എവിടെയോ ഉള്ള ഒരു മലമുകളിലെ ക്ഷേത്രം
വിഷ്ണു മന്ത്രങ്ങള്‍ ഒക്കെ എങ്ങും നിറയുന്നു
അവിടെ ഒരുപാട് ആളുകൾ എല്ലാവരും അതിമനോഹരമായ വസ്ത്രങ്ങൾ ഒക്കെ ധരിച്ചു ആണ് അവിടെ സന്നിഹിതർ ആയിരിക്കുന്നത്. ഒരു ബ്രാഹ്മണ സമൂഹത്തെ ആണ് കാണുന്നത്
അവിടെ ഹോമകുണ്ഡത്തിൽ തീ ഒക്കെ എരിയുന്നു
നാഗസ്വരവും തകിലും സകലവാദ്യങ്ങളും മുഴങ്ങുന്നു
ബ്രാഹ്മണരീതിയിൽ സാരി ഉടുത്തു നിരവധി ആഭരണങ്ങൾ അണിഞ്ഞാണ് പാർവതി ഇരിക്കുന്നത്
ചുവന്ന സാരി ആണ് ധരിച്ചിരിക്കുന്നത്
തന്റെ ഒപ്പം മടക്കി ഒതുക്കിയ മേല്മുണ്ടും ബ്രാഹ്മണരീതിയിൽ മുണ്ടും ഉടുത്ത് ഒരു യുവാവ് ഇരിക്കുന്നു
മുഖം അത്ര കണ്ടു വ്യക്തമായിരുന്നില്ല
അപ്പോളേക്കും സ്ത്രീകൾ അവരുടെ കൈയിൽ പൂക്കളും ഉപചാരങ്ങളും കുംകുമം കലക്കിയ വെള്ളം അടങ്ങിയ വെള്ളി തട്ടും ആയി പ്രദക്ഷിണം ചെയ്തു ആ കുംകുമവെള്ളിതട്ടം കൊണ്ട് തങ്ങളെ രണ്ടു പേരെയും ഉഴിയുന്നു
ശ്യാം ഇരുവരെയും പൂജിച്ച തേങ്ങാ കൊണ്ട് ഉഴിയുന്നു
പാർവതിയുടെ കൈ പിടിച്ചു ആ യുവാവ് വലിയ പന്തലിലേക് ആനയിക്കുന്നു
പാർവതി സന്തോഷത്തോടെ അനുരാഗത്തോടെ ആ യുവാവിന്റെ ഒപ്പം ചേർന്ന് നടക്കുന്നു
അവർ പന്തലിനുള്ളിൽ വന്നു വലിയ അലങ്കരിച്ച ഇരിപ്പിടത്തിൽ ഇരിക്കുന്നു
രാജശേഖരൻ ആ യുവാവിന്റെ പാദങ്ങൾ തട്ടത്തിനുള്ളിൽ വെപ്പിച്ചു കഴുകി തുടക്കുന്നു
ആ യുവാവിന്റെ പാദങ്ങളിൽ ചന്ദനം പുരട്ടുന്നു
പിന്നെ കാണുന്നത് വധുവായ പാർവതിയെ അച്ഛനായ രാജശേഖരന്റെ മടിയിൽ ഇരുത്തി ചടങ്ങുകൾ ചെയ്യുന്നു
ആ യുവാവ് പാർവതിയുടെ ശിരസിൽ പൂക്കളും അക്ഷതവും സമർപ്പിക്കുന്നു
പിന്നെ പാർവതി എഴുനേറ്റു ആ യുവാവിന്റെ കാലുകളിൽ നമസ്കരിക്കുന്നു
വെള്ളിതട്ടത്തിൽ പാർവതിക്ക് നീട്ടിയ കല്യാണപുടവ സ്വീകരിക്കുന്നു
മന്ത്രോച്ചാരണങ്ങൾ എങ്ങും മുഴങ്ങുന്നു
മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ
കണ്‌ഠേ ബദ്ധ്‌നാമി ശുഭഗേ ത്വം ജീവ ശരദാം ശതം
ആ യുവാവിന്റെ കൈയിൽ മഞ്ഞൾ ചരടിൽ കോർത്ത വലിയ താലി
ആ താലി രാജശേഖരന്റെ മടിയിൽ ഇരിക്കുന്ന പാർവതിയുടെ കഴുത്തിൽ അണിയിക്കുന്നു
പാർവതി കണ്ണുകൾ അടച്ചു കൈ കൂപ്പി പ്രാർത്ഥിക്കുന്നു
ചുറ്റു൦ നിൽക്കുന്ന എല്ലാവരും അവരുടെ മേൽ പുഷപങ്ങൾ വർഷിക്കുന്നു
ഒടുവിൽ കണ്ണുകൾ തുറന്നു പാർവതി തന്റെ പുരുഷനെ നോക്കുന്നു
ആദിശങ്കരൻ
അവളുടെ പ്രിയപ്പെട്ട അപ്പു ആയിരുന്നു ആ യുവാവ്
പാർവതിയുടെ കണ്ണുകൾ നിറയുന്നു
എല്ലാവരുടെയും മുന്നിൽ നിന്ന് അവൾ അപ്പുവിനെ കെട്ടിപ്പിടിക്കുന്നു
അപ്പു തന്റെ നെഞ്ചിൽ തലചേർത്ത് കരയുന്ന അവളുടെ മുഖം ഉയർത്തി പുഞ്ചിരിയോടെ ആശ്വസിപ്പിക്കുന്നു
എല്ലാവരുടെയും മുന്നിൽ വെച്ച് അവളുടെ ചുണ്ടിൽ ചുണ്ടു ചേർക്കുന്നു
അതുകണ്ടു എല്ലായിടത്തു നിന്നും അവരുടെ മേൽ പൂക്കൾ വീഴുന്നു
അവർക്കു മുകളിലായി കൃഷ്ണപരുന്തു ചിറകടിച്ചു വട്ടമിട്ടു പറക്കുന്നു
കല്യാണവേഷത്തിൽ ആദിശങ്കരൻ പാർവതിയെ കൈകളിൽ വാരി എടുക്കുന്നു
ആകൈയിൽ കിടന്നു പ്രണയത്തോടെ പാർവതി ആദിശങ്കരനെ നോക്കുന്നു
ആദിശങ്കരൻ അവിടെ നിന്നും നടന്നു ആ വലിയ മലമുകളിലേക്കു പാർവതിയെയും കൊണ്ട് നടന്നു കയറുന്നു
പാർവതി അപ്പുവുന്റെ ദേഹത്തോട് ചേർന്നു കിടക്കുന്നു
അവർക്കായി എവിടെ നിന്നോ ആ ഗീതം മുഴങ്ങുക ആയിരുന്നു.
പവനജ സ്തുതി പാത്ര പാവന ചരിത്രാ
രവിസോമ വരനേത്ര രമണീയ ഗാത്ര
സീതാകല്യാണ വൈഭോഗമേ
രാമ കല്യാണ വൈഭോഗമേ
<<<<<<<<O>>>>>>>>
പാറു പെട്ടെന്നു കണ്ണു തുറന്നു
അവളുടെ മുഖം ലജ്ജകൊണ്ടു ശോണിമ പടര്‍ന്നിരുന്നു
എന്താണ് ഇപ്പോൾ തനിക്ക് അപ്പുവിനോട് ഉള്ള വികാരം എന്നു അവൾക്കു അറിയില്ല
പക്ഷെ അപ്പു അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു
അവളുടെ ദേഹത്ത് വികാരത്തിന്റെ തിരയിളക്കം അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു
അവൾ സകലതും മറന്നു
ഉള്ളിൽ ശങ്കരൻ മാത്രം ,,അവളുടെ ആദിശങ്കരൻ
പാറു റൂമില്‍ നിന്നും എഴുന്നേറ്റു
സമയം രാവിലെ നാല് മണി ആയിട്ടുണ്ട്
അവൾ പുറത്തെ വാതിൽ തുറന്നു
മുറ്റത്തേക്ക് ഇറങ്ങി
പുലർകാല പക്ഷികളുടെ കളകള ആരവം എങ്ങും മുഴങ്ങുന്നു
നല്ല കുളിരും ഉണ്ട്
തുളസിതറയിൽ കണ്ട ആ കാഴ്ച അവളെ അത്ഭുതപെടുത്തി
അവൾ അറിയാതെ കൈകൾ കൂപ്പി
തുളസിതറയിൽ ഒരു രാജാവിനെ പോലെ ചിറക് ഉയർത്തി നിൽക്കുന്ന
സാക്ഷാൽ ഗരുഡ മൂർത്തി ആയ കൃഷ്ണപരുന്ത് ,,,,,,,,,,,,,,,,,,
എല്ലാം നാരായണന്റെ തീരുമാനങ്ങൾ
<<<<<<O>>>>>>
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother