അമ്മ അറിയാൻ 2 ? [പി.കെ] 61

പറമ്പിലെ ശുദ്ധവായു ശ്വസിച്ച് കയ്യാലകളുടെ കല്ലുപാകിയ ഇടവഴികളിലൂടെ ഇറങ്ങി റോട്ടിലെത്തി.

ചുറ്റും പേടിച്ച് നോക്കി മുറിച്ചു കടന്ന് വീണ്ടും തോട്ടിലേക്കുള്ള കയ്യാല കെട്ടിലേക്കിറങ്ങി.

 

…………പണ്ട്വീട്ടിലേക്ക്കയറുമ്പോൾ പേടിക്കുന്നവർ…… ഇപ്പോൾ റോട്ടിലിറങ്ങുമ്പോൾ

പേടിക്കുന്നു….! കോടാനുകോടികൾ ചെലവഴിച്ചിട്ടും ശുദ്ധമാകാത്ത ഗംഗയും

യമുനയുമെല്ലാം പണച്ചെലവില്ലാതെ ശുദ്ധജലവാഹിനികളാകുന്നു…..!

…..ഡൽഹി അടക്കമുള്ള നഗരവാസികൾക്ക് കാലങ്ങൾക്ക് ശേഷം ശുദ്ധമാായ നീലാകാശം കാണാൻ പറ്റുന്നു…!

ജലന്ധറിൽ നിന്ന് ചക്രവാളത്തിലേക്ക് നോക്കുന്ന ആളുൾക്ക്…,

നാളുകൾക്ക് ശേഷം മഞ്ഞ് മലകളുടെ

ശിഖിര ഭംഗി ആസ്വദിക്കാൻ കഴിയുന്നു.!

…………………………….. അങ്ങനെ, വരും നാളുകളിലേക്ക് ഓർത്തു വെയ്ക്കാൻ

പ്രകൃതി കാണിച്ച ഈ തലകുത്തിമറിയലിനെക്കുറിച്ചുള്ള വർത്തമാനങ്ങളിലേർപ്പെട്ട് ഞങ്ങൾ അങ്ങ് താഴെ കരിമ്പാറക്കല്ലുകളും വെള്ളാരം കല്ലുകളും ഉരുളൻകല്ലുകളും നിറഞ്ഞ

തോടിനടുത്തെത്തി………………………

 

““ങാ… ഓർത്തുവെയ്ക്കാനുള്ള ഒരു പതിവ്

ചരിത്ര കഥയായി അവശേഷിക്കാനേ സാധ്യതയുള്ളു….! തിരിഞ്ഞു നോക്കി പാഠം പഠിച്ച് തിരുത്തുന്നവർ പതിവ് പോലെ അധികമൊന്നും ഉണ്ടാവാൻ വഴിയില്ല!”” കൈയ്യിലുള്ള തോർത്തെടുത്ത് തലയിൽ ചുറ്റി അവൻ തോട്ടിലേക്കിറങ്ങി…

മുട്ടൊപ്പം വെള്ളമുള്ള ഭാഗത്ത് കൂടി നടന്ന് നടുവിലുള്ള വലിയ പാറപ്പുറത്ത് വലിഞ്ഞു കയറി എന്നെ വിളിച്ചു.

 

തോട്ടുവക്കിലെ പറമ്പതിരിലെ ശീമക്കൊന്നക്കമ്പുകൾ പൊട്ടിച്ച് തോട്ടിലേക്ക് ചാഞ്ഞ് നിന്ന മാവിന്റെ മുകളിലെ ചിനച്ചു തുടങ്ങിയ മൂന്നാല് പച്ചമാങ്ങകൾ എറിഞ്ഞു വീഴ്ത്തി………..

കാട്ടരുവിയുടെ തണുപ്പിലേക്കിറങ്ങി……….,

കാലിൽ കൊത്തി ഇക്കിളിയിടുന്ന പരൽ മീനുകളോട് കിന്നാരം പറഞ്ഞ്

ഞാനും പാറപ്പുറത്തെക്ക് വലിഞ്ഞ് കയറി.

 

““മും… ചെറിയ മധുരവും പുളിയും…”

11 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      ?

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ?
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……?

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ?

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ ?

    1. വളരെ നന്ദി? ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി??

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .? ?

Comments are closed.