അപരാജിതന്‍ 17 [Harshan] 11663

“രാജേട്ടന് ഓർമ്മ ഉണ്ടോ ,,അന്ന് അപ്പുന്റെ നെഞ്ചിനു അപകട൦ സംഭവിചു മുറിഞ്ഞതൊക്കെ ,,,എന്നിട്ടല്ലേ അവനെ ഇൻഷുർ ചെയ്തത് ,,, മുപ്പതു ലക്ഷം രൂപക്ക് ,, ”

“രാജശേഖരൻ ആകാംഷയോടെ തല കുലുക്കി മാലിനിയെ നോക്കി

“അത് ,,,അപകടം സംഭവിച്ചത് തന്നെയാ ,പക്ഷെ കമ്പനി കാര്യത്തിന് പോയപ്പോ അല്ല ,,നമ്മുടെ പൊന്നുവിനെ അപായപെടുത്താൻ നോക്കിയവരിൽ നിന്നും അവളെ രക്ഷിക്കാൻ നോക്കിയപ്പോ ഉണ്ടായതാ

അയാൾ ഒന്നും മനസിലാക്കാൻ ആകാതെ മാലിനിയെ നോക്കി

“അപ്പു എന്നെ കൊണ്ട് ഒരിക്കൽ സത്യം ചെയ്യിപ്പിച്ചതാ ,, ആരോടേലും പറഞ്ഞ അവൻ ഇവിടെ നിന്നും പോകും എന്ന് പറഞ്ഞു വിലക്കിയത് ആണ് ,,അതാ പറയാഞ്ഞത് ,,,പൊന്നു അത് അറിഞ്ഞു ,,,ഇപ്പോ അതാ അവൾക് സങ്കട൦ ”

“എന്റെ മാളു ,,,,എന്നെ ടെൻഷൻ അടിപ്പിക്കല്ലേ ,,,,,അയാൾ നെഞ്ച് തടവി ,,എല്ലാം പറ ,,എനിക്ക് അറിയണം എല്ലാം ,,,അയാൾ നെഞ്ചിൽ തലവെച്ചു ഇരുന്ന പാറുവിനെ ഭയത്തോടെ ചേർത്ത് പിടിച്ചു

മാലിനി നടന്ന കാര്യങ്ങൾ എല്ലാം ഒന്നുപോലും ഒഴിവാക്കാതെ രാജശേഖരനോട് പറയാൻ ആരംഭിച്ചു.

<<<<<<<<<<<<<O>>>>>>>>>>>>>>

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാജശേഖരൻ ഭയം കൊണ്ട് വിറക്കുക ആയിരുന്നു

അയാൾ മകളെ നെഞ്ചോടു ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ മുത്തം കൊടുത്തു

അയാളുടെ കണ്ണുകൾ   നിറയുക ആയിരുന്നു

ശ്യാം അതെ അവസ്ഥയിൽ തന്നെ ആയിരുന്നു.

ഏറെ നേരത്തേക് അയാൾക്കൊന്നും മിണ്ടുവാൻ പോലും സാധിച്ചില്ല

അയാൾ നെഞ്ച് തടവിക്കൊണ്ടിരുന്നു

“എന്താ മാളു ഇതൊന്നും നേരത്തെ പറയാഞ്ഞത് ?”

“അവൻ തന്നെ പറഞ്ഞിട്ടാ രാജേട്ടാ ,,, ”

“എന്നാലും എന്റെ കുഞ്ഞിനെ ,,,ഇങ്ങനെ ഒക്കെ ,,,,,,,,,,,,,,,,,” രാജശേഖരന് മുഴുമിപ്പിക്കാൻ പറ്റിയില്ല

“ഒന്നിനെയും ഞാൻ വെറുതെ വിടില്ല ” അയാൾ കോപം കൊണ്ട് പറഞ്ഞു

ഒപ്പം മകളെ ചേർത്ത് പിടിച്ചു

“ഒന്നും  സാധിക്കില്ല രാജേട്ടാ ,,,രാജേട്ടന് ഒന്നും ചെയ്യാൻ സാധിക്കില്ല ” മാലിനി പറഞ്ഞു

മനസിലാകാതെ അയാൾ മാലിനിയെ നോക്കി

“ഞങ്ങൾ അന്ന് ഉരുക്കു കോളനിയിൽ  പെട്ടുപോയപ്പോളും , ശ്യാം കുട്ടൻ തീയിൽ പെട്ടുപോയപ്പോളും ഒന്നും രക്ഷിക്കാൻ പോലും പറ്റാത്ത രാജേട്ടന് അവരെ ഒക്കെ എന്ത് ചെയ്യാൻ സാധിക്കാനാ ? പൊന്നുവിനെ അപായപ്പെടുത്തണം എന്ന് ചിന്തിച്ച ആരും ഇന്ന് നല്ല ജീവനോടെ ഇരിക്കുന്നില്ല ,, അതിൽ പലരും ,, അത് ആ വിദേശികൾ പോലും ,,അവരൊക്കെ ജീവനോടെ ഉണ്ട് എന്ന് പോലും ,അറിയില്ല ,,”

“അതിനൊന്നും രാജശേഖരന് മറുപടി ഉണ്ടായിരുന്നില്ല

ശ്യാമിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു ഒഴുകുക ആയിരുന്നു

അവനാകെ ഭയം പോലെ

അവൻ പാറുവിന്റെ പുറത്ത കൈ വെച്ച് തലോടി കൊണ്ടിരുന്നു

ഒരു ഏട്ടന്റെ ആശങ്കകളും ഭയവും ഒക്കെ ആ തലോടലിൽ പ്രതിഫലിച്ചിരുന്നു.

“അവനെന്തിനാ അങ്ങനെ ഒക്കെ ചെയ്തേ മാളു,,,” രാജശേഖരൻ ചോദിച്ചു.

“അവൻ ശങ്കരൻ അല്ലെ രാജേട്ടാ ,,, ആദി മാത്രം അല്ലല്ലോ,, അതുകൊണ്ടായിരിക്കും”

“എന്നാലും ,,,,,,,,,,,, ” അയാൾ പാറുവിന്റെ നെറുകയിൽ തലോടി

“എന്റെ മോൾ ,, എന്റെ പൊന്നൂന്റെ  ജീവന്റെ വില ആയിരുന്നല്ലോ ദൈവമേ അവന്റെ ജീവന് വില ആയി ഞാൻ ഇട്ടുപോയത് ”

ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല

രാജശേഖരൻ കൈകൊണ്ടു കണ്ണൊക്കെ ഒന്ന് തുടച്ചു.

“ഞാൻ എന്താ ഇങ്ങനെ ഒക്കെ ആയിപോയത് ,,എന്തിനാ ഞാൻ അവനോടു ഇത്രയും ഒക്കെ ചെയ്തത് ,,” രാജശേഖരനു ആകെ മനസ്താപം ആയി തുടങ്ങിയിരുന്നു.

“ഞാൻ പലപ്പോഴും മനസിൽ കരുതാത്ത ഒരു കാര്യം ഉണ്ടായിരുന്നു ,,, ആദിശങ്കരൻ നിന്റെ അപ്പു ഒരു മനുഷ്യൻ ആണെന്നുള്ള കാര്യം ,,, അത് ഒക്കെ മനസിലാക്കാൻ ഒരുപാട് വൈകി പോയിരുന്നു”

“പപ്പാ ,,,,,അപ്പു എന്നോട് മിണ്ടുന്നുപോലും ഇല്ല ,,ഒന്ന് പറയാവോ പപ്പാ എന്നോടൊന്നു കൂട്ടാവാൻ ” സങ്കട൦ കൊണ്ട് പാറു ചോദിച്ചു

രാജശേഖരനു അതിനൊരു മറുപടിയെ ഉണ്ടായിരുന്നില്ല

 

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.