പോകുന്ന ചെറിയ വെളുത്ത നീരൊഴുക്കുകള്‍ ഭഗവാനേയും സൂചിപ്പിക്കുന്നു, അവരുടെ പ്രണയം ആണ് ഈ ശ്രീപുരക്ക് പറയാന്‍ ഉള്ളത് എന്നും ആണ് വിശ്വസം.
ക്ഷേത്രത്തില്‍ തൊഴുതു 3 വലം വച്ച്, നാലാം വലത്ത് പൂര്‍ത്തിയാക്കാതെ, ക്ഷേത്രത്തിന് പിന്നിലായി ഉള്ള പടവുകള്‍ക്ക് അടുത്തേക്ക് ഞങ്ങള്‍ നടന്നു. ഈ പടവുകള്‍, പാറ ചെത്തി ഉണ്ടാക്കിയത് ആണ്. ഒരു സൈഡ് അഗാതം ആയ കൊക്ക ആണ്. ഒരു പടവിന് കഷ്ടിച്ച് അര മീറ്റര്‍ വീതി, കൈവരി ഇല്ല സുപ്പോര്‍ട്ടിനു. എല്ലാവരും നന്നായി അത് കണ്ടു പേടിച്ചു, എങ്കിലും ഇറങ്ങാന്‍ തീരുമാനിച്ചു. ആദ്യം ഞാന്‍ ഇറങ്ങി, പിന്നിലായി വിഷ്ണു , കുഞ്ഞൂ, ശ്രീ , അവസാനം രേഷ്മ. ചരിഞ്ഞു ക്ഷേത്രം നില്കുന്ന സൈഡില്‍ കുന്നില്‍ പിടിച്ച് ഓരോ ഓരോ ചുവടുകള്‍ ആയി ഞങ്ങള്‍ താഴെ ഇറങ്ങി. 108 പടവുകള്‍ കൃത്യം ഉണ്ട്, പടവുകള്‍ ഇറങ്ങി ചെല്ലുമ്പോൾ ഉള്ള കാഴ്ച വര്‍ണനാതീതം ആണ്. പടികള്‍ ഇറങ്ങി ചെല്ലുന്നത് ഒരു വിസ്താരം ഉള്ള പരന്ന പാറയുടെ മുകളില്‍ ആണ്, അതിന്റെ അറ്റത്ത് നിന്നു നോക്കിയാല്‍, ഉള്ള കാഴ്ച.. മേഘങ്ങള്‍ നമ്മുടെ താഴെ , അതിന്റെ ഇടയിലൂടെ കാണുന്ന ചുവന്ന താഴ്വാരം, ഹെയര്‍ പിന് വളവുകള്‍. ദൂരെ ആയി കാണുന്ന വജ്രായാനി വെള്ളച്ചാട്ടവും , അതിന്റെ താഴെ ആയി നീല നിറത്തില്‍ ഉള്ള ഇന്ദ്രനീല താടകവും. ഈ കാഴ്ചകള്‍ കണ്ടു കുറച്ചു നേരം നിന്നു, കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങള്‍ വന്നപ്പോലെ തന്നെ തിരികെ കയറി, ചുരം ഇറങ്ങി. ചുരം ഇറങ്ങി താഴെ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അവിടെ തന്നെ ഉള്ള ഒരു ചെറിയ ഹോട്ടലില്‍ കയറി ഞങ്ങള്‍ ഭക്ഷണം കഴിച്ചു ഇറങ്ങി നേരെ വജ്രയാനി വെള്ളച്ചാട്ടം കാണാനായി പുറപ്പെട്ടു.
അമൃത മുടി എന്നു പേരുള്ള ഒരു മലയില്‍ ആണ് ഈ വെള്ളച്ചാട്ടവും അതിനു താഴെ ഉള്ള ഇന്ദ്രനീല തടാകവും സ്ഥിതി ചെയുന്നത്. ഫോറെസ്റ്റ്കാർ വനത്തിലൂടെ ഉണ്ടാക്കിയ റോഡ് ആണ് അങ്ങോട്ട് ഉള്ളത്. തടാകത്തിന് അടുത്തു വരെ കാര്‍ പോകും, പാര്‍ക് ചെയ്യാന്‍ സ്ഥലവും ഉണ്ട്. ഞങ്ങള്‍ അവിടെ എത്തി പാര്‍ക്ക് ചെയ്തു തടാകത്തിലേക്ക് നടന്നു. തടാകത്തിന് സമീപം ആയി വസ്ത്രം മാറാന്‍ ഉള്ള സൗകര്യം ഉണ്ട്, അതേ പോലെ ചെറിയ കുറച്ചു കടകളും ഉണ്ട്. അവിടെ വേറെയും കുറച്ചു ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വസ്ത്രം മാറി വെള്ളത്തില്‍ ഇറങ്ങാന്‍ ഉള്ള തയാറെടുപ്പും ആയി വന്നു.
തടാകവും വെള്ളച്ചാട്ടവും ഒരിയ്ക്കലും മറക്കാന്‍ ആകാത്ത മായജാല കാഴ്ചയാണ്. നീല തെളിഞ്ഞ തടാകത്തിലെ വെള്ളം. ഇന്ദ്രനീല തടാകം എന്ന പേരെങ്കിലും, അത്രയും ഡാര്‍ക് അല്ല. അതേ പോലെ, തടാകം എന്ന പേരെ ഉള്ളൂ, ഒത്തിരി വെള്ളം ഇല്ല, ആഴവും. വെള്ളച്ചാട്ടം പാല് പോലെ വീണുകൊണ്ടിരികുന്നു, സൂര്യ രശ്മികള്‍ തട്ടി ജല കണങ്ങള്‍ വജ്രം പോലെ ശോഭിച്ചു കൊണ്ടിരുന്നു. ഈ മലയും താടകവും സംബന്ധിച്ചു ഒരു ഐതിഹ്യം ഉണ്ട്. പണ്ട് പാലാഴി മഥനം കഴിഞ്ഞു, അമൃത കുംഭവുമായി ആയി മുങ്ങിയ ദേവന്മാര് ഇവിടെ വന്നു ആണ് ഒളിച്ചു നിന്നത് എന്നും, അമൃത് പാനം ചെയ്തു വീണ്ടും യൌവനം വീണ്ടെടുത്തത് എന്നും. അന്ന് ദേവമാര്‍ ഈ മലക്ക് അമൃത മുടി എന്ന പേര് ഇട്ടു. അമൃത് പാനം നടത്തുന്നതിനു മുന്‍പ് ദേഹ ശുദ്ധി ആകാന്‍ ദേവേന്ദ്രന് തന്റെ വജ്രായുധം കൊണ്ട് പാറ പൊട്ടിച്ച് വെള്ളം ഇവിടേക്ക് വെള്ളച്ചാട്ടം പോലെ ഒഴുക്കി, അങ്ങനെ വജ്രായുധം പ്രയോഗിച്ച് സൃഷ്ടിച്ചതുകൊണ്ട് ആണ് ഈ വെള്ളച്ചാട്ടത്തിന് വജ്രയാനി എന്ന പേര് വന്നത്. ആയുധം പ്രയോഗിച്ചപ്പോള്‍ ദേവേന്ദ്രന്റെ ഒരു വിരലില്‍ ഉണ്ടായിരുന്ന ഇന്ദ്രനീല മോതിരത്തില്‍ നിന്നും ഇന്ദ്രനീല കല്ല് താഴെ വീണു . വെള്ളച്ചാട്ടത്തില്‍ നിന്നും ഒഴുകി വന്ന ജലം ഈ കല്ലില്‍ സ്പര്ശിച്ചപ്പോള് നീല നിറം ആയി. നീല നിറത്തിൽ ആയുള്ള ജലം ഉള്ളതിനാല്‍ ഇന്ദ്രനീല തടാകം എന്ന പേരും വന്നു.
Ithinte Baki ?
കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.
ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?
Chechi?…
ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്റ്റിക് ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല
Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro
അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?
Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??
അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??
ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്റെ അടി ആണ് പൊളി പെമ്പിള്ളേര് ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!
നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്??
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി
നരേട്ടോ ,
ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.
??
Bro preyunnond onnum thonnallae.
teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.
Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.
ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??
ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️
ഗുഡ് ഈവനിംഗ് ❣️
ഞാൻ paranjethada
Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.
നന്ദി തുമ്പി… ❤️
ജീവപ്പി????
തകർത്തു ട്ടോ….
സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള്‍ ആണോ നായിക??
ഹ എന്തായാലും വേഗം ഇടു ട്ടോ
Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?