അമ്മ അറിയാൻ 2 ? [പി.കെ] 61

“”ആർ യൂ… ഹിന്ദി…?ചേട്ടാ……..””

ബീച്ചിൽ മറ്റാരും ശ്രദ്ധിക്കാത്ത അവരുടെ

കരണം മറിച്ചിലുകൾ ആസ്വദിച്ചിരിക്കുന്ന

ഞാൻ അവർക്കൊരു പതിവില്ലാത്ത കൗതുകമായിരിക്കാം…. പാടുകയും ആടുകയും ചെയ്യുന്നവരെപ്പോലെ

ഓട്ടച്ചാട്ടക്കാരികളെ നമ്മളങ്ങനെ ശ്രദ്ധിക്കാത്തതു കൊണ്ടായിരിക്കാം..

 

മറുപടി അത്മാർത്ഥമായ ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ അവരെ

യാത്രയാക്കി………

 

ആ കന്യകമാർ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്……………………………

 

വീട്…..! കാത്തിരിക്കാൻ ആരെങ്കിലുമുള്ള വീട്…….!.

ഒരു മേൽക്കൂരയില്ലെങ്കിലും കൂട്ടിന്

ആരെങ്കിലുമുണ്ടായിരിക്കുക…..!,

അമ്മയുണ്ടെങ്കിൽ ഏറ്റവും നല്ലത്….

അല്ലെങ്കിലാരെങ്കിലും….

കൈയ്യിലൊന്നുമില്ലാതാകുന്നതിനൊപ്പം

കൂട്ടിനാരുമില്ലാതാകുന്നതാണ് ഏറ്റവും

ഭീകരമെന്ന് ഞാനറിഞ്ഞു തുടങ്ങി….

 

രണ്ട് ദിവസം അലഞ്ഞപ്പോഴേക്കുംവീടിന്റെ

വില അറിഞ്ഞു തുടങ്ങിയെങ്കിലും……..

കാരാഗൃഹമാകുന്ന വീടുകൾ മരണത്തേക്കാൾ അസഹനീയമാണെന്ന്

നെപ്പോളിയന്റെ പോലും അവസാന കാലം

നമ്മളോട് പറഞ്ഞു തരുന്നുണ്ടല്ലോ.

ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞ് അനേക യുദ്ധങ്ങൾ ജയിച്ച് നെഞ്ച് വിരിച്ച് നിന്ന ആ ധീരനെ……. ഒരു കാരാഗൃഹവീട്ടിലെ

വിഷം പുരണ്ട ചുവരുകൾ തളർത്തി..!

11 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      ?

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ?
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……?

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ?

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ ?

    1. വളരെ നന്ദി? ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി??

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .? ?

Comments are closed.