അപ്പോള്‍ അവരില്‍ കുഞ്ഞു ഇരുന്ന ബെഞ്ചിന് അടുത്തു അറ്റത്ത് ഇരുന്നവന്-
” ആഹാ … മൂന്നു ചരക്കുകളെയും നീ രണ്ടു അവമാരും കൂടെ വച്ചുകൊണ്ടിരിക്കുകയാണോ … ഈ കൊച്ചു പീസിനെ എങ്കിലും ഞങ്ങൾക്ക് തന്നിട്ടു പോടാ … ”
ആരും പ്രതീക്ഷിക്കാതെ ആണ് അത് സംഭവിച്ചത്, കുഞ്ഞു എണീറ്റ് ബെഞ്ചില്‍ കയറി നിന്നു പൊങ്ങിച്ചാടി ആ പറഞ്ഞവന്റെ തോളില്‍ ചവിട്ടി , അവന് ബാലന്‍സ് തെറ്റി തലയടിച്ചു പിന്നിലേക്ക് വീണു. അവന്മാരും ഞങ്ങളും എല്ലാം ഒന്നിച്ചു ഞെട്ടി. അപ്പോള്‍ ആണ് വേറെ ഒരുത്തന് ഡീ എന്നും വിളിച്ച് അവളുടെ കുത്തിനു പിടിച്ചത്, അവള് ഡെസ്കില്‍ ഒരു പൂച്ചെടി ഇട്ടു വച്ചിരുന്ന ചില്ല് കുപ്പി എടുത്തു അവന്റെ നെറുകും തലയില്‍ തന്നെ ഒന്നു കൊടുത്തു. അവന് അമ്മേ എന്നു വിളിച്ച് താഴെ അവളുടെ മുന്നില്‍ തന്നെ മുട്ട് കുത്തി തലയില്‍ കൈയ്യും വച്ച് ഇരുന്നു പോയി.
പക്ഷേ പെട്ടന്നു എന്റെ ഭാഗത്ത് ഇരുന്നവന് ഡെസ്കിന് മുകളിലൂടെ ചാടി ഇറങ്ങി അവള് ഇരുന്നതിന്റെ അവിടെ ഉള്ള ഡെസ്കില്‍ കയറി അവളെ ചവിട്ടി വീഴ്ത്തി. അവള് വീണപ്പോള്‍ തന്നെ ആ സൈഡില്‍ നിന്ന ഒരുത്തന് വന്നു ഇടം കൈ കൊണ്ട് അവളുടെ മുടിയില്‍ പിടിച്ച് വലിച്ചു പൊക്കി, മുടിയില്‍ കുത്തി പിടിച്ച് കൊണ്ട് അടുത്ത കൈ കൊണ്ട് മുഖത്തേക്ക് ആഞ്ഞു വീശി, അവള് മുഖം ഒരു വശത്തേക്ക് ചരിച്ചതും, ” ആഹ് … ” ” അമ്മേ …” എന്ന രണ്ടു കരച്ചില് ആയിരുന്നു കേട്ടത്.
എല്ലാവരും ഞെട്ടി… കുഞ്ഞു തല പൊക്കി എന്താ ഉണ്ടായെ എന്നു നോക്കിയപ്പോള്‍ കാണുന്നത് അവളെ തല്ലാന്‍ നോക്കിയവന്റെ വലതു കൈ എന്റെ ഇടത് കൈ കൊണ്ട് പിടിച്ച് സപോര്‍ട്ട് ചെയ്തു വലം കൈ കൊണ്ട് അവന്റെ കൈപ്പത്തി പിടിച്ച് തിരിച്ചു ഓടിക്കുന്നത് ആണ്.അവന് കുഞ്ഞുവിന്റെ മുടിയില്‍ നിന്നും അവന്റെ കൈ വിട്ടു.
അവളെ മുടിയില്‍ കുത്തിപ്പിടിച്ചു വലിച്ചു പോക്കിയപ്പോള്‍ ഞാന്‍ ചാടി ഇറങ്ങി വന്ന് അവളെ ചവിട്ടി ഡെസ്കില്‍ കയറി നിന്നവന്റെ ഒരു കാലില്‍ പിടിച്ച് വലിച്ചു താഴെ ഇട്ടു ആ ഡെസ്കില്‍ കയറി കുഞ്ഞൂസിനെ അടിക്കാന്‍ കൈ വീശിയവന്റെ കൈയ്യിലായി രണ്ടു കൈ കൊണ്ടും പിടുത്തം ഇട്ടു താഴേക് ഡെസ്കില്‍ നിന്നും ചാടി ഇറങ്ങി അവന്റെ കൈ പത്തി തിരിച്ചു ആദ്യം കുഞ്ഞുവിന്റെ കയ്യില്‍ നിന്നും തലക്ക് അടികിട്ടി ഇരുന്നവന്റെ വൃഷ്ണത്തില്‍ തന്നെ ഒരു തൊഴിയും കൊടുത്തിരുന്നു. അതാണ് രണ്ടു കരച്ചില് കേട്ടത്. അവന് മുടിയില്‍ നിന്നും കൈ വിട്ടപ്പോള്‍, നേരത്തെ പിടിച്ച് വച്ചിരുന്ന അവന്റെ വലം കൈ രണ്ടു കൈ കൊണ്ടും തിരിച്ചു പിന്നില്‍ കൊണ്ട് വന്നു ലോക്ക് ആക്കി അവന്റെ ഇടം കൈ കൂടെ അതേ പോലെ പിടിച്ച് ലോക്ക് ആക്കി വച്ചു. കുഞ്ഞുവിനെ അപ്പോള്‍ ശ്രീ കൈ പിടിച്ച് ദൂരേക്ക് മാറ്റി.
അപ്പോള്‍ ആണ് കുഞ്ഞു ആദ്യം ചവിട്ടി ഇട്ടവനും, ഞാനും വിഷ്ണുവും ഇരുന്ന സൈഡില്‍ ഇരുന്ന രണ്ടു പേരും കൂടി ഓടി വന്നു എന്റെ ചുറ്റിലും ആയി നിന്നു. അതില്‍ ഒരുവന്റെ പിന്നിലായി പതുങ്ങിവന്നു കുഞ്ഞു അവന്റെ ഒരു കാലിന്റെ മുട്ടിനു പിന്നിലായി ആഞ്ഞു കിക്ക് ചെയ്തു. അവന് പെട്ടന്നു ഉള്ള അടി ആയതിനാല്‍ ബാലന്‍സ് തെറ്റി അവന് എന്റെ സൈഡിലേക്ക് കമിഴ്ന്നു വീണു പോയി. കുഞ്ഞു അവന്റെ കാലിന്റെ ഇടയില്‍ തൊഴിച്ചു ഒരു കാല് പിടിച്ച് തിരിച്ച് ഓടിച്ചു.
ഇപ്പോള്‍ ആ ഏഴു പേരില്‍ ഒരാള്‍ എന്റെ കയ്യില്‍ നിന്നും വൃഷ്ണത്തിന് തൊഴി കിട്ടി എന്റെ മുന്നില്‍ കിടന്നു കരയുന്നു, ഒരുത്തന് തലപൊട്ടി ബോധം പോയി ഇടതു സൈഡില്‍ കിടക്കുന്നു. വേറെ ഒരുത്തന് കുഞ്ഞൂസിന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടി വേദന കൊണ്ട് വലതു വശത്ത് കിടന്നു പുളയുന്നു, ബാക്കി രണ്ടു പേരും ഒരാള്‍ മുന്നിലും ഒരാള്‍ വലതു വശത്തും നില്കുന്നു.
അവര്‍ ഓടി അടുത്തേക്ക് വന്നപ്പോള്‍, ഞാന്‍ കൈ പിന്നില്‍ ലോക്ക് ഇട്ടു നിന്നവനെ ആഞ്ഞു മുന്നിലേക്ക് തള്ളി, ഒരു കാല് മണ്ണില്‍ ഉറപ്പിച്ച് , വലതുകാല്‍ പൊക്കി പിന്നില്‍ ഒരു ചവിട്ട് കൊടുത്തു, അവന് എന്റെ അടുത്തേക്ക് ഓടിവന്നു കൊണ്ടിരുന്ന ഒരാളുടെ ദേഹത്ത് വീണു രണ്ടും താഴേക്കു വീണു.
Ithinte Baki ?
കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.
ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?
Chechi?…
ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്റ്റിക് ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല
Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro
അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?
Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??
അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??
ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്റെ അടി ആണ് പൊളി പെമ്പിള്ളേര് ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!
നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി
നരേട്ടോ ,
ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.
??
Bro preyunnond onnum thonnallae.
teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.
Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.
ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??
ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️
ഗുഡ് ഈവനിംഗ് ❣️
ഞാൻ paranjethada
Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.
നന്ദി തുമ്പി… ❤️
ജീവപ്പി????
തകർത്തു ട്ടോ….
സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള്‍ ആണോ നായിക??
ഹ എന്തായാലും വേഗം ഇടു ട്ടോ
Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?