അനാമിക 3 [Jeevan] 345

വൈകുന്നേരം ആകുന്നതിനു വേണ്ടി ഞാന്‍ അക്ഷമയോടെ കാത്തിരുന്നു . ക്ലാസ് കഴിഞ്ഞു വിഷ്ണുവിന്‍റെ കൂടെ കാന്‍റീനില്‍ പോയി ഒരു ചായ കുടിച്ചു ഞങ്ങള്‍ ലൈബ്രറിയില്‍ ചെന്നു . ഞാന്‍ വിചാരിച്ചത് പോലെ തന്നെ . ശ്രീ വന്നിരുന്നില്ല . അന്ന് ആറ് മണി വരെ ഞങ്ങള്‍ ലൈബ്രറിയില്‍ തുടര്‍ന്നു . ലൈബ്രറിയില്‍ നിന്നും ഇറങ്ങി ഹോസ്റ്റലിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ വിഷ്ണു ചോദിച്ചു ,

” എന്താടാ ശ്രീ ഉച്ചക്കും , ഇപ്പോഴും വരാതെ ഇരിക്കുന്നത് …അവള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ …”

” ആഹ് … എനിക്കു അറിയില്ല … ” … ഞാന്‍ അവന്‍റെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു …

” ഡാ … ഇന്നലെ നിങ്ങള്‍ പെര്‍സ് എടുക്കാന്‍ പോയി വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയാണ് അവളുടെ പെരുമാറ്റത്തില്‍ ഒരു മാറ്റം … അവള്‍ ഗ്ലൂമി ആയ പോലെ …ഇന്ന് നീയും എന്തോ ഒളിക്കുന്നത് പോലെ … സത്യം പറയേടാ …അവള്‍ നിന്നോടു എന്തെങ്കിലും പറഞ്ഞോ ഇന്നലെ … ”

ഞാന്‍ വിഷ്ണുവിനോടു ശ്രീ പറഞ്ഞതും , അപ്പോള്‍ ഉള്ള എന്‍റെ മറുപടിയും എന്‍റെ മനസ്സില്‍ ഉള്ള സംശയവും എല്ലാം പറഞ്ഞു , ഒപ്പം അവളോടു ഇത് പറയരുത് എന്നു ഒരു അപേക്ഷയും . എല്ലാം കേട്ടിട്ടു അവന്‍ പറഞ്ഞു ,

” ഇത്രേം ഉണ്ടായോ … അവള്‍ പോയപ്പോള്‍ എങ്കിലും നിനക്കു എന്നോടു ഇത് പറയാമായിരുന്നു … സാരമില്ല … പക്ഷേ അവള്‍ക്ക് നിന്നെ ഇഷ്ടം ആണെന്നാ എനിക്ക് തോന്നുന്നത് … ഇന്നലെ നീ പെങ്ങളെ പോലെ കാണുന്നു എന്നു പറഞ്ഞത് ഒക്കെ ഫീല്‍ ആയി കാണും … നിനക്കു അവളെ അല്ലാതെ സ്നേഹിക്കാന്‍ ആകില്ലേ .. അവള്‍ നല്ല കുട്ടി അല്ലേ .. കാണാനും ഐശ്വര്യം തന്നെ അല്ലേ … ”

” വിഷ്ണു നീ എന്താ ഈ പറയുന്നത് … അവളെ എനിക്കു അങ്ങനെ കാണാന്‍ ആകില്ലടാ … എനിക്കു ഒരുപാട് ഇഷ്ടമാ അവളെ … അവള്‍ക്ക് വേണ്ടി എന്‍റെ ജീവന്‍ വേണമെങ്കിലും ഞാന്‍ കൊടുക്കും . കാരണം അവളെ എന്‍റെ സ്വന്തം അനിയത്തി ആയി ആണ് ഞാന്‍ കാണുന്നത് … സഹോദരിയെ ഭാര്യ ആയി കാണാന്‍ ആകുമോ … എന്‍റെ അച്ഛനോടും അമ്മയോട് ഒക്കെ ഞാന്‍ എത്ര വട്ടം പറഞ്ഞിട്ടുണ്ട് എന്നോ എന്‍റെ പിറക്കാതെ പോയ ഈ അനിയത്തിയെ പറ്റി … അവര്‍ക്കും അവളെ ഒരു മരുമകള്‍ ആയി കാണാന്‍ ആകില്ല … പക്ഷേ എനിക്കു ശ്രീയെയും വേദനിപ്പിക്കാന്‍ ആകില്ല … ഞാന്‍ ഇങ്ങനെ സംസാരിച്ച കാര്യം നീ അവളോടു പറയരുത് … അവളുടെ പിണക്കം ആദ്യം മാറ്റാം… എന്നെ ഫേസ് ചെയ്യാന്‍ അവള്‍ക്ക് ബുദ്ധിമുട്ട് കാണും … നീ സംസാരിക്കണം അവളോടു ….”

” ജഗ്ഗു ഞാന്‍ സംസാരിക്കാം … പക്ഷേ അവളോടു സംസാരിക്കാനായി ഉച്ചക്കും വൈകിട്ടും അവള്‍ വന്നില്ലെങ്കിലോ …”

” വിഷ്ണു നീ വിചാരിച്ചാല്‍ അവളുടെ അടുത്തു ഇന്‍ഫര്‍മേഷന്‍ എത്തിക്കാന്‍ ആകില്ലേ , നിന്‍റെ ഫ്രന്‍ഡ്സ് ആരും ഇല്ലെടാ ആ ബാച്ചില്‍ …”

” ആലോചിക്കട്ടെടാ… ആഹ്!!..ഒരാള്‍ ഉണ്ട് … അവളുടെ ബാച്ചില്‍ ഉള്ള ഒരു കോഴി അവളുടെ പിന്നാലെ നടക്കുന്ന കാര്യം പറഞ്ഞില്ലേ … അവനെ എനിക്കു അറിയാം ….”

” ഡാ , നീ അലന്‍ എന്നു പറഞ്ഞ ആ കുരങ്ങന്‍റെ കാര്യം ആണോ പറയുന്നതു … പക്ഷേ അവനെ അവള്‍ മൈണ്ട് ചെയ്യില്ല എന്ന ശ്രീ പറഞ്ഞിട്ടുള്ളത് … ”

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?

    1. Chechi?…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?

  5. തുമ്പി ?

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??

  6. നരേന്ദ്രന്‍❤?

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍??

    1. നരേന്ദ്രന്‍❤?

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤?

        ??

  7. തുമ്പി ?

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി ?

    Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി????

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?

Comments are closed.