അമ്മ അറിയാൻ 2 ? [പി.കെ] 61

നിന്റെ തീർത്ഥാടനയാത്രയെക്കുറിച്ച് പറ””

അവന്റെ തത്ത്വശാസ്ത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണെങ്കിലും ഞാൻ ചുമ്മാ

ഒരു സൗഹൃദജാഡ ഇട്ടു .

 

““എടാ അത് തന്നെയാണ് പറഞ്ഞ് വന്നത്….ആരുമില്ലാത്ത ആ രണ്ടാമത്തെ അവസ്ഥയിലൂടെ രണ്ട് മാസം കടന്നുപോയതാണ് എന്റെ തീർത്ഥാടനം…..!” അവനൊന്ന് ചരിഞ്ഞ് കിടന്ന് തലയിൽ കൈയ്യൂന്നി എന്റെ നെഞ്ചിൽ കൈവച്ചു.

 

““ങ്ങേ….” പതിവ് പോലെ ഒന്നും മനസിലാവാതെ ഞാനും ചരിഞ്ഞ് കിടന്ന്

അവനെ മിഴിച്ച് നോക്കി.

 

““എടാ ….. വീട്ടിൽ നിന്ന് അന്നിറങ്ങിപ്പോകുമ്പോൾ ആരോടും പറയാത്ത ഒരു തിരിച്ചു വരവില്ലാത്ത നാടുവിടൽ തന്നെ ആയിരുന്നു… അത് !. അതറിഞ്ഞാൽ നീയെന്നെ തടയുമെന്നറിയാം ….അതല്ലേ

നിന്നോട് പണിക്ക് പോവുകയാന്ന് പറഞ്ഞത് !””

 

“““എന്നിട്ട്…?”

പാറയുടെ മുകളിലെ പരുപരുപ്പ് കൂടി വരുന്നതിനാൽ ഞാൻ എഴുനേറ്റിരുന്ന്…

അവന്റെ തീർത്ഥാടനക്കഥ കേൾക്കാൻ തുടങ്ങി…

 

അവൻ കഥ പറയാൻ വാ തുറന്നാൽ എന്നും ഞാനൊരു

നല്ല കേൾവിക്കാരനാണ്……………………

കാരണം :വെറും ‘അക്കാദമിക്കനായ’ എനിക്ക് പലപ്പോഴും ചുക്കിച്ചുളിഞ്ഞവരുടെ

സ്വപ്നങ്ങളും പ്രതീക്ഷകളും പറഞ്ഞു തന്നത്….അവന്റെ പ്രായോഗിക നേരറിവുകളാണ്…………..

 

““““…..അങ്ങനെ … ഞാൻ തിരിഞ്ഞു നോക്കാതെ……, എന്നാൽ മനസിൽ ഓർമകളുടെ തിരിഞ്ഞു നോട്ടങ്ങളുടെ നോവുമായി വീട്ടിൽ നിന്നിറങ്ങി…….

എവിടെപ്പോയാലും അടിസ്ഥാന സഹായങ്ങളുമായി എന്റെ സന്തത സഹചാരിയായ ബേഗും ഒരു മാറാപ്പായി പതിവു പോലെ തോളിൽ തൂങ്ങിയിരുന്നു.

 

‘എന്റെ മൺവീണയുമായി’ ജോൺസൻ മാഷും …..,‘തേങ്ങും ഹൃദയവും … സാന്ദ്രമാം മൗനവും … ഇതുവരെ ഈ കൊച്ച് കളി വീണ..’ യുമൊക്കെയായി രവീന്ദ്രൻ മാഷുമൊക്കെ….. ആത്മാവിൽ കണ്ണീർത്തുള്ളികളാൽ താളമിട്ടു കൊണ്ടിരുന്നു……എങ്കിലും………,

11 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      ?

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ?
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……?

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ?

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ ?

    1. വളരെ നന്ദി? ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി??

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .? ?

Comments are closed.