,”

“പപ്പാ ,,,”

“എന്താ മോനെ ”

“ഞാൻ ഒന്ന് പറഞ്ഞോട്ടെ ”

“ഹമ്,,,മോൻ പറ ”

ശ്യാം എഴുന്നേറ്റു

ജീവിതത്തിൽ ആദ്യമായി തന്റെ അച്ഛന്റെ മുന്നിൽ തല ഉയർത്തി നിർഭയനായി പറഞ്ഞു .

“പപ്പ വിശ്വസിക്കോ എന്നൊന്നും എനിക്കറിയില്ല ,,എന്നാലും എനിക്ക് ഉറപ്പുണ്ട് ,, അപ്പുന്റെ അച്ഛൻ തെറ്റൊന്നും ചെയ്തിട്ടില്ല ,,, അങ്ങനെ ചെയ്യുന്ന ഒരാൾക്ക് ഇതുപോലെ ഒരു മകൻ ഉണ്ടാവില്ല ,,, പപ്പക്കു തെറ്റ് പറ്റി ,,,ഒരു മനുഷ്യൻ ചെയാൻ പാടില്ലാത്ത പലതും പപ്പ ചെയ്തു ,,, കാർന്നോന്മാർ ചെയ്യുന്ന കർമ്മത്തിന്റെ ഫലം മക്കൾ അനുഭവിക്കും എന്നല്ലേ ,,,,അപ്പോ അത് എന്റെയും പൊന്നുവിന്റെയും തലയ്ക്കു മുകളിൽ ഉണ്ടാകും…പപ്പ ,,,,,,,,,,,ഇന്നെനിക് എന്റെ പപ്പ അഭിമാനം അല്ല ,,,, ഐ റിയലി ഫീൽ പിറ്റി ഓൺ യു ”

പിന്നെ ശ്യാം ഒന്നും പറയാൻ നിന്നില്ല

അവൻ തന്റെ റൂമിലേക്കു പോയി

ശ്യാമിന്റെ വാക്കുകള്‍ രാജശേഖരനെ നല്ല പോലെ വിഷമിപ്പിച്ചിരുന്നു.

അന്നാരും അവിടെ രാത്രി അത്താഴം കഴിച്ചിരുന്നില്ല

<<<<<<O>>>>>>

അതെ സമയം ശിവശൈലത്ത്

ഗ്രാമവാസികൾ എല്ലാവരും ഒത്തുകൂടുന്ന മരത്തറക്ക് മുന്നിലായി ഇരുന്നു

തറയിൽ സ്വാമി അയ്യയും വൈദ്യരയ്യയും ഉണ്ട്.

“സ്വാമി അയ്യാ ,,,, അങ്ങ് തന്നെ ഒന്ന് പറയു ,,, നമ്മൾ ഇനി എങ്ങോടാണ് പോകേണ്ടത് ,, രണ്ടു മാസം സമയം ഒക്കെ തന്നിട്ട് , ഇപ്പോ മൂന്ന് ആഴ്ചക്കുള്ളിൽ ഈ മണ്ണ് ഒഴിഞ്ഞു കൊടുക്കാൻ അല്ലെ കൊട്ടാരത്തിൽ നിന്നും ചെറിയ തമ്പുരാൻ  കല്പിച്ചിരിക്കുന്നത് ,,, നൂറ്റാണ്ടുകൾ ആയി നമ്മൾ താമസിക്കുന്ന ഈ   മണ്ണ് വിട്ടെറിഞ്ഞു അവർ തരുന്ന മണ്ണിലേക്കു നമ്മൾ പോകണ്ടേ ,,,” ഒരു ഗ്രാമവാസി ചോദിച്ചു

“സ്വാമി അയ്യാ ,,,,, നമ്മളെ ഒക്കെ രക്ഷിക്കാൻ ഒരു രക്ഷകൻ വരുമെന്ന് പറഞ്ഞിരുന്നു , നമ്മളൊക്കെ അടിമത്തത്തിൽ നിന്നും മോചിതരാക്കപ്പെടും എന്നും പറഞ്ഞ് ,,, ആ രുദ്രതേജൻ എവിടെ ആണ് ,,,, നമ്മൾ മരിക്കാതെ ഇറക്കാൻ കള്ളം പറഞ്ഞത് ആകുമോ ?” അവിടത്തെ ഒരു സ്ത്രീ ചോദിച്ചു

സ്വാമി അയ്യാ,,,, സൂര്യസേനൻ തമ്പുരാന്റെ കിരീടധാരണ ചടങ്ങുകൾക്കു നമ്മുടെ കൂട്ടത്തിൽ നിന്നും പ്രതിനിധി വേണ്ടേ ,, നമ്മുടെ മേലെ  അധീശത്വം സ്ഥാപിക്കുന്ന ചടങ്ങുകൾ അല്ലെ ,,,  ,,, നമ്മൾ എല്ലാവരും അടിമകൾ ആയി ചടങ്ങു തുടങ്ങും മുതൽ ഒടുക്കം വരെ അവിടെ വേണ്ടേ .. ?

ഗ്രാമവാസിയായ ബാലവൻ ചോദിച്ചു

മൗനമായിരുന്നു സ്വാമി അയ്യാക്കു

സ്വാമി അയ്യാ ,,,, ചന്തയിൽ ഒരുപാട് ബുദ്ധിമുട്ടു ആണ് നമ്മൾ അനുഭവിക്കുന്നത് , തിമ്മയ്യയും കൂട്ടാളികളും നമ്മുടെ കച്ചവടത്തെ നല്ല പോലെ ഉപദ്രവിക്കുന്നുണ്ട് , നമ്മൾ കൊണ്ടുപോകുന്ന പച്ചക്കറികളും പാലുല്പന്നങ്ങളൂം ഒക്കെ അവർ കയ്യാളി അവർ മുന്നിൽ നിന്ന് വിൽക്കും , പകുതി പോലും നമുക്ക് ലഭിക്കുന്നില്ല , നമ്മുടെ അധ്വാനത്തിന്റെ പങ്കെങ്കിലും നമുക് ലഭിക്കണ്ടെ ,,,, പോലീസിൽ പോലും പരാതി പെടാൻ പറ്റില്ല ,,,പോലീസും അവരുടെ ഒപ്പം അല്ലെ ,,,, ഇങ്ങനെ പോയാ ,,,,എന്താ നമ്മൾ ചെയ്യുക , ഒരു വഴി എങ്കിലും പറ സ്വാമി അയ്യാ ..”

ഗ്രാമവാസി ആയിരുന്ന ഉമാദത്തൻ ആണ് അത് ചോദിച്ചത്

“എന്റെ ,,,,,,,,,,,,,,,,,,,ചാരു ,,,,,,,,,,,,,,,,,,,,,,,അവളെ എനിക്കൊന്നു കാണാൻ പറ്റോ സ്വാമി അയ്യാ ,,,,,,,,,,,,” ചാരുലതയുടെ അമ്മമ്മ ഈശമ്മ വിങ്ങി പൊട്ടി ചോദിച്ചു

“സ്വാമി അയ്യാ,,,,, ഇന്ന് ഒരു വിവരം അറിഞ്ഞു ”

എല്ലാരും അതുകേട്ട ഭാഗത്തേക്ക് നോക്കി

ചെറുപ്പക്കാരൻ ആയിരുന്ന താംബരൻ ആയിരുന്നു

“നമ്മൾ ഒക്കെ ചതിക്കപെടുക ആയിരുന്നു ” താംബരൻ പറഞ്ഞു

എങ്ങനെ ?” ഗ്രാമവാസികൾ ചോദിച്ചു

നമ്മൾ കഴിഞ്ഞ അഞ്ചു വർഷമായി  റേഷൻ കടയിൽ നിന്നും കിലോക് പത്തു ഉറുപ്പിക കൊടുത്തു വാങ്ങുന്ന ഗോതമ്പും കിലോക് എട്ടു ഉറുപ്പിക കൊണ്ടത് വാങ്ങിന്ന അരിയും ഒക്കെ നമ്മൾക്കു സൗജന്യമായി തരുവാൻ സർക്കാർ ഏൽപ്പിക്കുന്നത് ആണത്രേ ,,, നമ്മളെ പറ്റിച്ചു കൊണ്ടാണ് ആ റേഷൻ അധികാരിയും അതിന്റെ സർക്കാർ വകുപ് മേലാളന്മാരും കാശ് സമ്പാദിക്കുന്നത് …”

“സൗജന്യമായോ ,,,,,,,,,,,,,,,,,,?” എല്ലാവരും തലക്കു കൈ കൊടുത്തു ചോദിച്ചു

“അതെ ,,,, താലൂക് വികസന കാര്യാലയത്തിൽ സേവനം ചെയ്യുന്ന ഒരു അങ്ങുന്ന് ആണ് ഈ കാര്യം എന്നോട് പറഞ്ഞത് ” താംബരൻ മറുപടി പറഞ്ഞു

എല്ലാവരും സ്വാമി അയ്യയെ നോക്കി

അദ്ദേഹത്തിന് അ മൗനം മാത്രം ആയിരുന്നു

“എന്തെങ്കിലും ഒന്ന് ചൊല്ല് സ്വാമി അയ്യാ ,,,”

“അദ്ദേഹം അതുകേട്ടു എഴുന്നേറ്റു

“നമ്മൾ അടിമകൾ ആക്കപെട്ടവർ ആണ് , വർണ്ണ ഭേദമില്ലാതെ ഏകതയോടെ  കാർഷിക വൃത്തിയും പശു പരിപാലനവും ശൈവപൂജയും ചെയ്തു ജീവിച്ചിരുന്ന നമ്മളെ ചണ്ഡാലന്മാരെ പോലെ മുദ്രകുത്തി അടിമസമൂഹം ആക്കിയതും ഇന്ന് ഈ കാണുന്ന അവസ്ഥയിൽ ഒകെ ആക്കിയതും ആരാ ,,,,,,,,,,,,ഏതു ഹീനമായ വഞ്ചനാ മാർഗം ഉപയോഗിച്ചാണോ നമ്മളെ ഇക്കാണുന്ന അവസ്ഥയിൽ എത്തിച്ചത് ,, എല്ലാം നിങ്ങൾക്കറിവുള്ളതല്ലേ ,,,നമ്മുടെ ശബ്ദം കേൾക്കാൻ ആരും ഇല്ല ,,,അനുഭവിക്കുക തന്നെ ,,,എങ്കിലും ഒരു പ്രതീക്ഷ ഉണ്ട് ,,,,രുദ്രതേജൻ ,,,,,,,,,,,,,,,,,,,രുദ്രതേജൻ വരാതെ ഇരിക്കില്ല,,നമ്മളെ കാക്കാൻ ,,അത് മാത്രമേ എനിക്കു പറയാനുള്ളു … ദ്വിവക്ത്രപരശു സത്യം ആണെങ്കിൽ,,,ആ രുദ്രതേജൻ വരാതെ ഇരിക്കില്ല ,,കാരണം ഈ മണ്ണ് ,,,,,,,,,,,,,,,,,,,,ശങ്കരന്റെ ആണ് ,,,,നമഃശിവായ ,,,,,,,,,,,,,,,,,നമഃശിവായ

സ്വാമി അയ്യ പിന്നീട് കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു നടന്നു

പുറകിൽ ആയി അദ്ദേഹത്തിന്റെ കൊച്ചുമകനും മുടന്തി നടന്നു അദ്ദേഹത്തെ അനുഗമിച്ചു.

<<<<<<<<<<<<O>>>>>>>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.