അപരാജിതന്‍ 17 [Harshan] 11663

പാർവതി തന്റെ ബെഡിൽ കിടക്കുക ആയിരുന്നു

അവൾ അപ്പു കൊടുത്ത അർദ്ധനാരീശ്വര വിഗ്രഹത്തിനു മുന്നിൽ പോയി നിന്നു.

അവളാകെ മിഥ്യബോധത്തിനും യാഥാർഥ്യബോധത്തിനും ഇടയിൽ ആയിരുന്നു

ഒരുനാൾ ശിവ തന്റെ മനസിൽ നിറഞ്ഞു നിന്നിരുന്നു എങ്കിൽ ഇന്ന് ആ ശിവയുടെ ഓർമ്മ പോലും ഇല്ല

അതെ സമയം അപ്പു അവളുടെ ഹൃദയത്തെ കാർന്നു തിന്നുന്ന പോലെ

അവളുടെ ഹൃദയം ആദിശങ്കരൻ എന്ന അവസ്ഥയിലേക് ലയിക്കുന്ന പോലെ

കണ്ണടച്ചാൽ ആദിശങ്കരന്റെ മുഖം ആണ്

 

എന്താ തനിക് പറ്റുന്നത്

അവൾ ഗൗരിശങ്കരരുദ്രാക്ഷത്തിൽ നോക്കി

ഒന്ന് നീലയും ഒന്ന് ചുവപ്പും

എന്ന് ആണോ അമ്പലത്തിൽ പോയി കൃഷ്ണപരുന്ത് ആ രുദ്രാക്ഷത്തിൽ തൊട്ടത് അന്ന് ഗൗരിശങ്കരതിന്റെ നിറം മാറി

നീല ശിവൻ  തന്നെ ആണ് മഹാദേവൻ , ചുവപ്പ് ശക്തി ആയ പാർവതി ദേവിയും

ആ നിറം മാറിയ അന്ന് തന്നെ തനിക് പിരീഡ്‌സും ആയി അതായതു രക്തം കണ്ടു

അതും ഒരിക്കലും സംഭവിക്കാത്ത തരത്തിൽ

 

എന്തൊക്കെയാ ഇതുകൊണ്ടു അർത്ഥമാക്കുന്നത്

അപ്പൊ അപ്പുവിന്റെ കൈയിൽ ഉള്ള രുദ്രാക്ഷം അതിനു എന്ത് സംഭവിച്ചു കാണുമോ ,,,?

 

അവൾ റൂമിൽ ഓരോന്ന് ആലോചിച്ചു നടന്നു

അവൾ കണ്ണാടിയിൽ മുന്നിൽ പോയി നിന്നു

ഒരല്പം ഇറുക്കമുള്ള കുർത്തിയും ഹാഫ് സ്കേർട്ടും ആണ് അവൾ ധരിച്ചിരുന്നത്

എന്തോ തന്റെ അവയവഭംഗി കണ്ണാടിയിൽ കണ്ടപ്പോ അവൾക് തന്നെ നാണം വന്നു

ആ സമയത്തു അപ്പുവിനെ ആണ് ഓർമ്മ വന്നത്

അപ്പൊ അവളുടെ മുഖത്ത് ഒരല്പം ഗൗരവം വന്നു

 

“എന്തിനാ ആ ദേവൂന്റെ അടുത്ത് അപ്പു പോയി ഉമ്മ വെച്ചത് ,, അതൊന്നും എനിക്ക് ഇഷ്ടല്ല ,,, ”

“കള്ളൻ എനിക്കറിയാം ,,,,,,,, പണ്ട് ഇവിടെ നിക്കുമ്പോ ആരും കാണാത്ത പോലെ എന്നെ കള്ളകണ്ണിട്ടു നോക്കി ചോര കുടിച്ചു കൊണ്ടിരുന്നത് ഒകെ ,, ആ കണ്ണ് ഇവിടെ അല്ലായിരുന്നോ ,,, അവൾ കണ്ണാടിയിലെ തന്റെ താമരപൂമൊട്ടിന് സമാനമായ മാറിടങ്ങൾ നോക്കി ലജ്ജയോടെ പറഞ്ഞു ..

ഹാഫ് സ്കേർട് ഇട്ടു നടക്കുമ്പോ എന്റെ കാലിലേക് അല്ലായിരുന്നോ നോട്ടം ,, എന്റെ ഇനി എവിടെയാ നോക്കാത്തത് ,,, ,,,ഇപ്പോ വലിയ ആളായി നടക്കുവാ ,,,, എനിക്ക് നല്ലപോലെ ഓർമ്മ ഉണ്ട് അന്ന് കാർ കഴുകുന്ന കാര്യം പറഞ്ഞു തല്ലുപിടിച്ചപ്പോ തെന്നി വീണ അന്ന് ,,എന്നെ എടുത്തോണ്ട് നടന്നപ്പോ എന്റെ തുടയിൽ ഒകെ കൈ അമര്‍ത്തിയത്  ,,,ആരും അറിയാത്ത പോലെ ,,, ,,,നീ കാരണം അല്ലേടാ കള്ളച്ചെക്കാ ഞാൻ സ്ലീവ്ലെസ്സും ജീന്‍സു൦  ഇടുന്നതു നിർത്തിയത്,  ,,, എന്തുമാതിരി നോട്ടം ആയിരുന്നു ,,,

അന്ന് പഠിപ്പിക്കാൻ വിളിച്ചോണ്ടു പോയിട്ട് എന്നെ കൊണ്ട് വീട് മൊത്തം അടിച്ചു വരിച്ചില്ലേ

അന്ന് നീളം കുറവുള്ള ചൂലല്ലേ എനിക്ക് തന്നത് ,, എന്നിട്ട് ഞാന്‍ അടിച്ചു വാരാന്‍ കുനിയുമ്പോ കള്ളകണ്ണിട്ടു നോക്കുവല്ലായിരുന്നോ കള്ളചെക്കാ ,,,  ,,,,,, ഞാന്‍ സെറ്റും മുണ്ടും ഉടുത്തു വന്നാ കള്ളകണ്ണിട്ടു എന്റെ വയറിലെക് അല്ലായിരുന്നോ നോട്ടം മുഴുവനും.. എല്ലാ കള്ളത്തരങ്ങളു൦ പഠിച്ചു വെച്ചേക്കുവാ,

അപ്പോൾ ആണ് ടേബിളിൽ അവളുടെ നിശ്ചയത്തിന്റെ ആൽബം ഇരിക്കുന്ന കണ്ടത്

പപ്പ വന്നപ്പോ കൊണ്ടുവന്നത് ആണ്

 

അവൾ ആ ആൽബം ഒന്ന് തുറന്നു നോക്കാൻ പോലും മെനക്കെട്ടില്ല , പിന്നെ കുറച്ചു കഴിഞ്ഞു അവൾ അപ്പുവുമായി നിൽക്കുന്ന ഫോട്ടോ അതിൽ അപ്പുവിന്റെ ഭാഗം മാത്രം   മൊബൈലിൽ എടുത്തു

അവൾ ശിവയെ നോക്കി

ക്ളീ൯ ഷേവ് ചെയ്തു ഷെർവാണി ഒകെ ഇട്ടു ഉള്ള ഒരു രുപം

“ശിവയെ വല്ല ടെക്സ്റ്റൈൽ ഷോപ്പിലും പ്രതിമ ആക്കി നി൪ത്താൻ കൊള്ളാം ,,,എന്ത് ചന്തവാ ഈ താടിക്കാരൻ കള്ളചെക്കനെ കാണാൻ ,,, ആ മുടിയും ആ താടിയും ആ പൊക്കവും മസിലും ഒക്കെ കൂടെ ശരിക്കും  ഒരു രാജകുമാരനെ പോലെ ഉണ്ട് ”

“എന്നാ ദേഷ്യം വന്നാലോ ,,പിന്നെ ഒരു വെളിവും ഉണ്ടാവൂല്ല ,,ഇങ്ങനെ ഒരു ചെക്കനാ … അതെ ,,,ഇനി ആരെയും പോയി ഉമ്മ വെക്കാനോ ഉടുപ്പഴിക്കാനോ ഒന്നും നിക്കരുത് ,,,കള്ളച്ചെക്കന്റെ മൂക്ക് ഞാൻ ഇടിച്ചു പരത്തും ,,,, നോക്കിക്കോ ,,,,”

അവൾ ആ മൊബൈലിലെ അപ്പുവിന്റെ ചിത്രം നോക്കി ബെഡിൽ കിടന്നു

എന്തോ ദേഹമാകെ ഒരു വല്ലാത്ത രോമാഞ്ചവും കുളിരും ഒകെ ആയി അവൾ ആ തലയിണ കെട്ടിപിടിച്ചു കിടന്നു , അവൾ ആ തലയിണ അവളുടെ മാറിടങ്ങളിലേക്കു ശക്തിയിൽ അമർത്തി വെച്ചു

തലയിണയെ കെട്ടിപ്പിടിച്ചു പാര്‍വതി അങ്ങ് മയങ്ങി പോയി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.