അനാമിക 3 [Jeevan] 345

വൈകിട്ട് ഏകദേശം നാല് മണി കഴിഞ്ഞു ഞങ്ങള്‍ വീട്ടില്‍ എത്താന്‍. വീടിനുള്ളില്‍ കയറിയപ്പോളേ എന്തോ നഷ്ടപ്പെട്ട ഫീല്‍ ആയിരുന്നു, പിന്നെ എന്തൊക്കയോ എടുക്കാന്‍ മറന്ന പോലെയും. അത് വരെ ശ്രീ കൂടെ ഉണ്ടായിരുന്നത് കൊണ്ടും പിന്നെ ഡ്രൈവിങ് ആയിരുന്നത് കൊണ്ടും മനസ്സില്‍ മറ്റ് ചിന്തകള്‍ ഉണ്ടായിരുന്നില്ല. പക്ഷേ വീട് എത്തിയപ്പോള്‍ മുതല്‍ മനസ്സിന്‌ ആകെ ഒരു ഭാരം. ഞാന്‍ വേഗം തന്നെ കുളിച്ചു വസ്ത്രം മാറി വന്നു ഒരു ചായയും കുടിച്ചു. അപ്പോള്‍ മനസ്സിന് ഒരു ആശ്വാസം തോന്നി. കുറെ നാളുകള്‍ക്ക് ശേഷം വീട്ടില്‍ വന്നത് കൊണ്ട് ഞാന്‍ അമ്മയോട് ചോദിച്ചു പുറത്തേക് ഇറങ്ങി.

എന്‍റെ വീട്, സിറ്റിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയ ഒരു ഗ്രാമപ്രദേശത്ത് ആയിരുന്നു. അച്ഛന് ആര്‍മി നല്ല റാങ്ക് ഉള്ള ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിലും സിറ്റി ലൈഫ് ഇഷ്ടം ആയിരുന്നില്ല, നാടും നാട്ടിന്‍ പുറവും കൃഷിയും പച്ചപ്പും ഒക്കെ ആണ് അച്ഛന് എന്നും ഇഷ്ടം. അമ്മയ്ക്കും അങ്ങനെ തന്നെ . അത് കൊണ്ട് തന്നെ ലീവിന് വരുമ്പോള്‍ എല്ലാം അച്ഛന്‍ നാട്ടില്‍ കൃഷി, അമ്പലം, ക്ലബ് ഇതിലൊക്കെ സജീവം ആയിരുന്നു. അച്ഛന്‍റെ തറവാട് വീടിന് അടുത്തു തന്നെ ഒരു കിലോമീറ്റര്‍ മാറി ആണ്. അവിടെ അച്ഛന്‍റെ അച്ഛനും അമ്മയും അനിയനും ഭാര്യയും താമസിക്കുന്നു. നല്ല പേര്കേട്ട തറവാട് ആണ്. പുത്തന്‍ മാളികയിലെ ആളാ എന്നു പറഞ്ഞാല്‍ തന്നെ നാട്ടില്‍ എല്ലാവരും നല്ല ബഹുമാനം കാണിക്കും. ചെറിയച്ഛന്‍ ബിസിനസ്‌ ഒക്കെയാണ്. അച്ഛന്‍ ജോലി കിട്ടി ശേഷം ഇവിടെ വീട് വച്ചു. നല്ല സൌകര്യം ഉള്ള ഒരു രണ്ടു നില വീട്. വീടിന് മുന്നില്‍ ഒരുപാട് പൂ ചെടികള്‍ ഉള്ള ഭംഗി ഉള്ള ഒരു ഗാര്‍ഡന്‍ . അതില്‍ പല തരത്തില്‍ ഉള്ള ഫല വൃക്ഷങ്ങള്‍ . വീടിന് പിന്നിലായി നല്ല താഴ്ച ആണ് . അവിടെ പാടവും . അതിന്‍റെ നടുവിലൂടെ ഒരു അരുവിയും. സായാനങ്ങളില്‍ ആ പാടവും അരുവിയും കാണാന്‍ അതി മനോഹരം ആണ്.

ഞാന്‍ ആദ്യം എന്‍റെ ബുള്ളറ്റിന്‍റെ കവര്‍ മാറ്റി , ഒന്നു അടിമുടി നോക്കി. സ്റ്റാഡേര്‍ഡ് 350 2009 മോഡല്‍ അതും എക്സ്ട്രാ ക്രാങ്ക് കയറ്റിയത്, കയറ്റം പോലും 20 സ്പീഡില്‍ നാലാമത്തെ ഗിയറില്‍ പുഷ്പം പോലെ പോകും. അച്ഛനും ഉണ്ട് ഒരെണ്ണം 84 മോഡല്‍ , അത് അച്ഛന്‍റെ അച്ഛന്‍ വാങ്ങി കൊടുത്തത്. ഞാന്‍ മുഴുവന്‍ പൊടി ആയിരിയ്ക്കും എന്നു പറഞ്ഞു ആണ് നോക്കിയത്. എന്നാല്‍ സര്‍വീസ് ചെയ്തു വച്ചേക്കുവാ എന്നു മനസ്സിലായി. അച്ഛനോട് മനസ്സില്‍ നന്ദി പറഞ്ഞു , ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റ കിക്കിന് തന്നെ എന്തായാലും സ്റ്റാര്‍ട്ട് ആയി. ഒന്നു കൈ കൊടുത്തു ഞാന്‍ വണ്ടി എടുത്തു പുറത്തേക്ക് ഇറങ്ങി , നേരെ ആദ്യം വിട്ടത് തറവാട്ടിലേക്ക്. പുത്തന്‍ മാളികയില്‍ ഞാന്‍ ചെല്ലുമ്പോൾ അവിടെ ഉമ്മറത്ത് ചെറിയമ്മ ഉണ്ടായിരുന്നു. ചെറിയമ്മയുടെ പേര്, വനജ കുമാരി, ചെറിയച്ഛന്‍ ഹരിനാഥ് മേനോന്‍, അവര്‍ക്കൊരു മകള്‍ അനുപമ, അപ്പൂപ്പന്‍ വാസുദേവ മേനോന്‍ അമ്മൂമ്മ സൗദാമിനി അമ്മ, ഇതാണ് തറവാട്ടിലെ മെംബേര്‍സിന്‍റെ പേരുകള്‍. ഞാന്‍ വരുന്ന കണ്ടു ചെറിയമ്മ അമ്മൂമ്മയെ വിളിച്ചു-

” അമ്മേ, ദേ കണ്ണന്‍ വരുന്നു …. ”

അമ്മൂമ്മ വേഗം പുറത്തു വന്നു. ഞാന്‍ അപ്പോള്‍ ഉമ്മറത്തേക്ക്‌ കയറിയിരുന്നു. അമ്മൂമ്മ അടുത്തു വന്നു എന്‍റെ മുഖം താഴ്ത്തി നെറ്റിയില്‍ ഉമ്മ വച്ചു പറഞ്ഞു –

” വന്നുവോ എന്‍റെ കണ്ണന്‍, മോന്‍ ആകെ ക്ഷീണിച്ചു പോയല്ലോ … അവിടെ ഭക്ഷണം ഒന്നും പോരായിരുന്നോ …”

ചെറിയമ്മ അത് കേട്ടു പറഞ്ഞു –

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക?? എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍?

    1. Chechi?…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം ?

  5. തുമ്പി ?

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.? ippol njanarayii ??

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… ??

  6. നരേന്ദ്രന്‍❤?

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr ??
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!??(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍??

    1. നരേന്ദ്രന്‍❤?

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤?

        ??

  7. തുമ്പി ?

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan?. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..?. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് ??

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …?❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി ?

    Enthadoo njan ithinu preyaa ishtayiii. Orupad?. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി????

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക??

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum ?

Comments are closed.