❤️അമ്മ❤️ [Jeevan] 86

എന്ത് കൊണ്ട് മനുഷ്യൻ്റെ ചിന്താഗതികൾ ഇത്രയും ക്ഷയിച്ചു വരുന്നു. തെരുവിലേക്ക് ഏറിയപ്പെടുന്ന ജീവനുകൾക്ക് എന്ത് കൊണ്ട് മൂല്യം കല്പിക്കുന്നില്ല. എന്ത് കൊണ്ട് അവർ അർഹിക്കുന്ന സ്ഥാനം, സ്നേഹം, ബഹുമാനം ഒന്നും കൊടുക്കാൻ നാം ശ്രമിക്കുന്നില്ല. അങ്ങനെ ശ്രമിച്ചിരുന്നു എങ്കിൽ ഇന്ന് നമ്മുടെ നാടുകളിൽ വൃദ്ധസദനങ്ങളും മറ്റും പണിതുയർത്താൻ ഒരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഒന്ന് ചിന്തിച്ചു പ്രവർത്തിച്ചിരുന്നു എങ്കിൽ വാർദ്ധക്യത്തിൽ അനാഥത്വം പേറുന്നു ഒട്ടനവധി വൃദ്ധരെ നമുക്ക് ഇന്ന് കൂടെ ചേർത്ത് നിർത്താൻ ആകുമായിരുന്നു. സുഖസൗകര്യങ്ങളിലും

 

ആഡംബരങ്ങളിലും മക്കൾ ജീവിക്കുമ്പോൾ ഒരു നേരത്തേക്കുള്ള ഭക്ഷണത്തിന് പോലും മറ്റുള്ളവരോട് കൈനീട്ടി നിൽക്കേണ്ട അവസ്ഥ.. ഒന്ന് വിശ്രമിക്കാൻ സുരക്ഷിതം ആയൊരിടം ഇല്ലാത്ത അവസ്ഥ. എത്ര ദയനീയം ആണ് ഇതൊക്കെ. അമ്മ എന്ന വാക്ക് പോലും വിളിക്കാൻ മറന്നു പോകുന്ന സമൂഹം.. നന്നാകുമോ ഈ ലോകം ഇനിയും ഒരിക്കൽ എങ്കിലും… 

 

ഒരു ഭാഗത്ത് മക്കൾ അച്ഛൻ അമ്മമാരെ വലിച്ചെറിയുമ്പോൾ മറു ഭാഗത്ത് അമ്മ എന്ന വാക്കിന് അപമാനം ആകും വിധം സ്ത്രീകളും പുരോഗമനം പ്രാപിച്ചു വരുന്നു. ഇന്ന് പലരുടെയും പ്രവൃത്തികൾ ആ വാക്കിൻ്റെ മൂല്യം കുറയ്ക്കുന്നു. വേദനകൾ ഒരുപാട് സഹിച്ചു ജീവൻ നൽകുന്ന സ്വന്തം മക്കളെ പണത്തിന് വേണ്ടിയും.. താത്കാലികമായി ഉടലെടുക്കുന്ന പ്രണയ ബന്ധങ്ങളുടെ വിജയത്തിനായും..  അവരെ അനാഥരാക്കുക എന്നതിൽ ഉപരി ഇന്ന് ആ പുരോഗമനം എത്തി നിൽക്കുന്നത് സ്വന്തം മക്കളുടെ കൊലപാതകത്തിൽ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ നമ്മെ തേടിയെത്തുന്ന ഇത്തരം സംഭവങ്ങൾ മാത്രം മതിയാകും മനുഷ്യ മനസ്സിലെ സ്നേഹ ബന്ധങ്ങൾക്ക് ഉള്ള വില ഇന്ന് എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്ന് അറിയാൻ.

 

സ്വന്തം ശരീരത്തിൽ നിന്നും അടർത്തി മാറ്റിയ തന്റെ തന്നെ ജീവൻ്റെ ഒരു അംശം. അതാണ് മക്കൾ. അവരോട് പോലും ദയ നഷ്ടപ്പെടുന്ന നമ്മുടെ സമൂഹത്തിൻ്റെ അവസ്ഥ എവിടെയാണ് എത്തിച്ചേരുക. ഇത്രയും ക്രൂരത നിറഞ്ഞൊരു പ്രവൃത്തി എന്നും മനുഷ്യർക്ക് മാത്രം സ്വന്തം..

 

എങ്കിലും ഇന്നും അമ്മ എന്ന വാക്കിൻ്റെ അർത്ഥം അറിഞ്ഞു ജീവിക്കുന്ന, നാം അറിയുന്നതും.. അറിയാത്തതുമായ.. ഒരുപാട് സ്ത്രീകൾ ഉണ്ടാകും, അവരെ നെഞ്ചോട് ചേർത്ത് നിർത്തുന്ന മക്കൾ ഉണ്ടാകും നമുക്ക് ചുറ്റും…  അനാഥരായി വിധിക്കപ്പെട്ടവർ ഉൾപ്പെടുന്ന മാതൃസമൂഹത്തിൽ ഇന്നും മക്കളെ സ്നേഹിക്കുന്നവർ ആകും കൂടുതൽ. അവരെ ഒരു നോക്കു കാണാൻ കൊതിക്കുന്നവർ ആണ് ഏറെയും.. അമ്മ എന്നത് ഓരോ പെൺമനസ്സും ആഗ്രഹിക്കുന്ന സ്ഥാനം. അത് നേടിയവർ ഭാഗ്യവതികൾ.. അതിനെ നെഞ്ചിലേറ്റിയവർ ഹൃദയ വിശാലതയുള്ളവർ… അതിനെ വലിച്ചെറിഞ്ഞവർ മൂഢർ.. 

 

തുടക്കത്തിൽ പറഞ്ഞിരുന്നത് പോലെ ഈ ഭൂമി തന്നെയൊരു അമ്മ ആണ്. എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന അമ്മ. അവിടെയും മനുഷ്യരുടെ പ്രവർത്തികൾ വ്യത്യസ്തം അല്ല. താത്ക്കാലിക വിജയത്തിനായി പ്രകൃതിയോടുള്ള ചൂഷണം തുടർന്ന് കൊണ്ടിരിക്കുന്നു. അറിഞ്ഞു കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കാൻ മനുഷ്യർ തയ്യാർ ആക്കുമ്പോൾ, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എങ്കിലും നാം ചെയ്യുന്നതിനുള്ള ശിക്ഷ പ്രകൃതി നമുക്ക് ആയി കരുതി വച്ചിട്ടുണ്ടാകും എന്ന് കൂടെ ഓർക്കുക. 

 

അമ്മ എന്നത് എന്നും സ്നേഹം ആണ്. ഭൂമിയിലെ ഏറ്റവും വല്യ സ്ഥാനം. അതിന് ഒരിക്കലും വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും മുറിവേൽപ്പിക്കാതെ സംരക്ഷിക്കുക. അത് മക്കൾക്ക് മാതാപിതാക്കളോട് ആയാലും.. തിരികെ ആയാലും പവിത്രം ആയൊരു സ്നേഹം വളർത്തിയെടുക്കാൻ ശ്രമിക്കുക. 

 

ഞാൻ ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിൽ ഇടുങ്ങിയ ഇത്തരം ചിന്താഗതികൾക്ക് ഇനിയെങ്കിലും ഒരു അവസാനം ഉണ്ടാകണം. ഇതിൽ ഒരു വരിയെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ ഇത്തരം തെറ്റുകൾ അവർത്തിക്കാപെടത്തിരിക്കാൻ ശ്രമിക്കുക. നമുക്ക് മുന്നിൽ തെറ്റുകൾ ചെയ്യുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുക. എന്നെന്നും നല്ലൊരു നാളെക്കായി………

Updated: June 3, 2021 — 4:13 pm

8 Comments

  1. നിധീഷ്

    ♥♥♥♥

  2. ❤️❤️❤️❤️❤️

  3. Nice ❤️❤️

  4. മനസ്സില്‍ thattiya ഒരു കുറിപ്പ്… മനസ്സു നിറയ്ക്കുന്ന അർത്ഥവത്തായ പദപ്രയോഗങ്ങളും …

    വിദേശത്ത് പോകുന്ന മക്കളിൽ നല്ലൊരു പങ്കും സ്വന്തം മാതാപിതാക്കളെ കൂടി നന്നായി നോക്കണം എന്ന ആഗ്രഹത്താൽ പോകുന്നവർ ആണ്… സാഹചര്യം ഒരു കാരണം…. എന്നാൽ സ്വന്തം മാതാപിതാക്കളെ വിസ്മരിക്കുന്നവർക്ക് ഇവിടെയും എവിടെയും ശാന്തി ഉണ്ടാവില്ല… അവരെ മറന്നു കൊണ്ടുള്ള ഒരു പ്രാർത്ഥനയും ഈശ്വരൻ സ്വീകരിക്കില്ല…

    ഇതുപോലെ തുടർന്നും എഴുതാൻ കഴിയട്ടെ ??

    1. ❤❤❤❤❤
      മാതാ പിതാ ഗുരു ദൈവം
      ഇല്ലാത്ത നാലാമനുവേണ്ടി ഈ ലോകം തിരയുന്നു മുന്നിലെ മൂന്നു മറക്കുന്നു

      എല്ലരീതിയിലും ചിന്തിച്ചുള്ള എഴുത്താണ് ജീവൻ തങ്ങളുടേത് മാറുന്ന ലോകത്തിൽ മാതാവ് എന്നവാകിന്റെ അർത്ഥം പോലുമറിയാത്തവർ ഉണ്ട് എന്നും പറയാൻ മറന്നില്ല ❤❤❤❤

Comments are closed.