അനാമിക 3 [Jeevan] 345

അപ്പോള്‍ മറ്റേവന്‍ അടുത്തു എത്തി വലതു കൈ ഉയര്‍ത്തി എന്‍റെ മുഖത്തേക്ക് പഞ്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കാല്‍ രണ്ടും നിലത്തു കുത്തി ബാലന്‍സ് ചെയ്തു തലയും അപ്പെര്‍ ബോഡിയും പിന്നിലേക്ക് വളച്ചു പഞ്ചില്‍ നിന്നും ഒഴിഞ്ഞു മാറി , എന്‍റെ മുഖത്തിന് മുകളില്‍ ആയി വന്ന അവന്‍റെ കയ്യില്‍ എന്‍റെ രണ്ടു കൈ കൊണ്ടും പിടിത്തം ഇട്ടു, അതില്‍ ബലം കൊടുത്തു നേരെ നിന്നു എന്‍റെ ഇടം കൈ കൊണ്ട് അവന്‍റെ കൈ പിടിച്ച്, വലം കൈയിലെ മുഷ്ടി ചുരുട്ടി താഴെ നിന്നും മുകളിലേക്കു അപ്പര്‍ കട്ട് രീതിയില്‍ തടിക്ക് ഒരു പഞ്ച് കൊടുത്തു. ഇടത്തേക്ക് പിടിച്ച് തള്ളി, അവന്‍ വായില്‍ നിന്നും ചോര ഒലിപ്പിച്ചു ഡെസ്കില്‍ പോയി വീണു, അവന്‍ കഷ്ടപ്പെട്ട് , ബെഞ്ചില്‍ സൈഡ് തിരിഞ്ഞു ഇരുന്നു അണച്ച് കൊണ്ട് എന്നെ രൂക്ഷം ആയി നോക്കി. ഞാന്‍ അപ്പോള്‍ പിന്നിലേക്ക് നീങ്ങി, ബെഞ്ചിന്‍റെ ഭാഗത്ത് പോയി, ഡെസ്കില്‍ ഇടതു കൈ കൊണ്ട് കുത്തി സപോര്‍ട്ട് കൊടുത്തു വായുവില്‍, പൊങ്ങി കാല് കൊണ്ട് അവന്‍റെ താടിക്ക് കാലിന്‍റെ മുകള്‍ ഭാഗം കൊണ്ട് തൊഴിച്ചു. അവന്‍ ഡെസ്കില്‍ തല ഇടിച്ചു ബോധം കേട്ടു കിടന്നു.

അപ്പോളേക്കും ഞാന്‍ പിന്നില്‍ നിന്നു തള്ളി ഓടി വന്നവന്‍റെ ദേഹത്ത് ഇട്ടപ്പോള്‍ വീണവന്‍ എണീറ്റ് തല്ലാന്‍ വന്നു. ഞാന്‍ രണ്ടു കയ്യിലെയും മുഷ്ടി ചുരുട്ടി തയാര്‍ ആയി നിന്നു. അവന്‍ അടുത്തു വന്നു എന്‍റെ നേരെ പഞ്ചുകള്‍ തൊടുത്തു കൊണ്ടിരുന്നു, ബോക്സിങില്‍ നല്ല പ്രവീണ്യം ഉണ്ടായിരുന്ന ഞാന്‍, അവന്‍റെ ഓരോ പഞ്ച് ബ്ളോക്ക് ചെയ്തു കൊണ്ടിരുന്നു. അവന്‍ തളര്‍ന്ന് തുടങ്ങിയിരുന്നു. അങ്ങനെ വലതു കൈ പൊക്കി മുഷ്ഠി ചുരുട്ടി എന്‍റെ മുഖത്തിന് ഇടതു വശത്തേക്ക് കൊണ്ടുവന്ന പഞ്ച് എന്‍റെ ഇടതു കൈത്തണ്ട കൊണ്ട് ബ്ളോക്ക് ചെയ്തു അവന്‍റെ നെഞ്ചില്‍ ആയി ഇടയില്ലാതെ പഞ്ചുകള്‍ തൊടുത്തു കൊണ്ടിരുന്നു. പിന്നെ അവന്‍റെ കീഴ്ത്താടിയില്‍ താഴെ നിന്നും മുകളിലേക്കു അപ്പര്‍ കട്ട് പഞ്ച് ചെയ്തു പിന്നിലേക്ക് അവന്‍ വീഴാന്‍ പോയപ്പോള്‍, ഞാന്‍ രണ്ടു കാലും നിലത്തു ഉറപ്പിച്ച്, ഇടതു കാലില്‍ ഊന്നി, അപ്പര്‍ ബോഡി വീശി, കറങ്ങി വന്നു , ഇടതു കാലില്‍ ഊന്നി, വീണ്ടും കറങ്ങി വലതു കാല്‍ കൊണ്ട് അവന്‍റെ ഇടതു കഴുത്തിനും തോളിനും ഇടയില്‍ ആയി ഒരു ടോര്‍ണാഡോ കിക്ക് കൂടെ കൊടുത്തു. അതോടെ അവന്‍ നിലത്തു വീണു കിടന്നു പുളഞ്ഞു.

അവന്മാര്‍ എല്ലാം, ഒരു പരുവം ആയിരുന്നു അതോടെ. ആദ്യം അടികിട്ടി ബോധം തെളിഞ്ഞവനമാര്‍ ജീവനും കൊണ്ട് ഓടുന്നത് കണ്ടു കൂട്ടച്ചിരി ഉയര്‍ന്നു. രണ്ടുമൂന്നു പേര് അപ്പോഴും ബോധംകെട്ടു കിടക്കുന്നുണ്ടായിരുന്നു. കടയിലെ ചേട്ടന്‍ ഇതൊക്കെ കണ്ടു വാ പൊളിച്ച് നിക്കുന്നുണ്ടായിരുന്നു. കുഞ്ഞൂസ് പൊട്ടിച്ച കുപ്പിയ്ടേത് അടക്കം പൈസ കൊടുത്തു ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.
(എൻ.ബി- പിന്നീട് ഒരിക്കല്‍ അമൃത മലയില്‍ പോയപ്പോള്‍ അവന്മാരുടെ ശല്യം ആ ദിവസത്തോടെ അവസാനിച്ചു എന്നു അറിയാന്‍ സാധിച്ചു. )

തിരിച്ചുള്ള യാത്രയില്‍ രേഷ്മയ്ക്കും കുഞ്ഞൂസിനും തല്ലിന്‍റെ കാര്യം മാത്രം പറയാന്‍ ആയിരുന്നു നാവ്. വിഷ്ണു ആണേല്‍ എന്‍റെ ടോര്‍ണാഡോ കിക്കിന്‍റെ ആരാധകന്‍ ആയി മാറി. ഇതിന്‍റെ ഇടയില്‍ ശ്രീ ഇന്ന് കണ്ട കാഴ്ചകളുടെയും, അടിയുടെയും അന്ന് കണ്ട അടിയുടെയും ഒക്കെ എക്സ്സൈറ്റ്മെന്‍റില്‍ ആയിരുന്നു. ഞങ്ങള്‍ പോകുന്ന വഴിയില്‍ ഒരു ഹോട്ടലില്‍ നിര്‍ത്തി, കഴിച്ചു, വീണ്ടും തിരിച്ചു. അങ്ങനെ രേഷ്മയുടെ വീട് ഏത്താറായപ്പോളേക്കും , വണ്ടി ശോകമൂകം ആയിരുന്നു. എല്ലാവര്‍ക്കും പിരിയുന്ന വിഷമം. പക്ഷേ ശ്രീയും രേഷ്മയും നല്ല ക്ലോസ് ആയിരുന്നു. അങ്ങനെ രേഷ്മയുടെ വീട് എത്തി അവള്‍ ബാഗ് എടുത്തു ഇറങ്ങി. ഞങ്ങള്‍ എല്ലാവരും കാറില്‍ നിന്നു ഇറങ്ങിയിരുന്നു. അവളെയും കൂട്ടാന്‍ സമ്മതിച്ചതിന് അവള്‍ ഒരുപാട് നന്ദി പറഞ്ഞു, അല്പം വികാരഭരിതയായി. ഞങ്ങള്‍ അവളെ സമാധാനിപ്പിച്ചു, തിരിച്ചു വണ്ടിയില്‍ കയറി യാത്ര ചോദിച്ചു ശ്രീയുടെ വീട്ടിലേക്ക് തിരിച്ചു.

രേഷ്മ ഇറങ്ങി കഴിഞ്ഞു, കുഞ്ഞൂസ് ഒരു പടക്കം പൊട്ടിച്ചു –

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?

    1. Chechi?…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?

  5. തുമ്പി ?

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??

  6. നരേന്ദ്രന്‍❤?

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍??

    1. നരേന്ദ്രന്‍❤?

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤?

        ??

  7. തുമ്പി ?

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി ?

    Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി????

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?

Comments are closed.